Latest Updates
-
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ!
ഒലീവ് ഓയിലിന്റെ അറിയാത്ത ഗുണങ്ങള്
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗപ്രദമാണ് ഒലീവ് ഓയില്. ചര്മ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ആരോഗ്യപരമായും എല്ലാം ഒലീവ് ഓയില് ഉപയോഗിക്കുന്നു. ശരീരത്തിലുണ്ടാകുന്ന എല്ലാ തരത്തിലുള്ള പാടുകളും ഇല്ലാതാക്കാനും ഒലീവ് ഓയില് ഉപയോഗിക്കുന്നു. രാവിലെ കഴിയ്ക്കരുതാത്ത ഭക്ഷണങ്ങള്
എന്നാല് ആരോഗ്യപരമായി ഒലീവ് ഓയിലിനുള്ള ഗുണം പലര്ക്കും അറിയില്ല. എന്തൊക്കെയാണ് ഒലീവ് ഓയില് ഉപയോഗിക്കുന്നതു മൂലം ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങള് എന്നു നോക്കാം.

പ്രമേഹ സാധ്യത കുറയ്ക്കുന്നു
പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു. 50 ശതമാനത്തോളം പ്രമേഹ സാധ്യത കുറയ്ക്കാന് ഒലീവ് ഓയില് ഉപയോഗത്തിലൂടെ കഴിയും.

പക്ഷാഘാതത്തില് നിന്നും മോചനം
രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സം ഇല്ലാതാക്കി പക്ഷാഘാത സാധ്യത കുറയ്ക്കാന് ഒലീവ് ഓയില് സഹായിക്കുന്നു. രക്തം കട്ട പിടിയ്ക്കുന്നതാണ് പ്രധാനമായും പക്ഷാഘാത സാധ്യത വര്ദ്ധിപ്പിക്കുന്നത്.

ഹൃദയത്തിന്റെ യുവത്വം
ആരോഗ്യമുള്ള ഹൃദയം നല്കാന് ഒലീവ് ഓയില് സഹായിക്കുന്നു. ഹൃദയാഘാതം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം പൂര്ണമായും തകര്ത്തു കളയുന്നു. എ്ന്നാല് ഒലീവ് ഓയിലിന്റെ ഉപയോഗം ഹൃദയാഘാതത്തില് നിന്നും സംരക്ഷിക്കുന്നു.

എല്ലുകളുടെ ആരോഗ്യം
ആര്ത്രൈറ്റിസ്, എല്ലു തേയ്മാനം തുടങ്ങിയ രോഗങ്ങളില് നിന്ന് പൂര്ണമായും വിടുതല് നല്കാന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു.

ത്വക്ക് ക്യാന്സറിനെ പ്രതിരോധിയ്ക്കുന്നു
ഒലീവ് ഓയില് ശരീരത്തില് പുരട്ടുന്നത് ത്വക്ക് ക്യാന്സറില് നിന്നും നമ്മെ രക്ഷിക്കുന്നു. ഇത് അള്ട്രാവയലറ്റ് രശ്മികളില് നിന്നും നമ്മെ രക്ഷിക്കുന്നു.

സ്തനാര്ബുദ സാധ്യത കുറയ്ക്കുന്നു
സ്തനാര്ബുദ സാധ്യത കുറയ്ക്കുന്നതിന് ഏറ്റവും നല്ലതാണ് ഒലീവ് ഓയില്. സ്തനാര്ബുദം ഉള്ളവരും സ്തനാര്ബുദത്തിനെതിരെ മുന്കരുതല് എടുക്കുന്നവരും ഒലീവ് ഓയില് ഉപയോഗിക്കുന്നത് നല്ലതാണ്.

അല്ഷിമേഴ്സ് സാധ്യത കുറയ്ക്കുന്നു
അല്ഷിമേഴ്സ് സാധ്യത കുറയ്ക്കുന്നതിന് ഒലീവ് ഓയില് ഉപയോഗം സഹായിക്കുന്നു. നല്ലൊരു ആന്റി ഓക്സിഡന്റാണ് എ്ന്നതും ഒലീവ് ഓയിലിന്റെ ആരോഗ്യഗുണത്തെ വര്ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
