Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
എക്സിമ ഭേദമാക്കും ആയുര്‍വേദ മരുന്നുകള്‍
ചര്‍മ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് എക്സിമ. ഇത് ബാധിച്ചാല്‍ ചര്‍മ്മത്തിന് ചുവപ്പ് നിറം വരുകയും, ചൊറിച്ചിലും വരള്‍ച്ചയും ഉണ്ടാകുകയും ചെയ്യും. ഡെര്‍മാറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന എക്സിമ 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ സാധാരണമായി കാണപ്പെടുന്നതാണ്.
ആയുര്‍വേദത്തില്‍ എക്സിമയെ വിചാരിക എന്നാണ് വിളിക്കുന്നത്. കഫം, വാതം, പിത്തം എന്നീ ദോഷങ്ങളുടെ ഫലപ്രാപ്തിയിലുണ്ടാകുന്ന കുറവാണ് ഇതിന് കാരണമാകുന്നത്. പല ആയുര്‍വേദ ഔഷധങ്ങളും എക്സിമ ഭേദമാക്കാന്‍ ഫലപ്രദമാണ്. അത്തരം ചില ഔഷധങ്ങളെ പരിചയപ്പെടുക.

കറ്റാര്‍വാഴ
ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളടങ്ങിയ കറ്റാര്‍ വാഴയില്‍ രോഗസൗഖ്യം നല്കുന്ന ഘടകങ്ങളുമുണ്ട്. കാലങ്ങളായി ചര്‍മ്മസംരക്ഷണത്തിന് വേണ്ടി ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. കറ്റാര്‍ വാഴയുടെ ഇല മുറിച്ചാല്‍ ലഭിക്കുന്ന ജെല്‍ പോലുള്ള സത്ത് പൊള്ളല്‍, മുറിവുകള്‍, എക്സിമ പോലുള്ള പ്രശ്നങ്ങള്‍ ഭേദമാകാന്‍ സഹായിക്കും. ഇതിലെ മോയ്സ്ചറൈസിങ്ങ് ഘടകങ്ങള്‍ വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തിന് ആശ്വാസം പകരും.

കറ്റാര്‍വാഴ
കറ്റാര്‍ വാഴയുടെ ഇല മുറിച്ച് അതിലെ നിറമില്ലാത്ത ജെല്‍ പ്രശ്നമുള്ളിടത്ത് തേക്കുക. ഇത് പതിവായി ഉപയോഗിക്കുന്നത് രോഗത്തിന് ആശ്വാസം നല്‍കും.

തേന്‍
ഒരു പ്രകൃതിദത്ത ഔഷധമായ തേന്‍ ആന്റി ബാക്ടീരിയില്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയതാണ്. അനേകം ചര്‍മ്മരോഗങ്ങള്‍ക്ക് പ്രതിവിധിയായി ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഔഷധമാണ് തേന്‍. എക്സിമ കൊണ്ടുള്ള ചൊറിച്ചില്‍ കുറയ്ക്കാന്‍ തേന്‍ സഹായിക്കും.

തേന്‍
പ്രശ്നമുള്ള ചര്‍മ്മം കഴുകി ഉണക്കുക. അവിടെ തേന്‍ തേച്ച് 10 മിനുട്ട് ഇരിക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക. ഇത് പതിവായി ചെയ്താല്‍ ഏതാനും ദിവസത്തിനകം ഫലം കാണാനാവും.

ആര്യവേപ്പും മഞ്ഞളും
ആര്യവേപ്പിലടങ്ങിയ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ചര്‍മ്മത്തിലെ ചൊറിച്ചിലും ചുവപ്പ് നിറവും കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞളും ആന്റിസെപ്റ്റിക്, ആന്റിഓക്സിഡന്റ് ഘടകങ്ങളും രോഗശമനം നല്കാന് സഹായിക്കുന്ന ഘടകങ്ങളും അടങ്ങിയതാണ്.

ആര്യവേപ്പും മഞ്ഞളും
കുറച്ച് ആര്യവേപ്പിലകള്‍ എടുത്ത് പേസ്റ്റ് രൂപത്തില്‍ അരയ്ക്കുക. ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ ചേര്‍ക്കാം. ഇത് പ്രശ്നമുള്ള ഭാഗത്ത് തേച്ച് ഒരു മണിക്കൂര്‍ ഇരിക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് പതിവായി ചെയ്യുന്നത് വഴി ചൊറിച്ചിലും വീക്കവും മാറ്റാനാവും.

വെള്ളരിക്ക
വെള്ളരിക്കയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് ശമനം നല്‍കും. ഇതിലെ ഘടകങ്ങള്‍ എരിച്ചിലും ചൊറിച്ചിലും മാറ്റുകയും എക്സിമയ്ക്ക് ശമനം നല്‍കുകയും ചെയ്യും.

വെള്ളരിക്ക
വെള്ളരിക്ക ജ്യൂസില്‍ മരുന്നുള്ള കോട്ടണ്‍ അല്ലെങ്കില്‍ കോട്ടണ്‍ തുണി മുക്കി ചര്‍മ്മത്തില്‍ തേക്കുക. ഒരു മണിക്കൂര്‍ സമയം ഉണങ്ങാനായി നല്‍കുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് കഴുകുക.

ബദാം
സൗന്ദര്യ സംരക്ഷണോത്പന്നങ്ങളിലെ മുഖ്യ ഘടകമായ ബദാം ചര്‍മ്മത്തിന് ഗുണകരമായ നിരവധി ഘടകങ്ങള്‍ അടങ്ങിയതാണ്. എക്സിമയുള്ളവര്ക്ക് ഇത് ഏറെ ഗുണം ചെയ്യും. ബദാമിലടങ്ങിയ ഉര്‍സോലിക്, ഒലെയ്ക് ആസിഡുകള്‍ രോഗശമനം നല്‍കാനും വേദന കുറയ്ക്കാനും ഫലപ്രദമാണ്. പ്രശ്നമുള്ള ഭാഗത്ത് ശുദ്ധമായ ഒലിവ് ഓയില്‍ നേരിട്ട് തേക്കുന്നത് ഫലം നല്‍കും.



Click it and Unblock the Notifications
