Latest Updates
-
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 22: ഇന്ന് ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാർ ഇവർ, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ജൂലൈ 22 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക! -
നീറ്റ് വിവാദം: പാർലമെന്റിൽ വൻ പ്രതിഷേധം, സഭ സ്തംഭിച്ചു; വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ -
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
ബുധൻ നേർരേഖയിലേക്ക്: മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ നടക്കും, അറിയേണ്ടതെല്ലാം
കരിമീന്‍ കഴിയ്ക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍...
കരിമീന്‍ എന്നു കേള്‍ക്കുമ്പോഴേ ഏത് മലയാളിയുടേയും വായില്‍ വെള്ളമൂറും. രുചിയും ഭംഗിയും എല്ലാം ഒത്തിണങ്ങിയ മത്സ്യമായതുകൊണ്ടാവാം മലയാളിയ്ക്ക് കരിമീന്‍ എന്നു കേള്‍ക്കുമ്പോള്‍ ഇത്രയേറെ പ്രിയം. ദൈവത്തിന്റെ സ്വന്തം നാട് തേടി വരുന്നവരുടെ വായില്‍ കപ്പോലടിയ്ക്കാന് കഴിയുന്ന രുചി വിശേഷമാണ് കരിമീനിനുള്ളത്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കരിമീനിനെ അധികം വിശ്വസിക്കേണ്ട. കാരണം അനാരോഗ്യത്തിന്റെ കാര്യത്തിലും മറ്റു മീനുകളെ അപേക്ഷിച്ച് അല്പം മുന്‍പിലാണ് കരിമീന്‍ എന്നതു തന്നെ കാര്യം.
പറയുമ്പോള്‍ നാടന്‍ മത്സ്യമൊക്കെത്തന്നെയാണ് കരിമീന്‍ എന്നാല്‍ ഈ നാടന്‍ മത്സ്യത്തിന് അല്പസ്വല്പം അനാരോഗ്യമുണ്ട് എന്നതാണ് സത്യം. മത്സ്യങ്ങളില്‍ ആരോഗ്യകാര്യത്തില്‍ മുന്പില് നില്‍ക്കുന്നത് എത്രയൊക്കെയായാലും നമ്മുടെ മത്തി തന്നെയാണ്. വില കുറവും ആരോഗ്യഗുണങ്ങള്‍ കൂടുതലും എന്നതാണ് മത്തിയുടെ സവിശേഷത.
എന്നാല്‍ വില കൂടുതലും അനാരോഗ്യവും നല്കുനന്തുമാണ് പലപ്പോഴും കരിമീന്‍. ജലാശയങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന നാടന്‍ മത്സ്യമാണെങ്കിലും ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആസ്ത്മ വര്‍ദ്ധിപ്പിക്കുന്നു
ആസ്ത്മക്കാര്ക്കാണ് കരിമീന്‍ പലപ്പോഴും എട്ടിന്റെ പണി നല്‍കുക. സാധാരണ ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യത്തില്‍ ഉണ്ട്, എന്നാല്‍ കരിമീനില്‍ ഒമേഗ 3യ്ക്ക് പകരം ഒമേഗ 6 ആണ്. ഇതും ശരീരത്തിന് അത്യാവശ്യമെങ്കിലും പലപ്പോഴും ആസ്ത്മ രോഗികള്‍ക്ക് പ്രതികൂലമായ ആരോഗ്യാവസ്ഥയാണ് ഉണ്ടാവുക.
ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു
ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ അല്പം മുന്നിലാണ് കരിമീന്‍ എന്നാണ് പഠനങ്ങളില്‍ ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ച് കൃഷി ചെയ്യുന്ന മത്സ്യങ്ങളാണ് ഇത്തരത്തില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കോഴി, താറാവ്, പന്നി എന്നിവയുടെ ഉപയോഗവും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ അല്പം കൂടി കൂടുതല്‍ സാധ്യത കരിമീനിനാണ് എന്നതാണ് കരിമീന്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചുപയോഗിക്കാന്‍ പറയുന്നതിന് പിന്നിലെ രഹസ്യം.

കടല്‍വിഭവം അല്ല
കടല്വിഭവമല്ല എന്നതും കരിമീനിനെ മറ്റുമത്സ്യങ്ങളില് നിന്ന് വ്യത്യസ്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇതിലും അനാരോഗ്യം ഒളിഞ്ഞിരിക്കുന്നു. അമിതവണ്ണത്തിനും കുടവയര്‍ എന്ന അവസ്ഥയ്ക്കും കരിമീനിന്റെ ഉപയോഗം കാരണമാകുന്നു എന്നതാണ് സത്യം.
മെറ്റബോളിസം ഉയര്‍ത്തുന്നു
ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് ഉയര്‍ത്തുന്നതില്‍ കരിമീന്‍ പ്രത്യേക പങ്ക് വഹിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊഴുപ്പും മറഅറും വര്‍ദ്ധിപ്പിക്കുന്നതിന് കരിമീന്‍ കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications