Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സ്വപ്നങ്ങള്‍ക്ക് പ്രായം തടസ്സമല്ല
ഒരു സ്ത്രീ ആണെന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ടാവും. പലപ്പോഴും ജോലിയും സ്വകാര്യ ജീവിതവും എല്ലാം ഒരുമിച്ചു കുഴപ്പമില്ലാതെ കൊണ്ടു പോകുന്നതില്‍ സ്ത്രീക്കുള്ള കഴിവ് അപാരം തന്നെയാണ്. ഒരു സ്ത്രീ ആണെന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. ഓണ്‍ലൈന്‍ മാഗസിന് എഡിറ്ററായി കഴിഞ്ഞ 9 വര്‍ഷമായി ജോലി ചെയ്യുകയാണ് ഞാന്‍. എന്നാല്‍ ഇതോടൊപ്പം തന്ന ഒരമ്മ എന്ന രീതിയിലും ഭാര്യ എന്ന രീതിയിലുമുള്ള ജീവിതത്തിന്റെ ഏരോ നിമിഷങ്ങളും ആസ്വദിക്കുകയും ചെയ്യുന്നു.
എങ്ങനെ ആരോഗ്യത്തോടെയും ഫിറ്റ് ആയും ഇരിക്കാം എന്നുള്ള എന്റെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് മുപ്പതുകളുടെ ഗ്യാങ്ങില്‍ ഞാന്‍ ജോയിന്‍ ചെയ്തത്. ഇതോടെ തന്റെ ജീവിതം ആകെ മാറിപ്പോയി. ഡാന്‍സും മറ്റു വ്യായാമങ്ങളും തന്നെ ആരോഗ്യത്തോടെയും ഫിറ്റ് ആയും ഇരിക്കാന്‍ സഹായിക്കുന്നു.

ഇതിലേറ്റവും സന്തോഷം നല്കുന്ന കാര്യം എന്നു പറഞ്ഞാല്‍ എന്റെ പത്ത് വയസ്സുള്ള മകളോടൊപ്പമാണ് ഞാന്‍ ക്ലാസ്സിനു പോകുന്നത് എന്നതാണ്. മാത്രമല്ല എന്റെ ഭര്‍ത്താവ് എനിയ്ക്കു നല്കുന്ന പിന്തുണയും വളരെ വലുതാണ്. ഞാനാണ് എന്റെ കുടുംബത്തിന്റെ നട്ടെല്ല് എന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഇവര്‍ നല്കുന്ന പിന്തുണയും സ്നേഹവും അത്രയേറെ വിലപ്പെട്ടതാണ്.
പല സന്ദര്‍ഭങ്ങളിലും തീരുമാനമെടുക്കാന്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുള്ളത് എന്റെ അമ്മയാണ്. 30 വയസ്സിനു ശേഷം എങ്ങനെ ആരോഗ്യം സംരക്ഷിക്കണമെന്നും ഇതിനായി എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞു തന്നത് എന്റെ ഫിസിഷ്യനാണ്.
എല്ലുകളിലുണ്ടാകുന്ന ആരോഗ്യപ്രശ്നം കൊണ്ട് ഒരിക്കലും കഷ്ടപ്പെടാന്‍ ഞാന്‍ തയ്യാറല്ല. ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ എല്ലുകളുടേയും മറ്റും ബലവും ഫിറ്റ്നസ്സുമാണ്. നമ്മുടെ കടമയാണ് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്നത്.
അതുകൊണ്ട് തന്നെ ബാലന്‍സ്ഡ് ഡയറ്റിലൂടെയും ഡാന്‍സ്, വ്യായാമം തുടങ്ങിയവയിലൂടെയും ആരോഗ്യം കാക്കാന്‍ തന്നെ ആരംഭിച്ചു.

ഇപ്പോള്‍ എന്റെ കുടുംബവും പ്രത്യേകിച്ച് എന്റെ അമ്മ എന്റെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളേയും വ്യായാമത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെട്ടതും എന്നെ വളരെയധികം ആക്ടീവ് ആക്കി മാറ്റുന്നു.
അതുകൊണ്ട് തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും പ്രായം ഒരു തടസ്സമാണെന്നു പറഞ്ഞ് മാറി നില്‍ക്കരുത്. ഓര്‍ക്കുക സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രായം ഒരിക്കലും ഒരു തടസ്സമല്ല, പക്ഷേ എല്ലിന്റെ ആരോഗ്യം അതിപ്രധാനമാണെന്നതും ഓര്‍ക്കുക,
നിങ്ങള്ക്കിതിനെക്കുറിച്ചറിയാന് കൂടുതല്‍ താല്‍പ്പര്യമുണ്ടെങ്കില്‍ #STRONGTOTHEBONE എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും നിങ്ങളുടെ എക്സ്പീരിയന്‍സ് പങ്ക് വെയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
