Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നാരങ്ങാ വെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി
നാരങ്ങാ വെള്ളം അത്ര നിസ്സാരക്കാരനല്ല എന്ന് പലപ്പോഴും നമ്മുടെ ഉപയോഗങ്ങളില്‍ നിന്ന് തന്നെ പലര്‍ക്കും മനസ്സിലായ കാര്യമായിരിക്കും. ആരോഗ്യഗുണങ്ങള്‍ കൂടുതലുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്കാന് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ നാരങ്ങ വെള്ളത്തോടൊപ്പം അല്പം മഞ്ഞള്‍പ്പൊടിയും കൂടി ചേരുമ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടാവുക എന്ന് നോക്കാം. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എല്ലാ ദിവസവും രാവിലെയാണ് വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കേണ്ടത്.
പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുകൊണ്ട് മാറ്റാവുന്നതാണ്. ശരീരത്തിലുള്ള വിഷാംശങ്ങളേയും അമിതവണ്ണത്തിനേയും ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് നാരങ്ങ വെള്ളവും മഞ്ഞള്‍പ്പൊടിയും എന്ന കാര്യത്തില്‍ സംശയം ഇല്ല. മഞ്ഞള്‍ എല്ലാവരും കഴിയ്ക്കരുത്!
അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഒന്ന്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴിയ്ക്കുന്നത്. ടോക്സിന് പുറന്തള്ളുന്നതിലൂടെയാണ് തടിയും കൊഴുപ്പും കുറയുന്നത്.
അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കും

അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.
കരളിന്റെ ആരോഗ്യം

മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ബെസ്റ്റാണ്.
മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കുന്നത് എന്തുകൊണ്ടും സഹായിക്കും.
പിത്താശയക്കല്ലിനെ ഇല്ലാതാക്കും

പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച് കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഈ പാനീയം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

