Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
മദ്യപാനം ഡയറ്റിനെ ബാധിയ്ക്കുന്നതെങ്ങനെ?
ആഴ്ചകളോളം ഭക്ഷണ നിയന്ത്രണവും ഭാരം കുറയ്ക്കല്‍ പരിപാടികളും ചെയ്തതിന്റെ ഗുണം ഒരു തവണത്തെ മദ്യപാനം വഴി ഇല്ലാതായിത്തീരാം.
അല്പം മദ്യം കഴിക്കുന്നത് കലോറി അധികമാക്കില്ലെങ്കിലും വിശപ്പ് അധികരിപ്പിക്കുകയും ഉറക്കത്തെ ബാധിക്കുകയും മെറ്റബോളിസത്തെ സ്വാധീനിച്ച് നിങ്ങളുടെ ഭക്ഷണക്രമത്തെ തകരാറിലാക്കുകയും ചെയ്യും.
ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കുഴപ്പമുണ്ടാക്കില്ല എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ മദ്യം എങ്ങനെ ആഹാരക്രമത്തിന് ദോഷകരമാകുന്നു എന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

അധികം കലോറി
ഒരു ക്യാന്‍ ബിയര്‍ ഏകദേശം 154 കലോറിയും ഒരു മാര്‍ട്ടിനി ഏകദേശം 250 കലോറിയും അടങ്ങിയതാണ്. ഇവയ്ക്ക് പോഷകമുല്യങ്ങളൊന്നുമില്ല. മറ്റ് മദ്യങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഈ ശൂന്യമായ കലോറികള്‍ ശരീരം ഉപയോഗിക്കാത്തതിനാല്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിന് ഇടയാക്കും.

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു
മദ്യപാനം വഴിയുള്ള കലോറി കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ വെറും വയറ്റില്‍ മദ്യപിക്കുമ്പോഴുള്ള അസ്വസ്ഥത ഒഴിവാക്കാന്‍ പിന്നീട് നിങ്ങള്‍ അമിതമായി ആഹാരം കഴിക്കും. മദ്യപാനം ഭക്ഷണത്തിന്മേലുള്ള നിങ്ങളുടെ നിയന്ത്രണത്തെ സ്വാധീനിക്കുകയും കൂടുതല്‍ കലോറി അടങ്ങിയ ആഹാരം കഴിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

നിര്‍ജ്ജലീകരണം
മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് വഴി മദ്യപാനം ശരീരത്തിലെ ജലാംശം ചോരാന്‍ ഇടയാക്കും. ശരീരത്തിലെ ജലത്തിന്റെ സന്തുലനം നിലനിര്‍ത്തുന്നതിന് ആവശ്യമായ പ്രധാനപ്പെട്ട മിനറലുകള്‍ ഇത്തരത്തില്‍ നഷ്ടമാകുന്നത് വഴി നിര്‍ജ്ജലീകരണം സംഭവിക്കും. അതിന് പുറമേ ബാറുകളില്‍ ലഭ്യമായ നിലക്കടല, ചിപ്സ് പോലുള്ള ഉപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ദാഹമുണ്ടാക്കുകയും നിങ്ങള്‍ കൂടുതല്‍ കുടിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം നിങ്ങള്‍ക്ക് പ്രശ്നമാവുകയും കുടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം കണ്ണിന് ചുറ്റും കറുത്ത വലയം രൂപപ്പെടുന്നതിനും കാരണമാകും.

മെറ്റബോളിസം കുറയ്ക്കുന്നു
മദ്യം മെറ്റബോളിസത്തെ 70 ശതമാനം വരെ കുറയ്ക്കാന്‍ ഇടയാക്കും. മദ്യപാനം ശരീരത്തിന്റെ കൊഴുപ്പ് എരിച്ച് കളയാനുള്ള കഴിവ് കുറയ്ക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങളുടെ ശരീരം ശൂന്യമായ കലോറി പുറന്തള്ളുന്നതിന് ശ്രദ്ധ നല്‍കുകയും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ അവഗണിക്കുകയും ചെയ്യും. ഇത് ശരീരഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കും.

കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു
ഭക്ഷണങ്ങളും ജ്യൂസുകളും ദഹനേന്ദ്രിയത്തില്‍ വേഗത്തില്‍ ദഹിക്കപ്പെടുമെങ്കില് മദ്യം വയറിലേക്കും ചെറുകുടലിലേക്കും ആഗിരണം ചെയ്യപ്പെടുകയും തുടര്‍ന്ന തലച്ചോറിലേക്കും കരളിലേക്കും എത്തിച്ചേരുകയും ചെയ്യും. ഈ കൊഴുപ്പ് നിങ്ങളുടെ ശരീരത്തില്‍ ശേഖരിക്കപ്പെടുകയും അത് ഭാരം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.



Click it and Unblock the Notifications