Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വിനാഗിരി മതി...
ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ജീവിതം എത്രത്തോളം സുഖകരമാണ് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ മനുഷ്യരായി ജനിച്ചിട്ടുണ്ടെങ്കില്‍ അസുഖങ്ങളും അതിനോടൊപ്പം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്നാല്‍ അസുഖങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ നമുക്ക് ചില സൂചനകള്‍ ലഭിയ്ക്കുന്നു. അസുഖങ്ങള്‍ക്ക് മുന്‍പേ എത്തുന്ന ലക്ഷണങ്ങളിലൂടെ പല രോഗങ്ങളേയും നമുക്ക് മനസ്സിലാക്കാം. മുടി ഡൈ ചെയ്യുന്നതിനോടൊപ്പം മരണം സൗജന്യം
പലപ്പോഴും നിസ്സാരമെന്ന് കരുതി നമ്മള് തള്ളിക്കളയുന്ന പല വസ്തുക്കളുമായിരിക്കും രോഗങ്ങള്‍ക്ക് ശമനം ഉണ്ടാക്കുന്നത്. അത്തരത്തില്‍ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് മാറ്റാവുന്ന രോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറയ്ക്കാം
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗം കൊണ്ട് കഴിയുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിനെക്കുറയ്ക്കാന് ആപ്പിള്‍ സിജാര്‍ വിനീഗര്‍ ഉപയോഗിക്കാം.

ദഹനത്തിന് സഹായിക്കുന്നു
ദഹനത്തിന് സഹായിക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിച്ചതിനു ശേഷം ഉണ്ടാക്കുന്ന ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷം അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി.

ശരീരത്തിലെ വിഷാശം കുറയ്ക്കുന്നു
ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നതിന് ആന്റി ഓക്സിഡന്റ് ധാരാളം ഉള്ള ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു.

തടി കുറയ്ക്കുന്നു
അമിതവണ്ണം കുറയ്ക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ആസിഡ് കണങ്ങള്‍ കൊഴുപ്പിനെ പ്രതിരോധിയ്ക്കുന്നു.

സൈനസ് പ്രശ്നത്തിന് പരിഹാരം
സൈനസ് പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആശ്വാസമാകുന്നു. ഇതിലെ ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത്.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. ഇത് മസില് പെയിന്‍ കുറയ്ക്കുന്നു. വ്യായാമത്തിന് മുന്‍പ് അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കഴിയ്ക്കുന്നത് നല്ലതാണ്.

തൊണ്ട വേദനയ്ക്ക് പരിഹാരം
തൊണ്ട വേദനയ്ക്കും പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വീനീഗര്‍ ഉപയോഗിച്ച് കവിള് കൊള്ളുന്നത് പലപ്പോഴും തൊണ്ട വേദനയ്ക്ക് ആശ്വാസം പകരുന്നു.

അരിമ്പാറയ്ക്ക് പരിഹാരം
അരിമ്പാറയ്ക്ക് പരിഹാരവും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തന്നെയാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുക്കിയ പഞ്ഞി അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കുന്നത് അരിമ്പാറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിയ്ക്കുക. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും.

പല്ലിന് നിറം
മഞ്ഞപ്പല്ലാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ അതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തന്നെ പരിഹാരം തരുന്നു. അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് വായ് കഴുകുകയും അല്ലെങ്കില്‍ ബ്രഷില്‍ അല്പം വിനാഗിരി എടുത്ത് പല്ല് തേയ്ക്കുകയും ചെയ്യുക.

വായ് നാറ്റം ഇല്ലാതാക്കാന്‍
വായ് നാറ്റം മൂലമുള്ള പ്രശ്നം ഇല്ലാതാക്കാനും മൗത്ത് വാഷ് ആയി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്.

ദുര്‍ഗന്ധത്തോട് കൂടിയ പാദങ്ങള്‍
ദുര്‍ഗന്ധത്തോട് കൂടി പാദങ്ങള്‍ ഷൂ ഇടുന്ന പലരുടേയും പ്രശ്നമാണ്. ഇതിനെ പ്രതിരോധിയ്ക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. കാല് കഴുകുന്ന വെള്ളത്തില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൂടി കലര്‍ത്തുക.

മുഖം ക്ലീന്‍ ചെയ്യാന്‍
മുഖം ക്ലീന്‍ ചെയ്യാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നു. അല്പം പഞ്ഞിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുക്കി മുഖത്ത് തേച്ചാല്‍ മതി. ഇത് മുഖത്തെ കറുത്ത പുള്ളികളും മറ്റു ചര്‍മ്മ പ്രശ്നങ്ങളേയും പരിഹരിയ്ക്കുന്നു.

പേനിനെ തുരത്തുന്നു
തലമുടി സംരക്ഷണത്തിനും പേനിനെ ഇല്ലാതാക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വീനീഗര്‍ സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും പേനിനേയും താരനേയും ഇല്ലാതാക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു.



Click it and Unblock the Notifications