Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കൂട്ടുന്ന 'അദ്ഭുതങ്ങള്‍'
തടി കൂടുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഭക്ഷണവും വ്യായാമക്കുറവുമാണെന്ന ധാരണയാണ് മിക്കവാറും പേര്‍ക്കുള്ളത്. ഇത് പ്രധാന കാരണമാണ്.
എന്നാല്‍ തടി കൂടുന്നതിന്റെ കാരണങ്ങള്‍ ഇതു മാത്രമല്ല. ചില അദ്ഭുതപ്പെടുത്തുന്ന കാരണങ്ങളുമുണ്ട്, തടി കൂടുന്നതിനു പുറകില്‍. ഇവയെന്തൊക്കെയെന്നു നോക്കൂ,

വിവാഹം
വിവാഹം പുരുഷന്മാരിലും സ്ത്രീകളിലും 2 കിലോ വരെ ഭാരം കൂട്ടുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്. 9 രാജ്യങ്ങളില്‍ നിന്നുള്ള 10,000ളം പേരില്‍ നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്.

സൂര്യപ്രകാശമേല്ക്കാതിരിയ്ക്കുന്നത്
സൂര്യപ്രകാശമേല്ക്കാതിരിയ്ക്കുന്നത് തടി കൂട്ടുന്ന ഒന്നാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.

പ്ലാസ്ററിക് പാത്രങ്ങളിലെയും കവറുകളിലേയും ഭക്ഷണം
പ്ലാസ്ററിക് പാത്രങ്ങളിലെയും കവറുകളിലേയും ഭക്ഷണം തടി കൂട്ടും. പ്ലാസ്റ്റിക്കില്‍ ബിസ്ഫിനോള്‍ എ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഈസ്ട്രജന് പ്രവര്‍ത്തനങ്ങളെ ബാധിച്ചാണ് തടി കൂട്ടുന്നത്.

രാത്രി ജോലി
രാത്രി ഷിഫ്റ്റും രാവേറെയുള്ള ജോലിയുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണെന്നു പഠനങ്ങള്‍ പറയുന്നു.

നല്ല ബാക്ടീരിയ
വയറ്റില്‍ നല്ല ബാക്ടീരിയകളുണ്ട്. ഇത് ആരോഗ്യത്തിനു പ്രധാനവുമാണ്. എന്നാല്‍ ഇവ അധികമാകുന്നത് ഭക്ഷണത്തില്‍ നിന്നും കൂടുതല്‍ പോഷകങ്ങള്‍ വലിച്ചെടുത്തു നിങ്ങളെ തടിപ്പിയ്ക്കും.

വൈറസ്
എഡി 36 എന്നൊരു വൈറസ് ഭക്ഷണത്തില്‍ നിന്നും വരുന്നതാണ്. ഇത് തടി കൂട്ടാനുള്ള ഒരു കാരണമാകാറുണ്ട്.

സ്മാര്‍ട്ട് ഫോണ്‍
സ്മാര്‍ട്ട് ഫോണ്‍ നിങ്ങളെ തടിപ്പിയ്ക്കുമത്രെ. വേറെ വിധത്തിലല്ലാ, വ്യായാമക്കുറവു കൊണ്ടുതന്നെ.

ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍
ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ മെലിയുകയല്ല, തടി കൂടുകയാണ് ചെയ്യുക. ഭക്ഷണം ലഭിയ്ക്കാതിരിയ്ക്കുമ്പോള്‍ ശരീരം കൊഴുപ്പു സംഭരിച്ചു വയ്ക്കും. പിന്നീട് ഉപയോഗിയ്ക്കാന്‍. ഇതാണ് തടിപ്പിയ്ക്കുന്നത്.

എസി
ഏറെ നേരം എസി റൂമിലിരിയ്ക്കുന്നതും തടിപ്പിയ്ക്കും. ശരീരത്തിന് ശാരീരിക താപനില സന്തുലിതാവസ്ഥയില്‍ സൂക്ഷിയ്ക്കാന്‍ അധികം പണിപ്പെടേണ്ടി വരുന്നില്ല്. ഇതുവഴി കൊഴുപ്പും കുറയില്ല.

ഇയര്‍ ഇന്ഫെക്ഷന്
ഇയര്‍ ഇന്ഫെക്ഷന് ആളുകളെ തടിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഇതുവഴി തലച്ചോറിലെ നാഡികള്‍ക്ക് ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനുള്ള സിഗ്നല്‍ നല്കാന് പ്രേരമാകും. ഭക്ഷണം കൂടുതല്‍ കഴിയ്ക്കും.



Click it and Unblock the Notifications
