For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക്‌ ഉദ്ധാരണം ലഭിയ്‌ക്കുന്നില്ലെങ്കില്‍..

|

ഉദ്ധാരണക്കുറവ്‌ ഒരു പുരുഷന്റെ ആത്മവിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്‌. ലൈംഗികജീവിതത്തില്‍ താളപ്പിഴകളുണ്ടാകുമെന്നു മാത്രമല്ല, തനിക്കു പൗരുഷം കുറവാണെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും.

ഉദ്ധാരണം ലഭിയ്‌ക്കാത്തിന്റ കാരണങ്ങളെക്കുറിച്ചു പലരും അജ്ഞരായിരിയ്‌ക്കും. ഇതിന്‌ ശാരീരിക പ്രശ്‌നങ്ങള്‍ മാത്രമല്ല, സൈക്കോളജിയ്‌ക്കല്‍ പ്രശ്‌നങ്ങളും കാരണമാകാറുണ്ട്‌.

ഉദ്ധാരണം ലഭിയ്‌ക്കാത്തതിനു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ. ഇയാളൊരു ഗേ ആണോ?

സ്‌ട്രെസ്‌, ഉത്‌കണ്‌ഠ

സ്‌ട്രെസ്‌, ഉത്‌കണ്‌ഠ

സ്‌ട്രെസ്‌, ഉത്‌കണ്‌ഠ എന്നിവ കാരണങ്ങളാകം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌ട്രെസ്‌ ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത്‌ ഹൃദയമിടിപ്പും ബിപിയുമെല്ലാം വര്‍ദ്ധിപ്പിയ്‌ക്കും. ഇവ ഉദ്ധാരണം ലഭിയ്‌ക്കാന്‍ തടസമാകും.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം കാരണമാകാം. ഇത്‌ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉല്‍പാദത്തെ വര്‍ദ്ധിപ്പിയ്‌ക്കും. ഹൃദയത്തിന്‌ സമ്മര്‍ദമേല്‍പ്പിയ്‌ക്കും. ഇത്‌ ഉദ്ധാരണം കുറയ്‌ക്കും.

ഡൈയൂറെറ്റിക്‌സ്‌, ബീറ്റാ ബ്ലോക്കേഴ്‌സ്‌, ആല്‍ഫ ബ്ലോക്കേഴ്‌സ്‌

ഡൈയൂറെറ്റിക്‌സ്‌, ബീറ്റാ ബ്ലോക്കേഴ്‌സ്‌, ആല്‍ഫ ബ്ലോക്കേഴ്‌സ്‌

ഡൈയൂറെറ്റിക്‌സ്‌, ബീറ്റാ ബ്ലോക്കേഴ്‌സ്‌, ആല്‍ഫ ബ്ലോക്കേഴ്‌സ്‌ തുടങ്ങിയവ ബിപി കുറയ്‌ക്കും. രക്തധമനികളുടെ പ്രവര്‍ത്തനത്തെ ബാധിയ്‌ക്കും. ഇത്‌ ഉദ്ധാരണക്കുറവിന്‌ കാരണമാകും.

മരുന്നുകള്‍

മരുന്നുകള്‍

വേദന, ഒബ്‌സസീവ്‌ കമ്പല്‍സീവ്‌ ഡിസോര്‍ഡര്‍, ഈറ്റിംഗ്‌ ഡിസോര്‍ഡര്‍, പുകവലി പ്രശ്‌നങ്ങള്‍, ഡിപ്രഷന്‍ എന്നിവയ്‌ക്കുള്ള മരുന്നുകള്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ വരുത്താറുണ്ട്‌.

മെറ്റബോളിക്‌ സിന്‍ഡ്രോം

മെറ്റബോളിക്‌ സിന്‍ഡ്രോം

മെറ്റബോളിക്‌ സിന്‍ഡ്രോം എന്ന അവസ്ഥയുണ്ട്‌. ഇതുള്ളവരില്‍ മെറ്റബോളിക്‌ റേറ്റ്‌ അതായത്‌ അപചയപ്രക്രിയ തടസപ്പെടും.അമിതവണ്ണമുണ്ടാകും. ഇതുവഴി മെറ്റബോളിക്‌ സിന്‍ഡ്രോം ഉദ്ധാരണപ്രശ്‌നങ്ങള്‍ വരുത്തും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ തോത്‌ വര്‍ദ്ധിയ്‌ക്കുന്നത്‌ രക്തപ്രവാഹം കുറയ്‌ക്കും. ഹൃദയത്തെ ബാധിയ്‌ക്കും. ഇവയെല്ലാം ഉദ്ധാരണക്കുറവിന്‌ വഴിയൊരുക്കും.

തൈറോയ്‌ഡ്‌

തൈറോയ്‌ഡ്‌

തൈറോയ്‌ഡ്‌ ഹോര്‍മോണിന്റെ അമിതപ്രവര്‍ത്തനം അഥവാ ഹൈപ്പര്‍തൈറോയ്‌ഡ്‌ ഒരാളുടെ ഉദ്ധാരണത്തെ വിപരീതമായി ബാധിയ്‌ക്കും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി അസുഖങ്ങള്‍ നാഡികളെയും രക്തക്കുഴലുകളേയുമെല്ലാം ബാധിയ്‌ക്കും. ഇത്‌ ഉദ്ധാരണശേഷി നഷ്ടപ്പെടുത്തും.

English summary

Reasons Why You Are Not Getting Proper Erection

Here are some of the reasons for not getting erection. Read more to know about,
Story first published: Monday, May 23, 2016, 9:45 [IST]
X
Desktop Bottom Promotion