For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിയ്ക്കുമ്പോള്‍ വരുത്തുന്ന ആരോഗ്യത്തെറ്റ്

|

ജീവിത ശൈലി രോഗങ്ങളെ നമ്മള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇന്നത്തെ കാലത്ത് തന്നെയാണ്. എന്നാല്‍ ഇതിന്റെയെല്ലാം പ്രധാന കാരണം നമ്മുടെ തെറ്റായ ഭക്ഷണ ശീലം തന്നെയാണ്. ഭേക്ഷണം കഴിയ്ക്കുന്നതും കഴിയ്ക്കാതിരിക്കുന്നതും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കും. വെള്ളമാണോ ജ്യൂസാണോ നല്ലത്?

ഭക്ഷണ കാര്യത്തില്‍ നമ്മള്‍ സ്ഥിരമായി ചെയ്യുന്ന ചില തെറ്റുകളുണ്ട്. അവ പരിഹരിച്ച് ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുത്താല്‍ തന്നെ പലപ്പോഴും നമുക്ക് ആരോഗ്യകരമായി ജീവിയ്ക്കാനാകും. എന്തൊക്കെയാണ് ആ ഭക്ഷണശീലങ്ങള്‍ എന്നു നോക്കാം.

പ്രോട്ടീന്‍ കൂടുതല്‍ കഴിയ്ക്കാതിരിക്കുന്നത്

പ്രോട്ടീന്‍ കൂടുതല്‍ കഴിയ്ക്കാതിരിക്കുന്നത്

ഭക്ഷണം കഴിക്കേണ്ടത് ഓരോ സമയമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇതനുസരിച്ച് തന്നെ ഭക്ഷണത്തിന്റെ അളവും പ്രോട്ടീനും പോഷകങ്ങളും എല്ലാം മാറിക്കൊണ്ടിരിക്കും.രാവിലെ തന്നെ പ്രഭാത ഭക്ഷണത്തിന് അധികം പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല എന്ന തോന്നല്‍ ഒഴിവാക്കുക. മുട്ടയും പാലും മാംസ്യവും എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക.

 സ്‌നാക്‌സ് കഴിയ്ക്കുന്നത്

സ്‌നാക്‌സ് കഴിയ്ക്കുന്നത്

ഇടയ്ക്കിടയ്ക്ക് സ്‌നാക്‌സ് കഴിയ്ക്കുന്ന ശീലം ഇന്ന് പലര്‍ക്കും കൂടുതലാണ്. എന്നാല്‍ ചെറിയ അളവില്‍ സ്‌നാക്‌സ് കഴിയ്ക്കുന്നത് തെറ്റില്ല. പക്ഷേ ഇത് അധികമായാല്‍ അതുണ്ടാക്കുന്ന അനാരോഗ്യം വളരെ വലുതാണ്.

ഉച്ചഭക്ഷണം കുറച്ച് സാലഡ്

ഉച്ചഭക്ഷണം കുറച്ച് സാലഡ്

ഉച്ചഭക്ഷണത്തിന്റെ അളവ് കുറച്ച് സാലഡ് കഴിക്കുന്നവരും ഒട്ടും കുറവല്ല. തടി കുറയ്ക്കാനാണ് ഈ പങ്കപ്പാടെന്നതാണ് സത്യം. എന്നാല്‍ ഇതില്‍ കുറയുന്നത് തടി മാത്രമല്ല ആരോഗ്യവും കൂടിയാണെന്ന കാര്യം മറക്കരുത്.

 രാത്രിയില്‍ അരിഭക്ഷണം കഴിയ്ക്കുന്നത്

രാത്രിയില്‍ അരിഭക്ഷണം കഴിയ്ക്കുന്നത്

പലരും തടി കുറയ്ക്കാനും പ്രമേഹത്തിനോട് പൊരുതാനും എല്ലാം അരിഭക്ഷണം കഴിയ്ക്കുന്നതിന് രാത്രിയില്‍ വിലക്കേര്‍പ്പെടുത്തും. എന്നാല്‍ ഇത് പിന്നീടുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്.

 മദ്യവും അച്ചാറും

മദ്യവും അച്ചാറും

മദ്യത്തിനൊപ്പം ടച്ചിങ്‌സായി അച്ചാര്‍ കഴിയ്ക്കുന്നത് നമ്മള്‍ മലയാളികളുടെ ശീലമാണ്. എന്നാല്‍ മദ്യത്തിനൊപ്പം അച്ചാറും മാംസാഹാരങ്ങളും കഴിയ്ക്കുന്നത് അത്ര നല്ലതല്ല. ഇത് ഉദരരോഗങ്ങള്‍ക്ക് കാരണമാകും.

 രാത്രി അമിത ഭക്ഷണം

രാത്രി അമിത ഭക്ഷണം

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിയ്ക്കുന്നതും ഇത്തരത്തിലുണ്ടാകുന്ന അനാരോഗ്യകരമായ ശീലമാണ്. എന്നാല്‍ ഓട്‌സ്, ഗോതമ്പ് കഞ്ഞി, ഫ്രൂട്‌സ് ഇവയെല്ലാം ശീലമാക്കുന്നത് നല്ലതാണ്.

ജങ്ക്ഫുഡെന്ന കാലക്കേട്

ജങ്ക്ഫുഡെന്ന കാലക്കേട്

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ജങ്ക്ഫുഡാണ്. എന്നാല്‍ ഇതൊഴിവാക്കാനാവട്ടെ നമ്മള്‍ തയ്യാറാകുന്നുമില്ല. ജങ്ക്ഫുഡ് ഒഴിവാക്കിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പകുതിയിലധികം പരിഹരിക്കാം.

English summary

Seven Eating Habits You Should Drop Now

You may think you're eating healthily and making the right choices, but are you really. Here are some bad eaing habits, take a look.
Story first published: Monday, March 7, 2016, 17:46 [IST]
X
Desktop Bottom Promotion