Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
നടത്തത്തിന്റെ ആരോഗ്യ സൂചനകള്‍
നിങ്ങളുടെ ആരോഗ്യത്തിന്റെ സൗജന്യ നേട്ടമാണ് നിങ്ങള്‍ എത്ര അനായാസവും സൗകര്യത്തോടെയുമാണ് നടക്കുന്നത് എന്നത്. വിദഗ്ദരുടെ അഭിപ്രായത്തില്‍ കൈകള്‍, അരക്കെട്ട്, നിതംബം, മുട്ടുകള്‍, പിന്തുടകള് എന്നിവയുടെയെല്ലാം ഏകോപനം ഉള്‍പ്പെടുന്നതാണ് നടത്തം. ഇവ നിങ്ങളെ മുന്നോട്ട് ചലിക്കാന്‍ സഹായിക്കും.
ഏതെങ്കിലും ഭാഗത്തെ ചെറിയൊരു പ്രശ്നം നിങ്ങളുടെ നടപ്പ് രീതിയെ ബാധിക്കും. നടത്തത്തിലൂടെയുള്ള നിങ്ങളുടെ ആരോഗ്യം വിശകലനം ചെയ്യാനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങളാണിവിടെ പറയുന്നത്.

1. ഇളകിയ നടത്തം : കാഠിന്യമേറിയ കാല് മസിലുകള്‍ - പാദം നിലത്ത് കുത്താനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് വിരലുകളിലാണ്. ഈ പ്രശ്നമുണ്ടെങ്കില്‍ കാലിലെ പേശികള്‍ക്ക് ശരീരത്തെ മുന്നോട്ട് ചലിപ്പിക്കുന്നതിന് തടസ്സമാവും. മുറുകിയ പേശികള്‍ക്ക് ഇത് ചെയ്യാനാവില്ല. കാലിലെ പേശികള്‍ മുറുകുന്നതിന് തെറ്റായ വിധത്തിലുള്ള പാദമൂന്നല്, ഹൈ ഹീല്‍ ഷൂ പതിവായി ധരിക്കുക, വ്യയാമത്തിന് മുമ്പ് ആവശ്യത്തിന് സ്ട്രെച്ചിഗ് ചെയ്യാതിരിക്കുക എന്നിവയൊക്കെ കാരണമാകും.
2. കൈചലനം കുറവ് : നടുവിന്റെ പ്രശ്നം - നിങ്ങള്‍ കൈകള്‍ ചലിപ്പിക്കാതെ, ഇടുപ്പിലും കാലുകളിലുമാണ് മുന്നോട്ട് നടക്കാന്‍ ഊന്നല്‍ നല്കുന്നതെങ്കില് ഏറെ അധ്വാനം ആവശ്യമായി വരും. കൈകള്‍ വീശി നടക്കുന്നത് ചലനം എളുപ്പമാക്കുകയും നിങ്ങളുടെ കാലിന്റെ ഭാരം ബാലന്‍സ് ചെയ്ത് നടത്തം സുഗമമാക്കുകയും ചെയ്യും. കൈകള്‍ കഴുത്തിനൊപ്പവും ഇടുപ്പുവരെയും എതിര് ദിശയില്‍ ചലിപ്പിക്കുന്നത് കൈകളുടെ ചലനം എളുപ്പമാക്കും. നടുവിന് പ്രശ്നമുണ്ടെങ്കില്‍ കൈവീശലിന്‍ തടസ്സമുണ്ടാവും.
3. ഫ്ലാറ്റായ നടപ്പ് : വിരല്‍ വീക്കം - ഫ്ലാറ്റായ നടത്തം കാല് നിലത്ത് കുത്തുമ്പോള്‍ വിരലുന്നാന് സാധിക്കാത്ത അവസ്ഥയ്ക്ക് കാരണമാകും. ഇതിന് കാരണം വിരലിലെ വീക്കമാകാം. പാദത്തിന്റെ സന്ധികളില്‍ ഭാരം ക്രമരഹിതമായി വര്‍ദ്ധിക്കുമ്പോള്‍ ഈ വീക്കം സംഭവിക്കാം. സമ്മര്‍ദ്ദം സന്ധികളെ അസ്ഥിരമാക്കുകയും പാദത്തിന്റെ ആകൃതി സാധാരണയില്‍ കവിഞ്ഞ് ഉന്തി നില്‍ക്കുകയും ചെയ്യും.
4. കവച്ച് നടക്കാന്‍ പ്രയാസം : പിന്തുടഞരമ്പിന്റെ മുറുക്കം - നിങ്ങളുടെ പാദം തറയില്‍ സ്പര്‍ശിക്കുമ്പോള്‍ മുട്ട് കീഴ്ക്കാലിലെ അസ്ഥിയും തുടയുമായി ഒരേ രീതിയിലായിരിക്കണം. പിന്‍തുടയിലെ ഞരമ്പുകളുടെ മുറുക്കം (കാലിന്റെ പിന്‍വശത്ത് വലിച്ചില് അനുഭവപ്പെടുന്നുണ്ടെങ്കില്‍)നിങ്ങളുടെ മുട്ടിന് നടക്കുമ്പോള്‍ ചെറിയ വളവുണ്ടാക്കുകയും കവച്ച് നടക്കുമ്പോളുള്ള ദൂരം പകുതിയായി കുറയ്ക്കുകയും ചെയ്യും.
5. പാദം കൂട്ടിയിടിക്കുന്ന നടത്തം : ഞരമ്പ് തകരാറ് - നടത്തത്തെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. നിങ്ങള്‍ മുന്നോട്ട് നടക്കുന്നതിന് ആയിരക്കണക്കിന് സന്ദേശങ്ങള്‍ തലച്ചോറില്‍ നിന്ന് സുഷുമ്നയിലൂടെ പാദത്തിലെത്തുന്നുണ്ട്.
നിങ്ങള്‍ നടക്കുമ്പോള്‍ പാദങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നുവെങ്കില് ശ്രദ്ധിക്കണം. ഇത് തലച്ചോറിനും കാലില്‍ അവസാനിക്കുന്ന ഞരമ്പുകള്‍ക്കും ഇടയിലുള്ള പേശികളുടെ ഏകോപനത്തിലെ തകരാറാണ് കാണിക്കുന്നത്.
6. കാല് വിറയല്‍ ഓസ്റ്റിയോആര്‍ത്രൈറ്റിസിന്റെ ലക്ഷണമാണ് - ശരീരത്തിന്റെ ഒരു വശത്തെ ഭാരം മറ്റേ കാലിലേക്ക് ഊന്നുകയാണെങ്കില്‍(ഓസിലേറ്റിങ്ങ് പെന്‍ഡുലത്തിലെ ചലനത്തിന് സമാനമായി)നിങ്ങള്‍ക്ക് ഓസ്റ്റിയോ ആര്ത്രൈറ്റിസുള്ള കാല്മുട്ടുണ്ടാവും. കാല്‍മുട്ടിലെ തരുണാസ്ഥി പ്രായമേറുന്നതിനുസരിച്ച് തേയും. ശരീരഭാരം കുറയ്ക്കുന്നത് വിറയല്‍ കുറയ്ക്കുകയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
