Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ 7 യോഗാസനങ്ങള്‍
ആധുനീക കാലത്തെ നിശബ്ദ കൊലയാളിയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
നിങ്ങളുടെ രക്തം സമ്മര്‍ദ്ദം ഉയര്‍ന്ന അവസ്ഥയിലാണെങ്കില്‍ അത് കുറയ്ക്കാന്‍ ഈ യോഗാസനങ്ങള്‍ ഒന്നു പരീക്ഷിച്ച് നോക്കൂ

പശ്ചിമോത്തോനാസാനം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളപ്പോള്‍ രക്തധമനികള്‍ സങ്കോചിക്കാനുള്ള സാധ്യതകൂടുതലാണ്്,ഇത് ഹൃദയ സ്തംഭനത്തിനും ആഘാതത്തിനും കാരണമാകാം. മുമ്പോട്ട് വളഞ്ഞ് ചെയ്യുന്ന പശ്ചിമോത്തോനാസാനം പോലുള്ള യോഗാസനങ്ങള്‍ രക്ത ധമനികള്‍ക്ക് അയവ് നല്‍കുകയും രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

ശവാസനം
ആയാസം കുറച്ച് അയവ് നല്കുന്ന ശവാസനം രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ്. പേശികളുടെ വലിച്ചില് കുറച്ച് സമ്മര്‍ദ്ദം കുറയ്ക്കുക.

ബാലാസനം
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉത്കണ്ഠയ്ക്കും ദേഷ്യത്തിനും കാരണമാകും. ബാലാസനം ഉത്കണ്ഠയ്ക്ക് കാരണമാകുന്ന അനാവശ്യ ചിന്തകള്‍ മനസ്സില്‍ നിന്നും നീക്കം ചെയ്യാന്‍ സഹായിക്കും. വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും. ഉയര്‍ന്ന സമ്മര്‍ദ്ദത്തിന് ഇത് ആശ്വാസം നല്‍കും.

പ്രാണായാമം
മനസ്സ് ശാന്തമാക്കാന്‍ പ്രാണായാമം വളരെ നല്ലതാണ്. ഉത്കണ്ഠ കുറയ്ക്കാനും ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കാനും രക്തസ്സമര്ദ്ദം കുറയ്ക്കാനും രോഗപ്രതിരോധസംവിധാനം, അന്തസ്രാവി സംവിധാനം എന്നിവയുടെ പ്രവര്‍ത്തനം സന്തുലിതമാക്കാനും ഇത് സഹായിക്കും.

അധോമുഖ ശ്വാനാസനം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തോളുകളുടെയും പുറത്തിന്റെയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ അധോമുഖ ശ്വാനാസനം സഹായിക്കും.

സേതുബന്ധാസനം
സേതുബന്ധാസനം രക്തയോട്ടം മെച്ചപ്പെടുത്താനും ഏകാഗ്രത ഉയര്‍ത്താനും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും.

സുഖാസന
ഇരുന്നുകൊണ്ടുള്ള യോഗാസനങ്ങളായ സുഖാസന പോലുള്ളവ ഹൃദയത്തിന് അധികം ആയാസം നല്കാത്തതിനാല് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ആശ്വാസം നല്‍കും. മനസ്സും ശരീരവും ശാന്തമാക്കാന്‍ ഈ യോഗാസനങ്ങള്‍ സഹായിക്കും.



Click it and Unblock the Notifications
