Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
മഞ്ഞപ്പല്ല് വെളുപ്പിക്കാം
തിളങ്ങുന്ന വെളുത്ത പല്ലുകള്‍ ഏവരുടേയും സ്വപ്നമാണ് . എന്നാല്‍, പല്ലുകള്‍ക്ക് മഞ്ഞ നിറം ബാധിക്കുന്നത് പലരുടെയും ചിരി കെടുത്തുന്നു. പ്രായം, പാരമ്പര്യം, ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം, പുകവലി, ചില മരുന്നുകളുടെ ഉപയോഗം, കാലാവസ്ഥ, അണുബാധ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് പല്ലുകള്‍ക്ക് മഞ്ഞ നിറം ഉണ്ടാകാം.
കാരണം എന്തു തന്നെയായാലും മഞ്ഞപ്പല്ലുകള് മറ്റുള്ളവര്‍ കാണുന്നത് നമ്മളെ ലജ്ജിപ്പിക്കും എന്നതാണ് സത്യം. പല്ലുകള്‍ വെളുപ്പിക്കാന്‍ പലരും ചെലവേറിയ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, നിങ്ങള്‍ അത് ഓര്‍ത്ത് വിഷമിക്കേണ്ട .
നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കാന്‍ നിരവധി പ്രകൃദത്ത വഴികളുമുണ്ട്. അത്തരം ചില വഴികളാണ് ഇവിടെ പറയുന്നത്.

വേപ്പ്
പല്ലുകള്‍ വെളുപ്പിക്കുന്നതില്‍ വേപ്പിന്റെ പ്രാധാന്യം വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയില്ല. ആയുര്‍വേദത്തില്‍ ഇവയുടെ പ്രാധാന്യം വളരെ വലുതാണ്. പുരാതന കാലത്ത് ഇന്ത്യക്കാര്‍ പല്ല് വൃത്തിയാക്കാന്‍ വേപ്പിന്റെ തണ്ടാണ് ബ്രഷായി ഉപയോഗിച്ചിരുന്നത്. വേപ്പില്‍ കാണപ്പെടുന്ന ടാനിന് പല്ലിന്റെ വെളുപ്പ് കൂട്ടാന്‍ വളരെ ഫലപ്രദമാണ്.

ആല്
ആല്‍മരത്തിന്റെ വേരും പല്ല് തേയ്ക്കാന്‍ ഉപയോഗിക്കാം. ശരീര കോശങ്ങളെ സങ്കോചിപ്പിക്കുന്ന ഗുണങ്ങളുള്ള ആല് വേരുകള്‍ പല്ലുകള്‍ക്ക് വെളുപ്പ് നിറം നല്കുന്നതിന പുറമെ പല്ലുകളുടെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

തുളസി
തുളസി ഇല വെയിലത്തു വച്ചുണക്കി പൊടിച്ച് പല്ലു തേക്കാന്‍ ഉപയോഗിക്കാം.ദന്തശുചിത്വം നിലനിര്‍ത്തി പല്ലുകള്‍ക്ക് വെളുപ്പ് നല്കാന് തുളസി സഹായിക്കും.

സോഡിയം ബൈകാര്‍ബണേറ്റ്
എല്ലാ ദിവസവും രാവിലെ ടൂത്ത് പേസ്റ്റിന് പകരം സോഡിയം ബൈകാര്‍ബണേറ്റ് ടൂത്ത് പൗഡര്‍ ആയി ഉപയോഗിക്കുക. പല്ലുകള്‍ക്ക് നഷ്ടമായ ധാതുക്കള്‍ തിരികെ നല്കി പല്ലിന്റെ വെളുപ്പ് നിലനിര്‍ത്താന്‍ സോഡിയം ബൈകാര്‍ബണേറ്റ് സഹായിക്കും.

വിറ്റാമിന്‍ സി
സ്ട്രോബെറി, തക്കാളി തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ നേരിട്ട് പല്ലില്‍ തേയ്ക്കാം. വിറ്റാമിന്‍ സി പല്ലിന് നിന്നും പ്ലാക് നീക്കം ചെയ്ത് വെളുപ്പിക്കാന്‍ മികച്ചതാണ്.

കാപ്പി, ചായ,
കാപ്പി, ചായ, പതയുള്ള പാനീയങ്ങള്‍, സോയ സോസ്, കറികള്‍ എന്നിവ പല്ലുകളില്‍ കറ വീഴ്ത്തും. ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന് കറ വീഴ്ത്തുന്ന ഇത്തരം ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അവശിഷ്ടങ്ങള്‍ പല്ലുകളില്‍ നിന്നും നീക്കം ചെയ്യും.

പഴങ്ങളും പച്ചക്കറികളും
കറുമുറെ ചവയ്ക്കാവുന്ന പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
ബേവെര്ലി ഹില്‍സിലെ കോസ്മെറ്റിക് ദെന്തിസ്റ്റായ ആര്‍തുര്‍ ഗ്ലോസ്മാന് ഇവയെ പ്രകൃതി ദത്ത ടൂത്ത് ബ്രഷുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആപ്പിള്‍, കാരറ്റ് പോലുള്ളവ പല്ലില്‍ നിന്നും കറ നീക്കം ചെയ്യാന്‍ സഹായിക്കും.

എരിവും കയ്പും ഉള്ള ഭക്ഷണങ്ങള്‍
പല്ലുകള്‍ വൃത്തിയോടെയും വെളുത്തും ഇരിക്കുന്നതിന് എരിവും കയ്പും ഉള്ള ഭക്ഷണങ്ങള്‍ ദിവസേന ഉള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത്തരം രുചികള്‍ പല്ലുകള്‍ വൃത്തിയായിരിക്കാന്‍ സഹായിക്കും. പല്ലുകളുടെ നിറം മങ്ങാന്‍ കാരണമാകുന്ന കട്ടിയേറിയ ആവരണമായ പ്ലാക് അധികമാവാതിരിക്കാനും സഹായിക്കും.

പഞ്ചസാര അടങ്ങിയ ആഹാരങ്ങള്‍
ഏത് രൂപത്തിലായാലും പഞ്ചസാര അടങ്ങിയ ആഹാരങ്ങള്‍ പല്ലിന് നല്ലതല്ല. ചോക്ലേറ്റുകളും പല്ലിന് നല്ലതല്ല. ഇത്തരം ആഹാരങ്ങള്‍ കഴിക്കുകയാണെങ്കില്‍ ഇവയുടെ അവശിഷ്ടങ്ങള്‍ ഒന്നും അവശേഷിക്കാത്ത വിധം വായ നന്നായി കഴുകാന്‍ ഓര്‍ക്കണം.

വേപ്പ് തടിയുടെ കരി, ആലം ചൂടാക്കിയത്, കല്ലുപ്പ് മിശ്രിതം
പല്ലിന്റെ വെളുത്ത നിറം നഷ്ടമായാല്‍ വേപ്പ് തടിയുടെ കരി, ആലം ചൂടാക്കിയത്, കുറച്ച് കല്ലുപ്പ് എന്നിവയുടെ മിശ്രിതം തയ്യാറാക്കുക. സാധാരണ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിന് പകരം ഇതു കൊണ്ട് പല്ലുതേക്കുക. വെളുത്തതും ആരോഗ്യമുള്ളതുമായ പല്ലുകള്‍ ലഭിക്കും.

ദന്ത ശുചിത്വം
ദന്ത ശുചിത്വം നിലനിര്‍ത്തുന്ന ശീലങ്ങള്‍ പതിവായി പിന്തുടരുക. ഓരോ ഭക്ഷണത്തിന് ശേഷവും അല്ലെങ്കില്‍ കുറഞ്ഞത് രാവിലെയും കിടക്കുന്നതിനും മുമ്പും പല്ല് തേയ്ക്കുക. ബ്രഷ് ചെയ്യുമ്പോള്‍ പല്ലിനിടയിലെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക. പല്ലുകളുടെ വെളുപ്പും ആരോഗ്യവും നിലനിര്‍ത്താനുള്ള സ്വാഭാവികമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്.

ചെയ്യാന്‍ പാടില്ലാത്തത്
പല ദന്തിസ്റ്റുകളും ഗര്‍ഭകാലത്തും പാലൂട്ടുന്ന കാലയളവിലും സ്ത്രീകള്‍ പല്ല് വെളുപ്പിക്കാനുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഇത് ദോഷകരമായേക്കാം.
പതിനെട്ട് വയസ്സില്‍ താഴെ പ്രായം ഉള്ളവരും പല്ല് വെളുപ്പിക്കാനുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്.
ഇത്തരം ഉത്പന്നങ്ങളുടെ അമിത ഉപയോഗവും ഒഴിവാക്കുക. പല്ലുകള്‍ ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന പെറോക്സൈഡ് പല്ലുകളിലെ പോടുകള്‍ തുറക്കുകയും താഴെയുള്ള ഏറെ മൃദുലമായ ദന്തിനത്തെ ദൃശ്യപ്പെടുത്തുകയും ചെയ്യും. അമിതമായി പല്ല് വെളുപ്പിക്കുന്നത് പല്ലുകളുടെ ചൂടിനോടും തണുപ്പിനോടുമുള്ള സംവേദന ക്ഷമത ഉയര്‍ത്തും.



Click it and Unblock the Notifications











