Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യത്തിനു പിന്നില്‍
പുതുതലമുറയെ അപേക്ഷിച്ച് ആരോഗ്യത്തിനും കരുത്തിലും മുന്‍പന്തിയിലായിരുന്നു പഴയ തലമുറ. അസുഖങ്ങളും കുറവ്. രാവന്തിയോളം പാടത്തും പറമ്പിലും പണിയെടുത്താലും ക്ഷീണമെന്നു പരാതിയുമില്ല.
ഇവരുടെ ആരോഗ്യത്തെപ്പറ്റിയോര്ത്തും ശരീരം കാണുമ്പോഴുമെല്ലാം പുതുതലമുറ ചിലപ്പോഴെങ്കിലും അദ്ഭുതപ്പെടാറുണ്ടായിരിയ്ക്കും. ജിമ്മിലൊന്നും പോകാതെ ഫിറ്റായ ശരീരവും. ധ്യാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇവരുടെ ആരോഗ്യത്തിനു പുറകില്‍ രഹസ്യങ്ങളെന്നു പറയാാവില്ലെങ്കിലും ചില കാര്യങ്ങളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ,

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
ഇപ്പോഴത്തെ പോലെ പിസയും ഹോട്ട് ഡോഗുമൊന്നും ഇവരുടെ മെനുവിലുണ്ടായിരുന്നില്ല. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഇവര്‍ കഴിച്ചിരുന്നില്ല. ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒരു കാര്യം.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
പുറത്തെ ഭക്ഷണം ഒഴിവാക്കുന്നതു കൊണ്ടുതന്നെ യാതൊരുവിധത്തിലുള്ള പ്രിസര്‍വേറ്റീവുകളും ഇവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയിരുന്ന ഭക്ഷണങ്ങളായതു കൊണ്ടുതന്നെ കീടനാശിനികള്‍ അടങ്ങിയിരുന്നുമില്ല.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
വറുത്തതും പൊരിച്ചതുമെല്ലാം ഇവര്‍ മിതമായേ കഴിച്ചിരുന്നുള്ളൂ. വിശക്കുമ്പോള്‍ കഴിച്ചിരുന്ന ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യകരവുമായിരുന്നു.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
പാലിന്റെയും ഇറച്ചിയുടേയും ഉറവിടങ്ങളെല്ലാം തന്നെ വീട്ടില്‍ തന്നെയായിരുന്നു. ഇതുകൊണ്ടുതന്നെ മായം കലര്ന്നവയായിരുന്നുമില്ല.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
മൊബൈലിലും ലാപ്ടോപ്പിലും ടിവിയിലുമെല്ലാം സമയം കൊന്നിരുന്ന തലമുറയായിരുന്നില്ല. രാവന്തിയോളം പാടത്തും പറമ്പിലുമെല്ലാം കഠിനാധ്വാനം ചെയ്തിരുന്നവര്‍. ഇതുകൊണ്ടുതന്നെ അസുഖങ്ങളും കുറവ്.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
പഴയ തലമുറയും കളികളില്‍ ഏര്‍പ്പെട്ടിരുന്നു. വീഡിയോ ഗെയിമല്ല, ശരീരമനങ്ങിയുളള വിനോദങ്ങള്‍. അധ്വാനത്തിനു പുറമെ ഇതും നല്ലൊരു വ്യായാമമായിരുന്നു.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
നിസാര അസുഖങ്ങള്‍ക്ക് ഗുളിക വിഴുങ്ങുന്ന ശീലവും ഇവര്‍ക്കുണ്ടായിരുന്നില്ല. പകരം കുരുമുളകു കഷായവും ചുക്കുകാപ്പിയുമെല്ലാമായിരുന്നു ശീലം. ആരോഗ്യത്തിന് ഗുണം മാത്രം നല്കുന്നവ.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
കൃത്രിമ മാര്‍ഗങ്ങള്‍ക്കു പകരം ആയുര്‍വേദവും വീട്ടുവൈദ്യങ്ങളുമെല്ലാമായിരുന്നു പഴയ തലമുറയുടെ വഴികള്‍.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
ഇന്നത്തെ തലമുറയെപ്പോലെ സ്ട്രെസ് കൊണ്ടു നടന്നിരുന്ന തലമുറയായിരുന്നില്ല, പഴയ തലമുറ. ഇതുതന്നെ ഒരു പരിധി വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കിയിരുന്നു.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
പോഷകസമൃദ്ധമായ, പ്രകൃതിദത്തമായ ഭക്ഷണങ്ങളെ കൂടുതലായി ആശ്രയിച്ചിരുന്നവരായിരുന്നു ഇവര്‍.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
കൃത്യമായ ദിനചര്യയുള്ളവര്. നേരത്തെ കിടന്ന്, നേരത്തെ ഉണര്‍ന്ന്, കുളിച്ച്....ഇതുതന്നെ ആരോഗ്യത്തെ ഒരു പരിധി വരെ സഹായിക്കുന്നതാണ്.

നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യരഹസ്യങ്ങള്‍
നല്ല കുടുംബബന്ധങ്ങള്‍ മനസിനും ഇതുവഴി ശരീരത്തിനും ആരോഗ്യം നല്‍കും. പുതുതലമുറയില്‍ ഇത് പലപ്പോഴും അന്യമാണ്..



Click it and Unblock the Notifications
