Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
കാപ്പി കുടി 9 മണിക്ക് ശേഷം
കാപ്പിയെ കുറിച്ച് എല്ലാം അറിയാം എന്നാണ് നമ്മുടെ വിചാരം.കാപ്പി എപ്പോള്‍ കുടിക്കണം എത്ര കുടിക്കണം എന്നെല്ലാം നമുക്കറിയാം. എന്നാല്‍ അത് മാത്രം പോര, എപ്പോള്‍ എങ്ങനെ കുടിച്ചാല്‍ ഇത് ഫലപ്രദമാകും എന്നതിനെ കുറിച്ച് നമ്മുക്ക് ധാരണയുണ്ടാവണം.
നിങ്ങള്‍ താമസിച്ച് എഴുന്നേല്ക്കുന്ന ആളാണെങ്കില്‍ അതല്ല ജോലിക്ക് പോയതിന് ശേഷം കാപ്പി കുടിക്കുന്ന ആളാണെങ്കിലും, മിടുക്കരാണന്ന് പറയാം. എന്നാല്‍ , പൊതുവെ എല്ലാവരും ചെയ്യുന്നത് പോലെ രാവിലെ 9 മണിക്ക് മുമ്പാണ് നിങ്ങളും കാപ്പി കുടിക്കുന്നതെങ്കില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്.

ഒരു കപ്പ് കാപ്പി കുടിക്കുന്നതിന്റെ മികച്ച ഫലം ലഭിക്കണമെന്നുണ്ടെങ്കില്‍ എങ്ങനെയാണ് കാപ്പി പ്രവര്‍ത്തിക്കുന്നതെന്നും രാവിലെ 9 മണിക്ക് ശേഷം കുടിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണന്നും അറിയണം.
കാപ്പിയുടെ ഉപയോഗത്തെകുറിച്ചും എന്തു കൊണ്ട് രാവിലെ ഒമ്പത് മണിവരെ കാപ്പി കുടിക്കരുത് എന്നത് സംബന്ധിച്ചും നടത്തിയ ഗവേഷണം അടിസ്ഥാനമാക്കി അസാപ്പ് സയന്‍സ് ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. അതിലെ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്

ഒമ്പത് മണി വരെ കാപ്പി കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണങ്ങള്‍
കാപ്പിയുടെ പ്രവര്‍ത്തനത്തെയും അതിന്റെ ഫലങ്ങളെയും നിയന്ത്രിക്കുന്നതില്‍ നിങ്ങളുടെ ജൈവ ഘടികാരം അഥവ ആന്തരിക ഘടികാരത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതാണ് രാത്രിയും രാവിലെയും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിച്ച് നമ്മള് എപ്പോള്‍ എഴുന്നേല്‍ക്കണം എപ്പോള്‍ ഉറങ്ങണം എന്ന് തീരുമാനിക്കുന്നത്. ഈ ഘടികാരമാണ് നമ്മളുടെ ഉറക്കത്തെയും ഉണരലിനെയും നിയന്ത്രിക്കുന്നത്. രാവിലെ 8 മണിക്കും ഒമ്പത് മണിക്കും ഇടയ്ക്കും ഉച്ചയ്ക്ക് ഒരുമണി വൈകുന്നേരം 5.30, 6.30 എന്നീ സമയങ്ങളിലാണ് ഈ ഹോര്‍മോണ്‍ പുറത്തുവിടുന്നത്.

ശരീരം നേരത്തെ ഉണര്‍ന്ന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ കാപ്പി കുടിച്ചാല്‍ എന്ത് സംഭവിക്കും ?
കോര്‍ട്ടിസോള്‍ ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന സമയത്ത് കാപ്പി കുടിച്ചാല്‍ കാപ്പിയുടെ ഫലം കുറയും. ഈ മണിക്കൂറുകളില്‍ കാപ്പി കുടിച്ചാല്‍ കാപ്പി കുടിച്ചതിന്റെ ഒരു തോന്നല്‍ ഉണ്ടാകുന്നതിന് ഊണിന് മുമ്പ് ഒന്നോ രണ്ടോ കാപ്പി കൂടി കുടിക്കാന്‍ തോന്നും. ഇത് ശരീരത്തിന് നല്ലതല്ല.
എപ്പോള്‍ കാപ്പി കുടിക്കാം?
രാവിലെ ഒമ്പത് മണിക്ക് ശേഷവും ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് 5.30നും ഇടയ്ക്കും ഉള്ള ഏത് സമയത്തും കാപ്പി കുടിക്കാം. 6.30 ന് ശേഷം കാപ്പി കുടിച്ചാല്‍ രാത്രി നേരത്തെ ഉറങ്ങാന്‍ പ്രയാസമായിരക്കുമെന്ന് പറയാറുണ്ട്.

നേരത്തെ എഴുന്നേല്ക്കുകയോ ഉറങ്ങുകയോ ചെയ്താല്‍ എന്താണ്?
കോര്‍ട്ടിസോള്‍ ഉയരുന്നതു സൂര്യപ്രകാശവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് ഗവേഷണങ്ങള്‍ പലതും പറയുന്നത്. നിങ്ങള്‍ എഴുന്നേല്ക്കുമ്പോള് കോര്‍ട്ടിസോളിന്റെ അളവ് 50 ശതമാനം ഉയരുമെന്ന് പല ഗവേഷണങ്ങളും പറയുന്നു. അതിനാല്‍ ഉണര്‍ന്ന് എഴുന്നേറ്റ് ഒരുമണിക്കൂറിന് ശേഷം കാപ്പി കുടിക്കുന്നതാണ് ഉചിതം.

കാപ്പി കുടിക്കേണ്ട സമയങ്ങള്‍
നിങ്ങള്‍ രാവിലെ ഏഴ് മണിക്ക് എഴുനേല്‍ക്കുകയും 8 മണിക്ക് ജോലിക്ക് പോവുകയും ചെയ്യുന്നവരാണെങ്കില്‍ കാപ്പി കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 9 മണി ആണ്. രാവിലെ ആദ്യ നാല് മണിക്കൂറുകളിലാണ് കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന് വരുന്നത് , എഴുന്നേല്ക്കുമ്പോള് 50 ശതമാനം ഉയരും , സാധാരണ ഏറ്റവും ഉയര്‍ച്ചയിലെത്തുന്നത് എട്ട് മണിക്കും 9 മണിക്കും ഇടയ്ക്കാണ്.
ഊണിന് ശേഷം കാപ്പി കുടിക്കണം എന്ന തോന്നലുണ്ടായാല്‍ ഒരു മണിക്ക് ശേഷം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പിയുടെ ഗുണങ്ങള്‍ പരമാവധി കിട്ടാന്‍ ഈ സമയക്രമം സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
