For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പ് കാലത്ത് നെയ് കഴിച്ചാല്‍ ആരോഗ്യം

|

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമായിട്ട് കാലം കുറേ ആയി. എത്രയൊക്കെ കാലം പുരോഗമിച്ചാലും പാലിനേയും തൈരിനേയും മോരിനേയും വിട്ടൊരു കളി നമുക്കില്ല. എന്നാല്‍ പലപ്പോഴും അതുകൊണ്ടു തന്നെ നമ്മുടെ ആരോഗ്യം എന്നത് പാലിനേയും തൈരിനേയും ആശ്രയിച്ചു തന്നെയാണ് ഇന്നും ഉള്ളത്. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നെയ്യ്‌!!

എന്നാല്‍ ഓരോ കാലത്തും ഓരോ തരത്തിലുള്ള ഭക്ഷണത്തിനാണ് നാം പ്രാധാന്യം നല്‍കുന്നത്. ചൂടുകാലത്ത് ഒന്ന് തണുപ്പ് കാലത്തൊന്ന് അങ്ങനെ. പക്ഷേ ചൂടുകാലത്തും തണുപ്പു കാലത്തും കഴിക്കാവുന്ന ഒന്നാണ് നെയ്യ്. പ്രത്യേകിച്ച് തണുപ്പ് കാലത്താണ് നെയ് കഴിക്കേണ്ടത്. മുടിയ്ക്കു നെയ്യും പറ്റും!!

എന്തിനാണ് തണുപ്പ് കാലത്ത് നെയ് കഴിയ്ക്കുന്നത്. എന്താണ് നെയ് കഴിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ പല കാര്യങ്ങളുമുണ്ട്. ഇതിന്റെ ഗുട്ടന്‍സ് എന്താണെന്ന് നോക്കാം.

 ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നു

ദഹനത്തിന് ഏറ്റവും പറ്റിയതാണ് നെയ്യ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നെയ് കഴിയ്ക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

കാഴ്ചശക്തി

കാഴ്ചശക്തി

കാഴ്ചശക്തിയെ വര്‍ദ്ധിപ്പിക്കുന്നതില്‍ നെയ് വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അതുകൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളില്ലാതെ തന്നെ നെയ്യിനെ നമുക്ക് ഭക്ഷണത്തോട് ചേര്‍ത്തു നിര്‍ത്താം. ഗ്ലൂക്കോമ രോഗികള്‍ നെയ് കഴിക്കുന്നത് അതുകൊണ്ടു തന്നെ നല്ലതാണ്.

മസിലിന്റെ ആരോഗ്യം

മസിലിന്റെ ആരോഗ്യം

മസിലിന്റെ ആരോഗ്യത്തിന് നെയ് നല്ലതാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത് മസില്‍ വേദനയ്ക്ക് സാധ്യത വളരെ കൂടുതലാണ്.

ശരീരം ശുദ്ധിയാക്കുന്നു

ശരീരം ശുദ്ധിയാക്കുന്നു

ശരീരം ശുദ്ധിയാക്കുന്നതിനും നെയ് സഹായിക്കുന്നു. ദഹനം കൃത്യമാകുമ്പോള്‍ തന്നെ മറ്റു ശാരീരികാവശതകള്‍ക്ക് വിട നല്‍കാം.

 വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നു

വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നു

ഭക്ഷണത്തില്‍ നെയ്യിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തെ മറ്റു പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

 അതിസാരം തടയുന്നു

അതിസാരം തടയുന്നു

പലപ്പോഴും രോഗങ്ങളുടെ കാലമാണ് തണുപ്പു കാലം. അതുകൊണ്ടു തന്നെ രോഗപ്രതിരോധ ശേഷിയും വളരെ കുറവായിരിക്കും. അതിസാരം പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് നെയ്യ്.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

നിറയെ ആ്ന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് നെയ്. അതുകൊണ്ടു തന്നെ വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പടെ നമ്മുടെ ശരീരത്തിന് ആവശ്യമായവയെല്ലാം നെയ്യിലുണ്ട്.

 കൊഴുപ്പിനേയും പേടിക്കണ്ട

കൊഴുപ്പിനേയും പേടിക്കണ്ട

കൊഴുപ്പിനെ പേടിച്ചാണ് പലപ്പോഴും നെയ്യിനെ നമ്മള്‍ ഒരു കയ്യകലം നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കൊഴുപ്പിനെ പേടിക്കണ്ട എന്നതാണ് മറ്റൊരു കാര്യം.

English summary

Why You Should Be Eating More Ghee In Winter

Ghee is a part of many Ayurvedic remedies, and has many health benefits to offer, especially in winter
Story first published: Tuesday, December 8, 2015, 17:04 [IST]
X
Desktop Bottom Promotion