Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ക്യാന്‍സറിനും പക്ഷപാതമോ?
ക്യാന്‍സറിനെ എല്ലാവര്ക്കും പേടിയാണ്. എന്നാല്‍ സ്ഥിരം പുകവലിക്കാരും മദ്യപാനികളുമായ പലര്‍ക്കും ക്യാന്‍സര്‍ വരുന്നില്ലെന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് ഇതിനു കാരണം എന്നറിയാമോ. എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ചില ശാസ്ത്രഞ്ജന്മാര്. പുകവലി നല്ലതല്ല, പക്ഷേ....
ക്യാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങളുടെ കേന്ദ്രബിന്ദുവാണ് പുകവലിക്കാരുടെ ശരീരം എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പലര്‍ക്കും ക്യാന്‍സര്‍ പോയിട്ട് ഒരു ജലദോഷപ്പനി പോലും ഉണ്ടാവാറില്ല. ഇനി ക്യാന്‍സറിനെ ഭയക്കേണ്ടതില്ല
നിരന്തരമായി പുകവലിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യത്തിനു പിന്നിലെ രഹസ്യമെന്തെന്ന് അറിയേണ്ടേ. ഇത് വായിക്കൂ...

ജീനുകള്‍ രക്ഷിക്കുന്നു
സ്ഥിരമായി പുകവലിക്കുന്നവരുടെ ശരീരത്തിലെ ഒരു കൂട്ടം ജീനുകളാണ് ഇവരെ അര്‍ബുദ ബാധയില്‍ നിന്നും രക്ഷിക്കുന്നത്. വര്‍ഷങ്ങളായി പുകവലിക്കുന്നവരാണെങ്കില്‍ പോലും അവരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതും ഇത്തരം ജീനുകളാണ് എന്നുള്ളതാണ്.

ജീവിത രീതി
സ്ഥിരമായി പുകവലിക്കുന്നവരുടെ ജീവിത രീതിയും ഇത്തരക്കാരെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതരീതിയും ഇത്തരക്കാരെ സംരക്ഷിക്കുന്നു.

ചെറുപ്പക്കാരില്‍ സാധ്യത കൂടുതല്‍
ക്യാന്‍സര്‍ സാധ്യത ഏറ്റവും കൂടുതല്‍ ഇന്നത്തെ ചെറുപ്പക്കാരിലാണ്. കാരണം പഴമക്കാരെല്ലാം പുകവലിക്കുന്നുണ്ടെങ്കില്‍ പോലും പഴയ ജീവിത രീതി പിന്തുടരുന്നവരായതിനാല് ക്യാന്‍സര്‍ പോലും ഇവര്‍ക്ക് മുന്നില്‍ തോറ്റു പോകുന്നു എന്നതാണ് സത്യം.

ഉപഭോക്താക്കളില്‍ പകുതി പേര്
സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ പകുതി പേര് ആണ് ക്യാന്‍സറിനും മറ്റു രോഗങ്ങള്‍ക്കുമായി അടിമപ്പെടുന്നത്. എന്നാല്‍ ഇതൊന്നുമുപയോഗിക്കാത്തവരും ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നുണ്ടെന്നത് മറ്റൊരു സത്യം.

ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ കൂടെയുള്ളവര്‍
സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് അത്ര പ്രശ്നം വരില്ല, എന്നാല്‍ ഇതിന്റെ പുക സ്ഥിരം ഏല്ക്കുന്നവര്ക്കായിരിക്കും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക എന്നതാണ് സത്യം. ഇവരെയായിരിക്കും പലപ്പോഴും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടികൂടുന്നതും.

ഭക്ഷണക്രമം ശ്രദ്ധിക്കുക
സ്ഥിരം പുകവലിക്കാരായ മിക്കവരും നന്നായി ഭക്ഷണം കഴിക്കുന്നവരായിരിക്കും. ദിനവും അഞ്ച് തവണയെങ്കിലും ഇവര്‍ ഭക്ഷണം കഴിക്കും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

പരിസ്ഥിതിയും ഇവരെ സംരക്ഷിക്കുന്നു
ദീര്‍ഘകാലമായി പുകവലിക്കുന്നവരില്‍ പരിസ്ഥിതിയും ഒരു കവചം തീര്‍ക്കുന്നു. ഇത് ഇവരെ പെട്ടെന്ന് രോഗങ്ങള്‍ പിടികൂടാതെ ഇവരുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ജീനുകളുടെ സംരക്ഷണം കൂടിയാവുമ്പോള്‍ പിന്നെ പ്രശ്നങ്ങളൊന്നുമില്ല.

ക്യാന്‍സര്‍ സാധ്യത കുറവ്
സ്ഥിരമായി പുകവലിക്കുന്നവരില്‍ ജീന്‍ഘടനയില്‍ വ്യത്യാസമുള്ളവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത 11 ശതമാനം വരെ കുറവായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എല്ലാവരും സന്തോഷിക്കണ്ട
എല്ലാ പുകവലിക്കാരും ഇത് കേട്ട് സന്തോഷിക്കണ്ട. ജീനുകളില്‍ ഉള്ള വ്യത്യാസം മാത്രമാണ് ഇവിടെ പലരേയും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ പുകവലി നിങ്ങളെ മാത്രമല്ല ഒരു സമൂഹത്തെ വരെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications