Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഹുക്ക കൂടുതല്‍ അപകടമോ??
ഹുക്ക ഉപയോഗിക്കുന്നത് ദോഷകരമാണോ? ചിലര്‍ കരുതുന്നത് സിഗരറ്റ് ആരോഗ്യത്തിന് ദോഷകരവും, ഹുക്ക കുഴപ്പമില്ലാത്തതും ആണെന്നാണ്. എന്നാല്‍ ഒരു പുതിയ പഠനം അനുസരിച്ച് ഇത് വെറുമൊരു സങ്കല്പം മാത്രമാണ്.
ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്നവയടക്കം പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുമെന്ന് നമുക്ക് അറിയാവുന്നതാണ്. അതേ അപകടങ്ങള്‍ ഹുക്ക വലിക്കുന്നത് മൂലവും ഉണ്ടാകും. ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാനായി പല രുചികളില്‍ ഹുക്ക ലഭിക്കും.
എന്നാല്‍ ക്രമേണ ഹുക്ക നിങ്ങളെ കൊല്ലും. ഹുക്ക ആരോഗ്യത്തിന് എങ്ങനെയൊക്കെ ദോഷം ചെയ്യുന്നു എന്ന് നോക്കാം.

ഹുക്ക കൂടുതല്‍ അപകടമോ??
1. നിക്കോട്ടിന് അടങ്ങിയിരിക്കുന്നതിനാല്‍ ഹുക്ക നിങ്ങളില്‍ അടിമത്തമുണ്ടാക്കും. ശീലമായാല്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങും.

ഹുക്ക കൂടുതല്‍ അപകടമോ??
2. പൊതുവെ ഹുക്കയില്‍ പുകയില എരിക്കുന്നതിനായി കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള ദോഷകരമായ രാസഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഹുക്ക കൂടുതല്‍ അപകടമോ??
3. ഒരു മണിക്കൂര്‍ സമയം ഹുക്ക വലിച്ചാല്‍ അത് 5-7 പാക്കറ്റ് സിഗരറ്റ് വലിക്കുന്നതിന് സമമാണ്.

ഹുക്ക കൂടുതല്‍ അപകടമോ??
4. ഹുക്കയുടെ പുകയില്‍ നിക്കല്‍, ലെഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ടാര്‍, ആര്‍സെനിക് എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഇത് സിഗരറ്റിനെ അപേക്ഷിച്ച് ഏറെ കൂടുതലാണ്.

ഹുക്ക കൂടുതല്‍ അപകടമോ??
5. ഒരു സിഗരറ്റില്‍ നിന്ന് ഏകദേശം 29 തവണ പുകയെടുക്കുമ്പോള്‍ ഹുക്കയില്‍ ഇത് 199 തവണയാണ്.

ഹുക്ക കൂടുതല്‍ അപകടമോ??
6. പൊതുവെ ഹുക്ക പൊതുവെ പലര് ചേര്‍ന്നാണ് ഉപയോഗിക്കുക. ഇത് അണുബാധയ്ക്ക് കാരണമാകാം.

ഹുക്ക കൂടുതല്‍ അപകടമോ??
7. ഹുക്കയുടെ രുചി കൂടുതല്‍ വലിക്കാന്‍ പ്രേരണ നല്‍കുകയും ഇത് കൂടുതല്‍ തകരാറുണ്ടാക്കുകയും ചെയ്യും.

ഹുക്ക കൂടുതല്‍ അപകടമോ??
8. അടുത്ത കാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് ഹുക്ക വലിക്കുന്നവരുടെ മൂത്രത്തിലെ നിക്കോട്ടിന്റെ അളവ് സിഗരറ്റ് വലിക്കുന്നവരുടേതിനേക്കാള് 68 മടങ്ങ് അധികമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹുക്ക കൂടുതല്‍ അപകടമോ??
9. പുകയിലെ വെള്ളത്തിലൂടെ അരിച്ചെടുക്കുന്നതിനാല്‍ ഹുക്ക അപകടകരം അല്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് ക്യാന്‍സറുണ്ടാക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യുന്നില്ല.



Click it and Unblock the Notifications
