Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
പുകവലി ശീലമാകുന്നതെങ്ങനെ?
എല്ലാ പുകവലിക്കാര്‍ക്കും തങ്ങള്‍ ചെയ്യുന്നത് ദോഷകരമാണ് എന്ന് അറിയാവുന്നതാണ്. എന്നാലും പുകവലി നിര്‍ത്തുക എന്നത് പലരെയും സംബന്ധിച്ച് ഏറെ വിഷമകരമാണ്. എന്തുകൊണ്ടാണ് സിഗരറ്റ് അടിമത്തമുണ്ടാക്കുന്നത്? പുകവലിക്കുന്നയാളുടെ തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനമാണ് ഇതിന് കാരണമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. കൂടാതെ നിക്കോട്ടിനും പുകയിലയും ഇതില്‍ പങ്കാളികളാണ്.
ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളാണ് പുകവലി മൂലം മരണപ്പെടുന്നത്. പുകവലി അടിമത്തമുണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

1. ഇത് ഒരു മയക്കുമരുന്നാണ്
നിക്കോട്ടിന് ഒരു മയക്കു മരുന്നാണ്. അത് നിങ്ങളുടെ ശ്രദ്ധയെയും മാനസികാവസ്ഥയെയും സ്വാധീനിക്കും. ചില പഠനങ്ങള്‍ കാണിക്കുന്നത് നിക്കോട്ടിന് കൊക്കെയ്ന്‍ പോലെ തന്നെ അടിമത്തമുണ്ടാക്കുന്നതാണെന്നാണ്.

2. ആശ്വാസം നല്കുന്നു
സിഗരറ്റ് വലിച്ചാല്‍ ഏഴ് സെക്കന്‍ഡുകള്‍ക്കകം അതിന്റെ ഫലം തലച്ചോറിലെത്തും. ഒരു നിമിഷത്തേക്ക് നിങ്ങള്‍ക്ക് ആശ്വാസം തോന്നും. പിന്നീട് തുടര്‍ച്ചയായി പുകവലിക്കുമ്പോള്‍ തലച്ചോര്‍ അത് കൂടുതലായി ആവശ്യപ്പെടും.അത് നല്കാതിരുന്നാല് നിങ്ങളുടെ തലച്ചോറിന് ആശ്വാസം ലഭിക്കില്ല. അങ്ങനെ ഇതൊരു ശീലമായി മാറും.

3. സ്വഭാവമായി മാറുന്നു
പുകവലി തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറുന്നു. തുടര്‍ന്ന് നിങ്ങളുടെ തലച്ചോര്‍ ചില ഉത്തേജനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കും. തുടര്‍ന്ന് നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും സിഗരറ്റ് കത്തിച്ചാല്‍ അതിന്റെ ഗന്ധം നിങ്ങളെ പുകവലിക്കാന്‍ പ്രേരിപ്പിക്കും.

4. ബോധത്തെ ബാധിക്കുന്നു
പുകവലി ശീലമുള്ളവര്‍ക്ക് അത് ഉപബോധ മനസ്സില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതിനാല്‍ സ്വയം അറിയാതെ പുകവലിക്കും.

5. പുകവലിക്കാതെ ജീവിക്കാനാവില്ല
സുഖം ലഭിക്കാനും വ്യക്തമായി ചിന്തിക്കാനും പുകവലിക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഈ അവസ്ഥയില്‍ പുകവലിക്കാതെ ജീവിക്കാനാവില്ല എന്ന തോന്നല്‍ നിങ്ങളില്‍ രൂപപ്പെടും.

6. പാരമ്പര്യം
വിഷാദം പോലുള്ള പ്രശ്നങ്ങള്‍ പാരമ്പര്യമായുള്ളവര്ക്ക് പുകവലി ഒഴിവാക്കുന്നത് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ വിഷമകരമായിരിക്കുമെന്ന് ഒരു പഠനം പറയുന്നു. എന്നാല്‍ ഇതൊരു ഒഴിവ്കഴിവായി കണക്കാക്കരുത്.

7. സോഷ്യല്‍ സ്മോക്കിങ്ങ്
പുകവലിക്കുന്നവരുടെ ഒരു കൂട്ടായ്മയില്‍ അംഗമായിരിക്കുന്നതിനും മേലെയാണിത്. ആരംഭദശയില്‍ കുഴപ്പമില്ലായിരിക്കുമെങ്കിലും പിന്നീട് ഈ ദുശീലത്തിന് ഇരയായിത്തീരും.



Click it and Unblock the Notifications
