For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റേറിയനെങ്കിലും സൂക്ഷിക്കുക..

|

ഭക്ഷണ കാര്യത്തില്‍ നോണ്‍വെജിറ്റേറിയനും വെജിറ്റേറിയനും എല്ലാം നമ്മുടെ ഇഷ്ടക്കാര്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും നോണ്‍ വെജിന്റെ കാര്യത്തിലായിരിക്കും അല്‍പം പിടിവാശി നമുക്കുണ്ടാകുന്നതും. എന്നാല്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആകുന്നതു കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്.

മാനസികമായും ശാരീരികമായും ഈ ഗുണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നു. എന്തുകൊണ്ടും നോണ്‍വെജിനേക്കാള്‍ നല്ലത് വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ തന്നെയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ പലര്‍ക്കും നോണ്‍ വെജിറ്റേറിയന്‍ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ലെന്നുള്ളതും കാര്യം. പക്ഷേ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തടി കുറയ്ക്കാന്‍ ഇതു മതി

തടി കുറയ്ക്കാന്‍ ഇതു മതി

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഇന്നു മുതല്‍ പച്ചക്കറി ശീലമാക്കിക്കോളൂ. എത്രയും വേഗം തടി കുറയ്ക്കാന്‍ പറ്റിയ ഒരു വഴിയാണിത്. മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ഫലം ഉണ്ടാവും എന്നതാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ പ്രത്യേകത.

 ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ദഹനത്തിന് ഏറ്റവും നല്ലതാണ് വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല പച്ചക്കറികളിലടങ്ങിയിട്ടുള്ള നാരുകളും മറ്റും ആരോഗ്യവും നല്‍കുന്നു.

വയറിന്റെ അസുഖം മാറ്റുന്നു

വയറിന്റെ അസുഖം മാറ്റുന്നു

വയറുവേദനയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിന് വെജിറ്റേറിയന്‍ ഭക്ഷണം സ്ഥിരമാക്കുന്നതിലൂടെ സാധിയ്ക്കുന്നു. മാത്രമല്ല ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പച്ചക്കറി ശീലമാക്കുന്നതിലൂടെ കഴിയുന്നു.

ഭക്ഷണശീലത്തിലുള്ള മാറ്റം

ഭക്ഷണശീലത്തിലുള്ള മാറ്റം

വ്യത്യസ്തമായ ഭക്ഷണശീലം ആരോഗ്യത്തിനും നല്ലതാണ്. എന്നും ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതും അനാരോഗ്യത്തിന് കാരണമാകുന്നു. പച്ചക്കറികള്‍ കൂടുതല്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനാണ് വഴി വെയ്ക്കുന്നത്.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വഹിയ്ക്കുന്ന പങ്ക് ചെറുതല്ല. ശരീരത്തിനാവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ഇത്തരത്തില്‍ ലഭിയ്ക്കുന്നുവെന്നതും പലരേയും വെജിറ്റേറിയനാകാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി നര്‍ദ്ധിപ്പിക്കും

രോഗപ്രതിരോധ ശേഷി നര്‍ദ്ധിപ്പിക്കും

നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്നു. എന്നാല്‍ വെജിറ്റേറിയന്‍ ഭക്ഷണം സ്ഥിരമാക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷി പതിന്‍മടങ്ങായി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

English summary

What Will Happen To Your Body When You Become A Vegetarian

Vegetarianism is defined as the practice of abstaining from the consumption of meat.
Story first published: Friday, November 20, 2015, 10:02 [IST]
X
Desktop Bottom Promotion