Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തേനല്ല തേന്വെള്ളമാണ് നല്ലത്....
തേനിന്റെ ഔഷധഗുണങ്ങള്‍ നമുക്കെല്ലാമറിയാം. എന്നാല്‍ തേനിനേക്കാള് ആരോഗ്യഗുണം കൂടുതലുള്ളതാണ് തേന്‍വെള്ളം. അല്പം ശുദ്ധമായ തേനില്‍ വെള്ളം ചേര്‍ത്ത് രാവിലെ കഴിച്ചു നോക്കൂ. അത് നിങ്ങളുടെ ശരീരത്തില്‍ അവിശ്വസനീയമായ മാറ്റമാണ് ഉണ്ടാക്കുന്നത്.
ഇഞ്ചി കഴിയ്ക്കുന്നത് അമൃതിനു തുല്യം
വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലപ്പോഴും വെള്ളം കുടിയ്ക്കാതിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നാം അനുഭവിക്കുന്നുണ്ട്. ഇനി എന്നും രാവിലെ അല്പം തേന്‍വെള്ളം കുടിച്ചു നോക്കൂ. അങ്ങനെ ചെയ്താലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വിട
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നമ്മളെയെല്ലാവരേയും ബാധിയ്ക്കുന്നതാണ്. അതിന് പ്രായഭേദമില്ല. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് എന്നും രാവിലെ വെറും വയറ്റില്‍ തേന്‍വെള്ളം കഴിച്ചു നോക്കൂ. എല്ലാ പ്രശ്നങ്ങളും പമ്പ കടക്കും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തേന്‍വെള്ളം കുടിയ്ക്കുന്നതു വഴി സാധിയ്ക്കും. ഇത് ശരീരത്തിന് ദോഷകരമായി ബാധിയ്ക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കുന്നു.

ടോക്സിനുകളെ പുറന്തള്ളും
ടോക്സിനുകളെ പുറന്തള്ളുന്ന കാര്യത്തിലും തേന്‍വെള്ളം അതിസമര്‍ത്ഥനാണ്. ഇത് യൂറിനല്‍ ഇന്‍ഫക്ഷനെയും ചെറുക്കുന്നു.

ചര്‍മ്മം സംരക്ഷിക്കപ്പെടും
ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും തേനിനേക്കാള് എന്തുകൊണ്ടും മികച്ചത് തേന്‍വെള്ളം തന്നെയാണ്. ഇത് ചര്‍മ്മത്തിലെ മൃത കോശങ്ങളെ നശിപ്പിക്കുന്നു.

അമിതവണ്ണത്തിനു പരിഹാരം
അമിതവണ്ണത്തിനു പരിഹാരമാണ് തേന്‍വെള്ളം. എന്തുകൊണ്ടും തേനിനേക്കാള് നല്ലത് തേന്‍വെള്ളം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ഇതില്‍ അടങ്ങിയിട്ടുള്ള മധുരം നമ്മുടെ വിശപ്പിനെ ശമിപ്പിക്കുന്നു.

തൊണ്ട വേദനയ്ക്കാശ്വാസം
തൊണ്ട വേദനയ്ക്ക് ആശ്വാസമാണ് തേന്‍വെള്ളം. കാരണം മഞ്ഞു കാലത്തുണ്ടാകുന്ന എല്ലാ വിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് തേന്വെള്ളമെന്ന കാര്യത്തില്‍ സംശയമില്ല.

രക്തസമ്മര്‍ദ്ദം സാധാരണ ഗതിയില്‍
രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിശ്ചിത അളവില്‍ തന്നെ തുടരും. തേനില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസും ഗ്ലൂക്കോസും ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ക്രമപ്പെടുത്തുന്നു.

ഹൃദയാഘാതം തടയുന്നു
സ്ഥിരമായി തേന്‍വെള്ളം കുടിയ്ക്കുന്നവരില്‍ ഹൃദയാഘാതത്തിന്റെ തോത് വളരെ കുറവായിരിക്കും. തേനില്‍ അടങ്ങിയിട്ടുള്ള ഫ്ളവനോയിഡ്സും ആന്റി ഓക്സിഡന്റുകളും ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു.



Click it and Unblock the Notifications
