For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പട്ടികടിച്ചാലുള്ള പ്രഥമശുശ്രൂഷകള്‍

|

ഇന്ന് ലോക പേവിഷബാധ ദിനം. കേരളം ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശനങ്ങളില്‍ ഒന്നാണ് തെരുവ് നായ്ക്കള്‍ സൃഷ്ടിക്കുന്ന ഭീഷണി. മരണത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ തീവ്രമാകുന്ന ഒന്നാണ് പേവിഷബാധയേറ്റുള്ള മരണം. പഴച്ചാറിലുണ്ട് ചില അപകടങ്ങള്‍

പേ വിഷം ബാധിക്കുന്നത് നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഇതിലൂടെ പ്രവഹിക്കുന്ന വൈറസ് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു. പേ പിടിച്ച നായ, പൂച്ച തുടങ്ങിയവയുടെ ഉമിനീരില്‍ നിന്നാണ് വൈറസ് പടരുന്നത്. പേ പിടിച്ച മൃഗത്തിന്റെ കടി, മാന്തല്‍ എന്നിവയിലൂടെ രോഗം പകരുന്നു.

റാബീസ് എന്നറിയപ്പടുന്ന വൈറസാണ് രോഗം പടര്‍ത്തുന്നത്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ചികിത്സ അസാധ്യമാണെന്നതും പേവിഷബാധയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. പേവിഷ ബാധയെ ചെറുക്കാന്‍ പട്ടി കടിച്ചാല്‍ ഉടനെ തന്നെ ഇതിനെതിരെയുള്ള കുത്തിവെപ്പ് എടുക്കുക എന്നതാണ്. പട്ടി കടിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്തൊക്കെയെന്ന് നോക്കാം

What Should Do When A Dog Bites You

മുറിവ് കഴുകുക: മുറിവ് കഴുകുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ശുദ്ധമായ വെള്ളത്തില്‍ അണുവിമുക്തമായ സോപ്പ് ഉപയോഗിച്ച് പല തവണ മുറിവ് കഴുകുക.

മുറിവ് അമര്‍ത്തിപ്പിടിക്കുക: മുറിവ് ആഴത്തിലുള്ളതാണെങ്കില്‍ രക്തപ്രവാഹവും നന്നായി ഉണ്ടാവും. അതിനാല്‍ മുറിവ് നന്നായി അമര്‍ത്തിപ്പിടിച്ച് രക്തപ്രവാഹം തടയുക എന്നതാണ് അടുത്ത ഘട്ടം.

ആന്റിബയോട്ടിക് പുരട്ടുക: ആന്റിബയോട്ടിക് ഉപയോഗിച്ച് ഇന്‍ഫക്ഷന്‍ ഉണ്ടാവുന്നത് തടയുക. ഇതിനായി ആന്റി ബയോട്ടിക് പുരട്ടാവുന്നതാണ്.

ബാന്‍ഡേജ് കൊണ്ട് മുറിവ് കെട്ടുക: ബാന്‍ഡേജ് ഉപയോഗിച്ച് മുറിവ് കെട്ടുക എന്നതാണ് അടുത്ത ഘട്ടം. ഇത് വൈറസിന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനത്തിന് തടയിടും.

വൈദ്യസഹായം തേടുക: പ്രഥമശുശ്രൂഷ എടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. വലിയ മുറിവാണെങ്കിലും ചെറിയ മുറിവാണെങ്കിലും ഇഞ്ചക്ഷന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

English summary

What Should Do When A Dog Bites You

September 28th is observed as world's rabies day and hence, we are giving you quick insight of the viral disease Rabies.
X
Desktop Bottom Promotion