Latest Updates
-
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം
നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ ??
ഇവിടെ നല്കിയിരിക്കുന്ന ചോദ്യങ്ങളിലൂടെ നിങ്ങളുടെ ഭക്ഷണക്രമം സംബന്ധിച്ച് ഒരു എത്തിനോട്ടം നടത്തുക.
ഇതില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാവും എന്നും പരിശോധിക്കുക. ഇതനുസരിച്ച് നിങ്ങളുടെ ഭാവിയിലെ ശരീരഭാരത്തെക്കുറിച്ച് ഏകദേശം മനസിലാക്കാനും സാധിയ്‌ക്കും.

നിങ്ങള്‍ നിങ്ങളുടെ ശരീരഭാരത്തെ എങ്ങനെ കണക്കാക്കുന്നു?
1.സാധാരണം
2.അല്പം ഭാരക്കൂടുതലുണ്ട്
3.ഭാരം വളരെക്കൂടുതല്‍
30 വയസ്സ് കഴിഞ്ഞാല്‍ നമ്മളില്‍ ഏറെപ്പേര്‍ക്കും വര്‍ഷം തോറും അരക്കിലോ മുതല്‍ ഒരു കിലോ വരെ ഭാരം വര്‍ദ്ധിക്കും. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കുള്ള അമിതഭാരം ഒപ്പം കൂടുകയും ഭാവിയില്‍ വര്‍ദ്ധിക്കുകയും ചെയ്യും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
എവിടെയാണ് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത്?
1. എല്ലായിടത്തും
2. അരയിലും തുടകളിലും
3. വയറില്‍
സ്ത്രീകളില്‍ കൊഴുപ്പ് ഏറെയും ശേഖരിക്കപ്പെടുന്നത് അരഭാഗത്താണ്. ഇത് പ്രായം കൂടുമ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതേസമയം തുടയിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാനാവാത്തതാണ്. ശരീരത്തില്‍ മുഴുവനുമായി കൊഴുപ്പ് ശേഖരിക്കപ്പെടുന്നവര്‍ മെലിഞ്ഞ് കാണപ്പെടും. അവര്‍ക്ക് ആവശ്യമാകുമ്പോള്‍ വേഗത്തില്‍ കൊഴുപ്പ് കുറയ്ക്കാനുമാകും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
ഒരു ദിവസം നിങ്ങള്‍ എത്രത്തോളം മദ്യം, മധുരപാനീയങ്ങള്‍ ഉപയോഗിക്കും?
1. ഉപയോഗിക്കില്ല
2. ഒന്ന്
3. രണ്ട് അല്ലെങ്കില്‍ അതില്‍ കൂടുതല്‍
ശരാശരി ജോലിയുള്ള ഒരു ദിവസത്തില്‍ 500 കലോറിയോളം നിങ്ങള്‍ പാനീയം വഴി മാത്രം സ്വീകരിക്കും. ദ്രാവക രൂപത്തിലുള്ള കലോറി നിങ്ങളുടെ വിശപ്പ് അകറ്റില്ല. ഒരു വലിയ സാന്‍ഡ്‍വിച്ചിനോളം കുടിച്ചാലും നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
എന്താണ് നിങ്ങളുടെ ഇഷ്ട ലഘുഭക്ഷണം?
1. യോഗര്‍ട്ട്, ഒരു പഴ കഷ്ണം, ഏതാനും അണ്ടിപ്പരിപ്പ്.
2. ഒരു എനര്‍ജി ബാര്‍
3. സമോസ അല്ലെങ്കില്‍ ചിപ്സ്
മെറ്റബോളിസം സജീവമാക്കി നിര്‍ത്തി പരമാവധി കലോറി എരിച്ച് കളയാന്‍ നല്ല മാര്‍ഗ്ഗമാണ് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത്. എന്നാല്‍ ദിവസവും ഉയര്‍ന്ന കൊഴുപ്പും, പഞ്ചസാരയും അടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കും. ദിവസം ഏതാനും ചോക്കോ ബിസ്കറ്റുകള്‍ വീതം പതിവായി കഴിക്കുന്നത് വര്‍ഷം 6-7 കിലോ ഭാരം വര്‍ദ്ധിപ്പിക്കും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
നിങ്ങളുടെ അമ്മയ്ക്ക് അമിതഭാരമുണ്ടോ?
1. തീരെയില്ല
1. അല്പം
3. വളരെ
നിങ്ങളുടെ അമ്മയ്ക്ക് അമിതഭാരമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അമിതഭാരമുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. അമ്മയുടെ ശരീരഭാരം പെണ്‍കുട്ടികളുടെ ഭാവിയിലെ ശരീരഭാരത്തെ സ്വാധീനിക്കും. എന്നാല്‍ ആണ്‍ മക്കളെ ഇത് കൂടുതലായി ബാധിക്കില്ല.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
നിങ്ങള്‍ ഒരു കുട്ടിയെപ്പോലെ പാത്രത്തിലെ ഭക്ഷണം മുഴുവനും കഴിക്കുമോ?
1. ഒരിക്കലുമില്ല
2. ചിലപ്പോള്‍
3. എല്ലായ്പ്പോഴും
എല്ലായ്പ്പോഴും പാത്രത്തിലുള്ളത് മുഴുവനും കഴിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് ആവശ്യമുള്ളത് കൊണ്ടല്ല, ചെറുപ്പം മുതലുള്ള ശീലം കൊണ്ടായിരിക്കും. അതിനാല്‍ തന്നെ ഓരോ തവണത്തെയും ഭക്ഷണം അമിതഭാരവും കലോറിയും ഉണ്ടാക്കും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
മിക്ക ആളുകളേക്കാളും വേഗത്തില്‍ അല്ലെങ്കില്‍ സാവധാനത്തിലാണോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത്?
1. സാവധാനം
2. സാധാരണ തോത്
3. വേഗത്തില്‍
വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് സാവധാനം കഴിക്കുന്നവരേക്കാള്‍ മൂന്നിരട്ടി അമിതഭാരമുണ്ടാകാനാണ് സാധ്യതയെന്നാണ് ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
എങ്ങനെ പാചകം ചെയ്യണമെന്ന് നിങ്ങളെ അമ്മ പഠിപ്പിച്ചിട്ടുണ്ടോ?
1. ഉണ്ട്
2. അടിസ്ഥാനം മാത്രം
3. ഒട്ടുമില്ല
നമ്മുടെ മിക്ക ഭക്ഷണ ശീലങ്ങളും മാതാപിതാക്കളില്‍ നിന്ന് ലഭിച്ചതാണ്. അമ്മ നിങ്ങളെ എങ്ങനെ മൈക്രോവേവ് ഓവന്‍ ഉപയോഗിക്കണം, അല്ലെങ്കില്‍ വീട്ടില്‍ പാചകം ചെയ്യുന്നതിന് പകരം ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് വാങ്ങുന്ന ശീലമാണ് പഠിപ്പിച്ചതെങ്കില്‍ നിങ്ങളും അത് തന്നെ തുടരാനാണ് ഏറിയ സാധ്യതയും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
ആഴ്ചയില്‍ എത്ര മണിക്കൂര്‍ നിങ്ങള്‍ ടിവി കാണും?
1. 0-5
2. 6-15
3. 16+
നിങ്ങള്‍ ഒരാഴ്ചയില്‍ ടിവി കാണാനിരിക്കുന്ന സമയത്തില്‍ വര്‍ദ്ധിക്കുന്ന ഓരോ രണ്ട് മണിക്കൂറും അമിത വണ്ണത്തിനുള്ള സാധ്യത ഇരുപത്തഞ്ച് ശതമാനത്തോളം വര്‍ദ്ധിക്കും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
ഏറിയ സമയത്തും നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടോ?
1. തീരെ സമ്മര്‍ദ്ധമില്ല
2. ഇടത്തരം മാനസികസമ്മര്‍ദ്ദം
3. വളരെ മാനസികസമ്മര്‍ദ്ദം
മാനസികസമ്മര്‍ദ്ധത്തിനിടയാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഭക്ഷണം ആവശ്യമാണെന്ന് തലച്ചോറിലേക്ക് സന്ദേശം അയക്കും. ഇത് അമിത ഭക്ഷണത്തിന് ഇടയാക്കും.

നിങ്ങളുടെ തടി കുഴപ്പത്തിലേയ്‌ക്കോ??
എത്രയാണ് നിങ്ങളുടെ സ്കോര്‍?
നിങ്ങളുടെ നിലവിലുള്ള ജീവിതശൈലി അനുസരിച്ച് നിങ്ങളുടെ ശരീരഭാരത്തിന്‍റെ ഗതി ഇനി പറയും വിധമായിരിക്കും.
» 38-55
ആരോഗ്യകരം
2-3 കിലോ വര്‍ദ്ധിച്ചേക്കാം. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇതേ ഭാരം തുടരാനാണ് സാധ്യത. 30 വയസ്സ് കഴിഞ്ഞ ആരോഗ്യമുള്ളവര്‍ക്ക് പോലും വര്‍ഷം തോറും 0.5 കി.ഗ്രാം ശരീരഭാരം വര്‍ദ്ധിക്കുമെങ്കിലും, ശരിയായ ഭക്ഷണക്രമവും ജീവിതശൈലികളും വഴി നിയന്ത്രിക്കാനാവും.
» 56-100
അമിതഭാരം
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ശരീരഭാരം 6-7 കിലോഗ്രാം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇതേ പടി തുടര്‍ന്നാല്‍ ശരീരഭാരം അമിതമായി വര്‍ദ്ധിക്കും. എന്നാല്‍ ഇപ്പോള്‍ അധികം പരിശ്രമമില്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാനും ഭാവിയിലെ വളര്‍ച്ച തടയാനുമാകും.
101-140
അമിതവണ്ണത്തിലേക്ക് പോകുന്നു
12 കിലോയും അതില്‍ കൂടുതലും വര്‍ദ്ധിക്കും. എന്നാല്‍ പരിഭ്രാന്തി കാണിക്കേണ്ടതില്ല - നിങ്ങളുടെ ശരീരഭാരം മാറ്റം വരുത്താന്‍ സാധിക്കാത്തതല്ല. നിങ്ങളുടെ ഭക്ഷണത്തിലും ജീവിത ശൈലിയിലും പരിഹാരങ്ങള്‍ ചെയ്യുന്നത് വഴി നിയന്ത്രണം സാധ്യമാകും.



Click it and Unblock the Notifications











