Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
എന്താണ് ദുര്‍ബലമായ കോര്‍ ?
നിങ്ങളുടേത് ദുര്‍ബലമായ കോര്‍ ആണോ ഉള്ളത് ? ചെറിയ വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ പോലും നടുവിന് വേദന അനുഭവപ്പെടാറുണ്ടോ? ഇത് തളര്‍ച്ചയുടെ ലക്ഷണമാണ്. ദുര്‍ബലമായ കോര്‍ മസിലുകളെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്

എന്താണ് ദുര്‍ബലമായ കോര്‍?
കോര്‍ മസിലുകള്‍ ശരീരത്തിന് മുന്‍ഭാഗത്ത് ഉദരത്തോട് ചേര്‍ന്നുള്ള സിക്സ് പാക് പേശികള്‍ മാത്രമല്ല, പുറത്തും നടുവിനും ഉള്ള പേശികളും ഇതില്‍ ഉള്‍പ്പെടും. ഈ പേശികള്‍ ദുര്‍ബലമാണെങ്കില്‍, ദുര്‍ബലമായ കോര്‍ എന്ന് അറിയപ്പെടും.
എന്തെല്ലാമാണ് ദുര്‍ബലമായ കോറിന്റെ ലക്ഷണങ്ങള്‍
പുറത്തെയും വയറ്റിലെയും പേശികള്‍ ചേര്‍ന്നാണ് ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും മറ്റുമുള്ള ശരീരത്തിന്റെ സ്ഥിതി മികച്ചതാക്കുന്നത് . പേശികള്‍ ദുര്‍ബലമാണെങ്കില്‍ കുനിഞ്ഞ് കൂടി ഇരിക്കും,പലരിലും ഇത് സാധാരണമാണ്.

നടു വേദന
കോര്‍ ദുര്‍ബലമാകുന്നത് നിങ്ങളുടെ പെല്‍വിസിന്റെ സ്ഥാനചലനം ഉണ്ടാക്കും. ഇത് പുറത്തിന്റെ വളവിന് മാറ്റം ഉണ്ടാക്കുകയും നട്ടെല്ലിനും ഡിസ്കിനും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും. നടുവേദന ഉള്ളവര്‍ക്ക് ഇത് പരിചിതമായിരിക്കും.
കോര്‍ മസിലുകളുടെ പ്രാധാന്യം എന്ത് ?
നിങ്ങള്‍ക്ക് വികസിതമായ കോര്‍ ആണ് ഉള്ളതെങ്കില്‍ നന്നായി ചലിക്കാനും മികച്ച രീതിയില്‍ വ്യായാമം ചെയ്യാനും കഴിയും. ചിലര്‍ക്ക് 6 പാക് പ്രകടമാകുന്നത് അവരുടെ കോര്‍ ശക്തമായതു കൊണ്ടല്ല. 6 പാക്ക് പ്രകടമാകുന്നതിന്റെ പ്രധാന കാരണം ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞിരിക്കുന്നതാണ് .

കോര്‍ മസിലുകള്‍ക്കായി എപ്പോഴെല്ലാം വ്യായാമം ചെയ്യണം
കോര്‍ മസിലുകള്‍ക്ക് ബലമുണ്ടാകാന്‍ എല്ലാ ദിവസവും വ്യായാമം ചെയ്യണം എന്നാണ് പറയുന്നത്. എന്നു കരുതി എല്ലാ ദിവസവും ജിമ്മില്‍ പോയി കോര്‍ പേശികള്‍ക്കായുള്ള വ്യായാമങ്ങള്‍ ചെയ്യണമെന്നല്ല, ജിമ്മിന് പുറത്തും ഇത് ചെയ്യാം. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ശരീരത്തിന്റെ സ്ഥിതി നേരെയാണന്ന് ഉറപ്പ് വരുത്തുക.
ദുര്‍ബലമായ കോര്‍ മസിലുകള്‍ക്ക് ബലം നല്‍കാനുള്ള എളുപ്പവഴികള്‍
- കമ്പ്യൂട്ടറിന് മുമ്പിലും മറ്റും മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ ശരീരം വളച്ചും കുനിഞ്ഞും ഇരിക്കുന്നതാണ് കോര്‍ മസിലുകള്‍ ദുര്‍ബലമാകാനുള്ള പ്രധാന കാരണം.
- കഴിവതും നിവര്‍ന്ന് നില്‍ക്കുകയും ഇരിക്കുകയും ചെയ്യുക. നില്ക്കുമ്പോള് വയര്‍ ഉന്തി നില്‍ക്കാതിരിക്കുക.
- ഇതിന് പുറമെ ജിമ്മില്‍ പോകുമ്പോള്‍ കോര്‍ മസില് വ്യായാമങ്ങള്‍ ആഴ്ചയില്‍ 1-3 തവണ ചെയ്ത് ശീലിക്കുക. ഈ പേശികളുടെ ആയാസം കുറച്ച് ബലമായി വളരാന്‍ അവസരം നല്‍കുക.

കോര്‍ ബലപ്പെടുത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍
നല്ല ശരീരസ്ഥിതി
നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും മറ്റും ശരീരത്തിന്റെ സ്ഥിതി മികച്ചതായി തോന്നും. ദീര്‍ഘനേരം ഇരുന്നാലും ആയാസം അനുഭവപ്പെടില്ല.
ബലമുള്ള പുറം
ഡിസ്്ക് തെറ്റാനുള്ള സാധ്യത കുറയും നടുവേദന കുറയും. ബലമുള്ള കോര്‍ പുറത്തെ പേശികളെയും അസ്ഥികളെയും നന്നായി ബന്ധിപ്പിച്ച് നിര്‍ത്തും.
സന്തുലനം മെച്ചപ്പെടുത്തും
ശക്തമായ കോര്‍ ശരീരത്തിന്റെ സ്ഥിരത മെച്ചപ്പെടുത്തും. വീഴാനുള്ള സാധ്യത കുറയ്ക്കും.
പതിവ് ജോലികള്‍
ഇരുന്നും നിന്നും സാധനങ്ങള്‍ എടുക്കുക, പൊക്കുക, മാറ്റി വയ്ക്കുക പോലുള്ള ചെറിയ ജോലികള്‍ ആയാസമായി തോന്നില്ല. കുനിയുമ്പോഴും എഴുനേല്ക്കുമ്പോഴും ഹൗ! എന്ന് ആയാസം മൂലം പറയുന്നത് കുറയും.

ദുര്‍ബലമായ കോര്‍ ശരീരത്തിന്റെ താഴ്ഭഗത്തെ ബാധിക്കുന്നതെങ്ങനെ
കോര്‍ ദുര്‍ബലമാകുന്നത് പെല്‍വിസിന്റെ സ്ഥാനചലനത്തിന് കാരണമാകും. കൂടാതെ കാല്‍മുട്ടുകളുടെയും സന്ധികളുടെയും സ്ഥിരത നഷ്ടപ്പെടാന്‍ തുടങ്ങും. മറിഞ്ഞ് വീഴാനുള്ള സാധ്യത ഉര്‍ത്തും.കുറുകെയുള്ള ചലനം കുറവായതിനാല്‍ ഓട്ടക്കാര്‍ക്ക് തളര്‍ച്ച ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
