Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സംശയം വേണ്ട, കൊക്കക്കോള നമ്മളെ ഇങ്ങനെയാക്കും
കൊക്കക്കോളയ്ക്കെതിരെ എത്രയേറെ വിമര്‍ശനങ്ങളും പരാതികളും ഉണ്ടായാലും ഇത് കഴിയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ വിഷം കഴിയ്ക്കുന്നതിനു തുല്യമാണ് കൊക്കക്കോള കഴിയ്ക്കുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും വിഷം കഴിയ്ക്കുന്നവര്‍ ഒട്ടും പുറകിലുമല്ല. കൊക്കക്കോള കൊണ്ട് ഇങ്ങനേയും ചില ഉപയോഗങ്ങള്‍
കൊക്കക്കോള കഴിച്ചില്ലെങ്കില്‍ നമ്മുടെ സ്റ്റാറ്റസിനെന്തോ കുറവ് സംഭവിച്ചതു പോലെയാണ് ഇന്നത്തെ തലമുറ കണക്കാക്കുന്നത്. ഉച്ചഭക്ഷണത്തോടൊപ്പം പോലും വെള്ളം കുടിയ്ക്കുന്നതിനു പകരമായി പലപ്പോഴും കൊക്കക്കോളയെ ആശ്രയിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ വിഷം കഴിയ്ക്കുന്നതിലൂടെ ഓരോ സമയത്തും എന്തൊക്കെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും എന്നു നോക്കാം.

കൊക്കക്കോള കഴിച്ച് 10 മിനിട്ടിനു ശേഷം
കൊക്കക്കോള കഴിച്ച് 10 മിനിട്ടിനു ശേഷം എന്ത് മാറ്റമാണ് നമ്മുടെ ശരീരത്തില്‍ വരിക എന്നു നിങ്ങള്‍ക്കറിയാമോ? കൊക്കക്കോളയില്‍ 10 ടീസ്പൂണ്‍ പഞ്ചസാരയാണ് ഉള്ളത്. ഇത് നമ്മുടെ ഛര്‍ദ്ദിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ നാഡീ വ്യവസ്ഥയെ തളര്‍ത്തുന്നു.

20 മിനിട്ടിനു ശേഷം
കൊക്കക്കോള കഴിച്ച് 20 മിനിട്ടിനു ശേഷം സംഭവിക്കുന്നതെന്താണെന്നു വെച്ചാല്‍ ഇത് നമ്മുടെ രക്തത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിലുള്ള കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു. കലോറി ധാരാളം അടങ്ങിയതിനാല്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല.

40 മിനിട്ടിനു ശേഷം
40 മിനിട്ടിനു ശേഷം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. കാപ്പിയില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ കഫീന്‍ ആണ് കൊക്കക്കോളയില്‍ അടങ്ങിയിട്ടുള്ളത്. ഇത് സാധാരണ ഗതിയില്‍ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു.

45 മിനിട്ടിനു ശേഷം
ലഹരി തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കും നമ്മുടെ പെരുമാറ്റം 45 മിനിട്ടിനു ശേഷം. വീണ്ടും വീണ്ടും കൊക്കക്കോളയോടുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. ഇത് ശരിക്കും നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു.

ഒരു മണിക്കൂറിനു ശേഷം
നമ്മള് കൊക്കക്കോള കുടിച്ച് 1 മണിക്കൂറിനു ശേഷം ഇത് ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കുന്നു. കിട്ടുന്നതെന്തും വാരിവലിച്ചു തിന്നാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ദഹനപ്രക്രിയയെ താളം തെറ്റിയ്ക്കുന്നതിനാല്‍ ഇത് അമിതമായ രീതിയില്‍ മൂത്രം ഉത്പാദിപ്പിക്കുന്നു.

വയസ്സാവുന്നതിന് കാരണം
സ്ഥിരമായി കൊക്കക്കോള കഴിയ്ക്കുന്ന ഒരാള്‍ പെട്ടെന്ന് വയസ്സാവുന്നു. പ്രായത്തില്‍ കവിഞ്ഞ ശാരീരിക ചേഷ്ഠകളാണ് ഇത്തരക്കാരില്‍ ഉണ്ടാവുക.



Click it and Unblock the Notifications
