Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പല്ല് തേയ്ക്കാതിരുന്നാല്‍ എന്താ കുഴപ്പം?
മനുഷ്യ ശരീരത്തില്‍ അനേകം അവയവങ്ങളും അവയവ സംവിധാനങ്ങളുമുണ്ട്. ഓരോ അവയവത്തിനും മറ്റ് അവയവങ്ങള്‍ക്ക് ചെയ്യാനാവാത്ത സവിശേഷമായി ചുമതലകളുണ്ട്.
ഏതെങ്കിലും ഒരു അവയവം പണിമുടക്കിയാല്‍ അതിന്റെ ഫലമായി ശരീരം മുഴുവനും ദോഷഫലം അനുഭവിക്കേണ്ടി വരും.
ഉദാഹരണമായി മനുഷ്യന്റെ വായില്‍ 32 പല്ലുകളുണ്ട്. കടിക്കാനും, മുറിക്കാനും, ഭക്ഷണം ചവയ്ക്കാനുമൊക്കെ പല്ലുകള്‍ വേണം. ഇത് ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യമാണ്.
നിങ്ങള്‍ പല്ലുതേക്കാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തു സംഭവിക്കുമെന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.

മോണരോഗങ്ങള്‍
മോണയാണ് പല്ലുകളെ താടിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. മോണ പതിവായി വൃത്തിയാക്കാതിരുന്നാല്‍ മോണപഴുപ്പ് അടക്കമുള്ള രോഗങ്ങള്‍ പിടിപെടും. വായ ശരിയായി വൃത്തിയാക്കാതിരുന്നാല്‍ മോണ ദുര്‍ബലമാകുകയും അതിന്റെ ഫലമായി അണുബാധയുണ്ടാകുകയും ചെയ്യും. ഇത് അവയുടെ കരുത്ത് കുറയ്ക്കുകയും പല്ലുകള്‍ക്ക് ദോഷകരമാവുകയും ചെയ്യും. പല്ലുകള്‍ വേഗത്തില്‍ അടര്‍ന്ന് പോകാനും ഇടയാകും.

പല്ലുകൊഴിയല്‍
മോണരോഗങ്ങളുണ്ടാക്കുന്ന പ്രധാന പ്രശ്നമാണിത്. പല്ലുകള്‍ കൊഴിയാനാരംഭിക്കുകയും വായ വേഗത്തില്‍ ശൂന്യമാവുകയും ചെയ്യും. ഇത് നിങ്ങള്‍ക്ക് ഏറെ ദുരിതമുണ്ടാക്കും.

വായ്നാറ്റം
മോണപഴുപ്പും മറ്റ് ദന്തരോഗങ്ങളും വായ്നാറ്റം ഉണ്ടാക്കും. ശരിയായി പല്ല് തേക്കാതിരുന്നാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ അടിഞ്ഞ് കൂടും. തുടര്‍ന്ന് പല്ലുകള്‍ കേടുവരുകയും അതിന്റെ ഫലമായി വായ്നാറ്റം ഉണ്ടാവുകയും ചെയ്യും. ഇത് മൂലം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നില്‍ നിന്ന് നിങ്ങള്‍ക്ക് സംസാരിക്കാനാവാത്ത സ്ഥിതിയുണ്ടാകും. ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്.

ന്യൂമോണിയ
പല്ലുതേക്കാതിരുന്നാല്‍ സംഭവിക്കും എന്ന് നിങ്ങള്‍ വിചാരിക്കാത്ത ഒരു പ്രശ്നമായിരിക്കും ഇത്. വായ്നാറ്റം വായിലെ അണുക്കള്‍ ശ്വാസകോശത്തിലേക്ക് കടക്കാനിടയാക്കും. ഇത് ശ്വാസകോശ അണുബാധയ്ക്കും ചിലപ്പോള്‍ ന്യൂമോണിയക്കും കാരണമാകും.

ഉദ്ധാരണ തകരാറ്
ഒരു ലൈംഗിക തകരാറായതിനാല്‍ പലര്‍ക്കും ഇതിനെ പല്ലിന്റെ തകരാറുമായി ബന്ധപ്പെടുത്താനാവില്ല. എന്നാല്‍ ഇവ തമ്മില്‍ വിദൂരമായ ഒരു ബന്ധമുണ്ട്. വിറ്റാമിന്‍ ഡിയുടെ കുറവ്, നീര്‍ക്കെട്ട്, പുകവലി എന്നിവയും ഉദ്ധാരണ തകരാറുണ്ടാക്കുന്ന കാര്യങ്ങളാണ്.



Click it and Unblock the Notifications
