Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ എന്തു സംഭവിയ്ക്കും?
ശരീരത്തിന്റെ ആരോഗ്യത്തിന് പല ഘടകങ്ങളും വേണം. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍... ഇങ്ങനെ പോകുന്നു ഈ ലിസ്റ്റ്.
വൈറ്റമിനുകളില്‍ തന്നെ ശരീരത്തിന് ആവശ്യമുള്ള പല വൈറ്റമിനുകളുമുണ്ട്. ഇവയില്‍ ഓരോന്നിന്റേയും അഭാവം വ്യത്യസ്ത പ്രശ്നങ്ങളാണ് വരുത്തുക.
വൈറ്റമിന്‍ ഡി ഇതില്‍ ഒന്നാണ്. പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന ഒന്നാണിത്. ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്.
വൈറ്റമിന്‍ ഡിയുടെ കുറവ് നിങ്ങളെ എങ്ങനെ ബാധിയ്ക്കുമെന്നു നോക്കൂ,

എല്ലുതേയ്മാനം
ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ വൈറ്റമിന്‍ ഡിയുടെ കുറവ് എല്ലുതേയ്മാനം പോലുള്ള അസുഖങ്ങള്‍ക്കു വഴിയൊരുക്കും. എല്ലുകളുടെ ബലം കുറയും. പ്രത്യേകിച്ച് സ്ത്രീകളില്‍.

വസനപ്രക്രിയ
വൈറ്റമിന്‍ ഡിയുടെ കുറവ് ശ്വസനപ്രക്രിയയെ ബാധിയ്ക്കും. ആസ്തമ, ശ്വാസംമുട്ട് പോലുള്ള അസുഖങ്ങളുണ്ടാകും.

ഹൃദയാരോഗ്യത്തെ
ഈ വൈറ്റമിന്‍ കുറവ് ബിപി പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും. ഇതുവഴി ഹൃദയാരോഗ്യത്തെ ബാധിയ്ക്കും.

പ്രതിരോധശേഷി
ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിയ്ക്കും. പെട്ടെന്ന് മുറിവുകളുണ്ടാകും.

കൊളസ്ട്രോളിനു വഴി വയക്കും
സൂര്യപ്രകാശം കൊള്ളാതെയാകുമ്പോള് വൈറ്റമിന്‍ ഡി ആയി മാറേണ്ട ശരീരത്തിലെ ധാതു കൊളസ്ട്രോളായി മാറും. ഇതുവഴി വൈറ്റമിന്‍ ഡി കുറവ് കൊളസ്ട്രോളിനു വഴി വയക്കും.

അലര്‍ജി
വൈറ്റമിന്‍ ഡി കുറവുള്ള കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നു പഠനങ്ങള്‍ പറയുന്നു.

ഇന്‍ഫഌവന്‍സ
വൈറ്റമിന്‍ ഡിയുടെ കുറവ് ഇന്ഫഌവന്സയ്ക്കു വഴിയൊരുക്കും. ഇത് ശ്വസനക്രിയയെ ബാധിയ്ക്കുന്നതാണ് കാരണം.

ഡിപ്രഷന്
വൈറ്റമിന്‍ ഡിയുടെ കുറവ് ഡിപ്രഷന് വഴിയൊരുക്കും.

പ്രമേഹം
വൈറ്റമിന്‍ ഡി ശരീരത്തിലെ ഇന്‍സുലിന്‍ ഉല്പാദനത്തിനു സഹായിക്കും. ഇതില്ലാതെ വരുന്നത് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും.

പല്ലിന്
വൈറ്റമിന്‍ ഡി കാല്‍സ്യത്തെ സ്വാധീനിയ്ക്കുന്നതു കൊണ്ട് ഇതിന്റെ കുറവ് ദന്തപ്രശ്നങ്ങള്ക്കു കാരണമാകും.

വാതരോഗത്തിനുള്ള സാധ്യത
വാതത്തിനുള്ള ഒരു കാരണമാണ് വൈറ്റമിന്‍ ഡി കുറവ്. വൈറ്റമിന്‍ ഡി കുറയുന്നവരില്‍ വാതരോഗത്തിനുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
