Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
നിങ്ങളുടെ മൂത്രം പറയുന്നത്.....
ഒരാളുടെ ആരോഗ്യത്തെക്കുറിച്ചു പറയാന്‍ മൂത്രത്തിനും മലത്തിനുമെല്ലാം സാധിയ്ക്കും. ഇതുകൊണ്ടാണ് പല രോഗനിര്‍ണയത്തിലും ഇത്തരം പരിശോധനകള്‍ പ്രധാനമാകുന്നതും.
മൂത്രത്തിന്റെ നിറം പരിശോധിച്ചും നമുക്കു പല ആരോഗ്യസൂചനകളും ലഭിയ്ക്കും. ഇവയെന്തൊക്കെയെന്നു നോക്കൂ,

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
മൂത്രത്തിന്റെ നിറം ക്ലിയറാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിയ്ക്കുന്നുണ്ടെന്നു പറയാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുന്നുണ്ടെന്നതിന്റെ സൂചനയുമാകാം ഇത്. ഇതുവഴി സോഡിയം കുറവു വരാം.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
വല്ലാതെ തെളിഞ്ഞ മൂത്രം ചിലപ്പോള്‍ പ്രമേഹലക്ഷണവുമാകാം. ഇതിനോടൊപ്പം എപ്പോഴും ദാഹവും മൂത്രശങ്കയും അനുഭവപ്പെടാം.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
വല്ലാതെ മഞ്ഞ നിറത്തിലുള്ള മൂത്രം ആവശ്യത്തിനു വെള്ളം ലഭിയ്ക്കാതെ വരുമ്പോഴുണ്ടാകാം. മഞ്ഞപ്പിത്തം പോലുല്ള ചില രോഗങ്ങള്‍ക്കും ഈ ലക്ഷണം കാണാം. ചിലതരം ഭക്ഷണങ്ങള്‍, പ്രത്യേകിച്ചു ബീറ്റ്റൂട്ട് പോലുള്ളവ കഴിച്ചാലും ഇത്തരം നിറം കാണാം.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
ബ്രൗണ്‍ നിറത്തിലെ മൂത്രം ലിവര്‍ പ്രശ്നങ്ങളുടെ സൂചനയാകാം. ഇതിലൂടെ ചിലപ്പോള്‍ തരികള്‍ കാണപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കരള്‍ വേണ്ട വിധത്തില്‍ പ്രവര്ത്തിയ്ക്കാത്തതു കൊണ്ടാകാം. ഇവ ബൈല്‍ സാള്ട്ടായിരിയ്ക്കും.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
ചുവപ്പിനോടു സാമ്യമുള്ള മൂത്രമെങ്കില്‍ ഇതിനു കാരണം ഹീമാറ്റിയൂറിയയാകാം.അല്ലെങ്കില്‍ യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷന്, കിഡ്നി, ബ്ലാഡര്‍ പ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയുമാകാം.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
പോര്ഫൈറിയ എന്നൊരു അവസ്ഥയുണ്ട്.നീല നിറത്തില്‍ മൂത്രം കാണപ്പെടുന്ന അപൂര്‍വമായ ഒന്ന്. എന്‍സൈം പ്രശ്നങ്ങളാണ് ഇതിനു കാരണം. പലപ്പോഴും ഇത് പാരമ്പര്യമായിരിയ്ക്കും.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
മൂത്രത്തിനു പച്ച നിറമാണെങ്കില്‍ ഇത് പലപ്പോഴും യൂറിനറി ട്രാക്റ്റ് അണുബാധ മൂലമാകാം. ഇത് ആസ്പരാഗസ് പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോഴുമുണ്ടാകാം.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
മൂത്രത്തില്‍ പാട പോലെയാണെങ്കില്‍ ഇത് കിഡ്നി, ഗോള്‍ ബ്ലാഡര്‍ പ്രശ്നങ്ങള്‍ കാരണമാകാം. ചിലപ്പോള്‍ പ്രോട്ടീന്‍ കാരണവും ഇതുണ്ടാകാറുണ്ട്.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
മില്‍ക്കി യൂറിന്‍ അണുബാധ കാരണമോ, ലൈംഗികരോഗങ്ങള്‍, കിഡ്നി പ്രശ്നങ്ങള്‍ എന്നിവ കാരണമോ ആകാം. വജൈനല്‍ ഡിസ്ചാര്‍ജ് കാരണവും ഇതുണ്ടാകാം.

നിങ്ങളുടെ മൂത്രനിറം പറയുന്നത്....
കറുപ്പു നിറത്തിലെ മൂത്രം കെമിക്കലുകള്‍ കാരണമോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമോ ആകാം.



Click it and Unblock the Notifications
