Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തടി കൂടാന്‍ വിചിത്ര കാരണങ്ങള്‍
തടി കൂടുന്നുവെന്നു കേള്‍ക്കാന്‍ മിക്കവാറും പേര്‍ക്കും ഇഷ്ടമുണ്ടാകില്ല. കാരണം തടി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷകരമായതു കൊണ്ടു തന്നെ.
തടി കൂടാന്‍ പല കാരണങ്ങളുണ്ട്. ഭക്ഷണം, വ്യായാമക്കുറവ്, പാരമ്പര്യം എന്നിവ പൊതുവായ കാരണങ്ങളാകാം. എന്നാല്‍ ഇവയല്ലാതെയും തടി കൂടാനിടയാക്കുന്ന ചില കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഡിപ്രഷന്
ഡിപ്രഷന് തടി കൂടാനിടയാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാത്രമല്ല, ഡിപ്രഷന് ഗുളികകള്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇവയും തടി കൂടാനുള്ള പ്രധാന കാരണമാണ്.

ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണ്‍ തെറാപ്പിയ്ക്കു വേണ്ടി കഴിയ്ക്കുന്ന ഹോര്‍മോണ്‍ ഗുളികകള്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ മരുന്നുകള്‍, ബിപി, ഹൃദയപ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എ്ന്നിവ ഇതിനുള്ള കാരണങ്ങളാകാം.

ദഹനം
ദഹനം ശരിയല്ലാത്തത്, ശോധനക്കുറവ് എന്നിവയെല്ലാം തടി കൂടാനുള്ള കാരണങ്ങള്‍ തന്നെയാണ്.

വൈറ്റമിന്‍ കുറവ്
വൈറ്റമിന്‍ ഡി, മഗ്നീഷ്യം, അയേണ്‍ എന്നിവയുടെ കുറവ് ശരീരത്തിലെ ഊര്ജനിലയേയും അപചയപ്രക്രിയയേയും ദോഷകരമായി ബാധിയ്ക്കും. ഇതും തടി കൂടാനുള്ള കാരണമാകാറുണ്ട്.

പ്രായം
പ്രായമേറുന്നതോടെ ശരീരത്തിലെ അപചയപ്രക്രിയ സാവധാനമാകും. ഇതും തടി കൂടാനുള്ള കാരണമാണ്.

മസില് പ്രശ്നങ്ങള്‍, വാതം
മസില് സംബന്ധമായ പ്രശ്നങ്ങളും വാതവുമെല്ലാം തടി കൂടാനുള്ള കാരണങ്ങളാണ്. പ്രത്യേകിച്ചു പ്രായമേറുന്തോറും.

കുഷിന്‍സ് സിന്‍ഡ്രോം
കുഷിന്‍സ് സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. വളരെ അപൂര്‍വമായി മാത്രം വരുന്ന ഇത് തടി കൂട്ടുന്നതിനോടൊപ്പം ബിപി, വാതം തുടങ്ങിയ രോഗങ്ങളും വരുത്തി വയ്ക്കും. ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നതാണിത്.

ഗര്‍ഭകാലത്ത് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍
അമ്മമാര്‍ ഗര്‍ഭകാലത്ത് കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കുട്ടിയ്ക്കു ഭാവിയില്‍ തടി കൂടാന്‍ സാധ്യതയുണ്ട്. കുട്ടിക്കാലത്തു മാത്രമല്ല, മുതിര്‍ന്നാലും.

അന്തരീക്ഷമലിനീകരണം
അന്തരീക്ഷമലിനീകരണം ശരീരത്തിലെ അപചയപ്രക്രിയകളെ സാവധാനമാക്കുന്നു. ഇതും തടി കൂടാനുള്ള കാരണമാകാറുണ്ട്.

പ്രായമുള്ള സ്ത്രീകള്‍ അമ്മമാരാകുമ്പോള്‍
30ന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ അമ്മമാരാകുമ്പോള്‍ ഇവര്‍ക്കു ജനിയ്ക്കുന്ന കുട്ടികള്‍ക്ക് തടി കൂടാനുളള സാധ്യതയുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രായക്കുറവുള്ള അമ്മമാരേക്കാള്‍ ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് 2.8 ശതമാനം വരെ കൊഴുപ്പ കൂടുതലുണ്ടാകാന്‍ സാധ്യതയേറെയാണ്.

രാത്രിയില്‍ ലൈറ്റ്
രാത്രിയില്‍ ലൈറ്റിട്ടിരിയ്ക്കുന്നവര്ക്കും ലൈറ്റില്‍ ഉറങ്ങുന്നവര്ക്കുമെല്ലാം തടി കൂടാന്‍ സാധ്യതയേറെയാണ്. ഇതും പഠനഫലമാണ്.

തണുത്ത അന്തരീക്ഷം
തണുത്ത അന്തരീക്ഷത്തില്‍ ജീവിയ്ക്കുന്നവര്‍ക്ക് തടി കൂടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യത്തില്‍ ശരീരത്തിന് ശരീരം തണുപ്പിയ്ക്കാനുള്ള പ്രക്രിയ ചെയ്യേണ്ടി വരുന്നില്ല. ഇതാണ് കാരണമായി പറയുന്നത്. സ്ഥിരം എസിയില്‍ ജീവിയ്ക്കുന്നവര്‍ക്കും ഇതു ബാധകമാണ്.



Click it and Unblock the Notifications
