Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
കുങ്കുമപ്പൂ സൗന്ദര്യത്തിനും ആരോഗ്യത്തിനും!!
വിലയേറിയ ഒന്നാണ് കുങ്കുമപ്പൂ. ഇത് പൊതുവെ നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയും. ഇതുകൊണ്ടാണ് ഗര്‍ഭിണികള്‍ പാലില്‍ ചേര്‍ത്ത് ഇത് കഴിയ്ക്കുന്നതും.
കുങ്കുമപ്പൂ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്.
കുങ്കുമപ്പൂവിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാം

വിഷാംശം
കുങ്കുമപ്പൂ ചേര്‍ത്ത ചായ കുടിയ്ക്കുന്നത് ശരീരം വൃത്തിയാക്കുന്നു. എല്ലാ തരത്തിലുള്ള വിഷാംശങ്ങളും ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നു. വയറ്റിലെ അള്‍സര്‍, നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് കുങ്കുമപ്പൂ ചേര്‍ത്ത ചായ.

മോണ
മോണയുടെ ആരോഗ്യത്തിനും കുങ്കുമപ്പൂ ഏറെ നല്ലതാണ്. പ്രത്യേകിച്ച് മോണയില്‍ നിന്നും ചോര വരുന്നതിന്.

ക്യാന്‍സര്‍
ക്യാന്‍സറിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമാണിത്. ഇത് വിവിധ തരം ക്യാന്‍സറുകളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കും.

ഉത്കണ്ഠ
ഉത്കണ്ഠ പോലുള്ള അവസ്ഥകളില്‍ നിന്നും മോചനം നേടാന്‍ കുങ്കുമപ്പൂ നല്ലതാണ്. ഇതുവഴി നല്ല ഉറക്കവും നല്‍കും.

വാതത്തിനും സന്ധിവേദനയ്ക്കും
വാതത്തിനും സന്ധിവേദനയ്ക്കും കുങ്കുമപ്പൂ ഏറെ നല്ലതാണ്. മസിലുകളിലെ ലാക്ടിക് ആസിഡ് നീക്കം ചെയ്താണ് കുങ്കുമപ്പൂ ഈ രീതിയില്‍ ആരോഗ്യം നല്‍കുന്നത്.

ചുമ, ആസ്തമ, കഫക്കെട്ട്
ചുമ, ആസ്തമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണിത്.

കാഴ്ച
കണ്ണിന്റെ കാഴ്ച വര്ദ്ധിപ്പിയ്ക്കന്നതിനും കുങ്കുമപ്പൂ നല്ലതാണ്. ഒരു നുള്ളു കുങ്കുമപ്പൂ ഒരു ഗ്ലാസ് പാലില്‍ കലക്കി കുടിയ്ക്കുക. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.

സെക്സ് ജീവിതം
സെക്സ് ജീവിതം നന്നാക്കാനും കുങ്കുമപ്പൂ ഗുണകരമാണ്. പ്രത്യേകിച്ച് പുരുഷന്മാരില് ശീഘ്രസ്ഖലനം, ഉദ്ധാരണ പ്രശ്നങ്ങള്‍ എന്നിവ പരിഹരിയ്ക്കാന്‍.

മുടി
പാലില്‍ വയമ്പരച്ചത്, കുങ്കുമപ്പൂ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.

ഡിപ്രഷന്
ഡിപ്രഷന് മാറ്റുന്നതിനും കുങ്കുമപ്പൂവിനു കഴിയും. ഈ പ്രശ്നമുള്ളവര്‍ അല്പകാലം കുങ്കുമപ്പൂ അടുപ്പിച്ചു കഴിച്ചാല്‍ മതിയാകും.

അനീമിയ
ഇതിലെ അയേണ്‍ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി അനീമിയയ്ക്കുള്ള പരിഹാരമാവുകയും ചെയ്യും.

ഹൃദയാരോഗ്യം
ഹൃദയത്തിനും ഇത് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കും ആന്റിഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതെല്ലാം ഹൃദയാരോഗ്യത്തെ സ്വാധീനിയ്ക്കുന്നവയാണ്.

ഓര്‍മശക്തി
ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ കുങ്കുമപ്പൂ ചേര്‍ത്ത ചായ നല്ലതാണ്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്സ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം.

മാസമുറ
മാസമുറ സമയത്തെ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ കുങ്കുമപ്പൂ നല്ലതാണ്. ദിവസവും അല്പം കുങ്കുമപ്പൂ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

കോള്‍ഡ്, ഫഌ
കോള്‍ഡ്, ഫഌ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കിഡ്നി, ലിവര്‍
കിഡ്നി, ലിവര്‍ പ്രശ്നങ്ങള്‍ തടയാനും കുങ്കുമപ്പൂവിനു കഴിയും.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് നല്ലതാണ്. കുഞ്ഞിന് നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നു കൊണ്ടു മാത്രമല്ല, ഇത് ഗര്‍ഭകാലത്തെ ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലതാണ്. മോണിംഗ് സിക്നസ്, ഗര്‍ഭകാലത്തെ മൂഡ്മാറ്റം തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. തലച്ചോറിലെ സെറോട്ടനിന്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

ചര്‍മം
കണ്ണിനടിയിലെ കറുപ്പ്, മുഖക്കുരു, പിഗ്മെന്റേഷന് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് പാലില്‍ കലക്കി പുരട്ടാം.

മലബന്ധം
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും കുങ്കുമപ്പൂ നല്ലൊരു മരുന്നാണ്. ഇത് ദിവസവും കഴിയ്ക്കുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്.



Click it and Unblock the Notifications