For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിലെ സ്‌ട്രെസ് കുറയ്ക്കാം

|

ഓഫീസിലെ സ്ട്രസ് പലര്‍ക്കും താങ്ങാനാവാത്തതാണ്. ഇത് ഒരാളുടെ ശാരീരിക, മാനസിക നിലയെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

ഓഫീസിലെ സ്‌ട്രെസ് കുറയ്ക്കാന്‍ വിവിധ വഴികളുണ്ട്. ഇവയൊന്നു പരീക്ഷിച്ചു നോക്കൂ, ഗുണമുണ്ടാകും.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ജോലിസ്ഥലത്തെ, ജോലിയിലെ സ്‌ട്രെസിന്റെ ലക്ഷണങ്ങള്‍ അകാരണമായ അസ്വസ്ഥത, ഒരു ജോലിയിലും മനസുറപ്പിച്ചു നിര്‍ത്താന്‍ കഴിയാതിരിയ്ക്കുക, എപ്പോഴും മൂഡിയായിരിയ്ക്കുക തുടങ്ങിയവയാണ്.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ഓഫിസിലെ ജോലി ഓഫിസില്‍ തന്നെ ഒതുക്കി നിര്‍ത്തുകയാണ് ഏറ്റവും നല്ലത്. ഇത് വീട്ടിലേയ്ക്കു കൊണ്ടുവരുന്നത് കുടുംബബന്ധങ്ങളേയും ബാധിയ്ക്കും. ഓഫീസില്‍ സമയം കളയാതെ ജോലി ചെയ്യുക. ജോലി പൂര്‍ത്തിയാക്കുക.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ഇരുന്ന ഇരിപ്പിലിരുന്നു ജോലി ചെയ്യാതെ ഇടയ്ക്കിടെ ബ്രേക്കെടുക്കുക. ഇത് നല്ലതാണ്. മനസിന് കൂടുതല്‍ ഉന്മേഷം ലഭിയ്ക്കും.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ഓഫിസില്‍ നല്ല സൗഹൃദങ്ങളുണ്ടാക്കുക. ഇത് ജോലിസ്ഥലത്തെ സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും സംസാരിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ഓഫീസില്‍ ഇരിയ്ക്കുന്ന കസേര ശരിയായുള്ളതായിരിയ്ക്കണം. അല്ലെങ്കില്‍ നടുവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാകും. ഇത്തരം കാര്യങ്ങള്‍ സ്‌ട്രെസിന് ഇട വരുത്തും.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

എപ്പോഴും പൊസറ്റീവ് സമീപനം കാത്തു സൂക്ഷിയ്ക്കുക. ഇത് ജോലിയിലും നിങ്ങളിലും നിങ്ങളോടുള്ള മറ്റുള്ളവരുടെ സമീപനത്തിലുമെല്ലാം പ്രതിഫലിയ്ക്കും.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ഇടയ്‌ക്കെങ്കിലും ഒരു വിനോദയാത്ര പോവുക. ഇത് നിങ്ങളിലെ ഊര്‍ജമുയര്‍ത്തും. ഓഫീസ് ജോലിയില്‍ പിന്നീട് കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ സഹായിക്കും.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ക്ഷീണമുള്ള ഒരു ശരീരം മനസിനേയും ക്ഷീണിപ്പിയ്ക്കും. നല്ലപോലെ ഉറങ്ങുക. ഇത് ഗുണം നല്‍കും. നിങ്ങളുടെ ഓഫീസ് സ്‌ട്രെസ് കുറയ്ക്കും.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

ഓഫീസിലെ നിങ്ങളുടെ ടേബിള്‍ വൃത്തിയാക്കിയിടുക. ഇത് വാരി വലിച്ചിടരുത്. ഇത് നിങ്ങളറിയാതെ തന്നെ നിങ്ങളില്‍ നെഗറ്റീവ് ഊര്‍ജം നിറയ്ക്കുന്ന ഒന്നാണെന്നു തിരിച്ചറിയുക.

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

പാട്ടു കേട്ട് ജോലി ചെയ്യുന്നത് സ്‌ട്രെസ് കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ മാര്‍ഗം പരീക്ഷിയ്ക്കാംയ

സ്‌ട്രെസ് കുറയ്ക്കാം

സ്‌ട്രെസ് കുറയ്ക്കാം

യോഗ, മെഡിറ്റേഷന്‍ എന്നിവ ജോലിയിലെ സ്‌ട്രെസ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്.

English summary

Ways To Reduce Office Stress

Do you know how to deal with workplace stress? Workplaces are stressful.
Story first published: Friday, February 20, 2015, 11:32 [IST]
X
Desktop Bottom Promotion