Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഓഫീസ് നിങ്ങളുടെ തടി കൂട്ടാതിരിയ്ക്കാന്‍
ദിവസത്തില്‍ ഏറെ സമയവും ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യകാര്യങ്ങളിലും, ഇരിക്കുന്ന രീതി, ഭക്ഷണ സമയം, ലഘുഭക്ഷണം എന്നിവയിലും പ്രത്യേക ശ്രദ്ധ നല്‍കണം.
വെല്‍നെസ് വിദഗ്ദയായ നമിത ജെയിന് തന്റെ പുതിയ പുസ്തകമായ '9 ടു 5 ഫിറ്റില്‍' പറയുന്നത് പ്രകാരം ചെറിയ പരിശീലനം വഴി ഓഫീസിലെ ഇരുന്നുള്ള ജോലി നിങ്ങളുടെ ഭാരം കൂട്ടുന്നത് തടയാനാവുമെന്നാണ്. അത്തരം ചില വഴികള്‍ ഇതാ.

സമ്മര്‍ദ്ധം ചെറുക്കുക
ജോലി സാഹചര്യം നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ധം ഉണ്ടാക്കുന്നുവെങ്കില്‍ അത് കൈകാര്യം ചെയ്യുക. അത് ജോലി മാത്രമാണ്, നിങ്ങളുടെ ജീവിതം അതിന് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കേണ്ടതില്ല. അതേ പോലെ ജങ്ക് ഫുഡുകള്‍ ഒഴിവാക്കുകയും, യോഗ, ധ്യാനം എന്നിവ ചെയ്യുകയും വേണം.

മീറ്റിങ്ങുകളിലെ ഭക്ഷണം
ക്ലയന്റുമായുള്ള ഇടപാടുകളില്‍ ലഘുഭക്ഷണങ്ങള്‍ സാധാരണമായിരിക്കും. അക്കാര്യത്തില്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ ഫിറ്റ്നെസ് ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുക. ഭക്ഷണങ്ങള്‍ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കുകയും, മിതമായി കഴിക്കുകയും ചെയ്യുക. പകോഡ, ചിപ്സ് പോലെ ഡീപ്-ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അത്തരം ഭക്ഷണങ്ങളുള്ള മീറ്റിങ്ങിന് പോകുന്നതിന് മുമ്പ് എന്തെങ്കിലും കഴിച്ചിട്ട് പോവുക.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കല്‍
ഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും കൂടിയ കാര്ബോഡൈഡ്രേറ്റും, കലോറിയുമുള്ള ഭക്ഷണം കഴിക്കാനിടയാക്കുകയും ചെയ്യും. പ്രാതല്‍ ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസം കുറയാനും കാരണമാകും. സമയപരിമിത മൂലം രാവിലെ ഭക്ഷണം പാകം ചെയ്യാനാവാത്തതാണ് കാരണമെങ്കില്‍ പായ്ക്കറ്റില്‍ ലഭിക്കുന്നവ ഉപയോഗിക്കുക. മ്യുസ്ലി കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട് അല്ലെങ്കില്‍ കൊഴുപ്പ് നീക്കിയ പാലിനൊപ്പം കഴിക്കാം. അതേപോലെ പഴങ്ങള്‍ കൈയ്യില്‍ കരുതുകയും സാഹചര്യമനുസരിച്ച് കഴിക്കുകയും ചെയ്യാം.

കൃത്യതയില്ലാത്ത ഭക്ഷണ സമയം
സമയനിഷ്ഠയില്ലാത്ത ഭക്ഷണം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കില്ല. പതിവ് സമയത്ത് ഭക്ഷണം കഴിക്കുകയും, കഴിക്കുന്ന അളവില്‍ ശ്രദ്ധിക്കുകയും ചെയ്യുക. ദിവസേന പിന്തുടരേണ്ടുന്ന ഒരു ഭക്ഷണക്രമം തയ്യാറാക്കുക.

വൈകുന്നേരത്തെ ഭക്ഷണം
വൈകിട്ട് 5 മുതല്‍ 7 വരെയുള്ള സമയം ലഘുഭക്ഷണങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. കലോറി കൂടുതലുള്ള പലഹാരങ്ങളും, മറ്റ് മധുരപലഹാരങ്ങളും കയ്യില്‍ കരുതാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉപ്പ് ചേര്‍ക്കാത്ത വറുത്ത നിലക്കടല കയ്യില്‍ കരുതാം. ബേക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍ അനുയോജ്യമാണ്. വെള്ളരിക്ക, കാരറ്റ് എന്നിവ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും അവയില്‍ നാരങ്ങ നീരും ഉപ്പും ചേര്‍ത്ത് കഴിക്കുകയും ചെയ്യാം. കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളമായി അടങ്ങിയ ബിസ്കറ്റുകളും, ഈന്തപ്പഴവും, അത്തിപ്പഴവും അനുയോജ്യമാണ്.

മദ്യം
ജോലിക്ക് ശേഷം വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് ഒരു ഡ്രിങ്ക് കഴിക്കാനുള്ള തോന്നല്‍ വലുതായിരിക്കും. നഗരത്തിലെ ഏത് പബ്ബില്‍ പോയാലും ജോലിക്കാരായ യുവജനങ്ങള്‍ നിറഞ്ഞിരിക്കുന്നതായി കാണാനാവും. ആഹ്ലാദകരമാണെങ്കിലും ഏറെക്കാലം ഇത് തുടര്‍ന്നാല്‍ വലിയ വിലകൊടുക്കേണ്ടി വരും. ഇത് എല്ലാ സായാഹ്നങ്ങളിലെയും ഒരു ശീലമാക്കാതിരിക്കുക. ആത്മനിയന്ത്രണവും, അച്ചടക്കവും ഇതില്‍ പ്രധാനമാണ്.

സജീവത
രാത്രി നേരത്തെ ഉറങ്ങുന്നതും, അതിരാവിലെ എഴുന്നേല്ക്കുന്നതും വ്യായാമം ചെയ്യാന്‍ അല്പം സമയം ലഭ്യമാക്കും. സാധിക്കുമെങ്കില്‍ വാഹനം അകലെ പാര്‍ക്ക് ചെയ്ത് ഓഫീസിലേക്ക് 15 മിനുട്ട് നടക്കുക. നേരെ വാഷ്റൂമില്‍ പോയി ഫ്രഷായി ജോലിയിലേക്ക് പോകുന്നത് വിയര്‍പ്പ് പോലുള്ള പ്രശ്നങ്ങള്‍ തടയും. ലിഫ്റ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

സമയം
ലോകം ഉറങ്ങുമ്പോള്‍ ജോലി ചെയ്യുകയും, മറ്റുള്ളവര്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഉറങ്ങുകയും ചെയ്യുന്ന ആളാണോ നിങ്ങള്‍. കൃത്യസമയത്ത് കിടക്കുകയും ഉണര്ന്നെഴുന്നേല്ക്കുകയും ചെയ്യുക. അഥവാ രാത്രി ഉണര്ന്നിരിക്കേണ്ടുന്ന ജോലിയാണെങ്കില്‍ പകല്‍ ഉറങ്ങാനുള്ള സമയം കണ്ടെത്തുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യുക. എത്ര ഉറക്കം വന്നാലും രാത്രി ഓഫീസില്‍ കിടന്ന് ഉറങ്ങരുത്.



Click it and Unblock the Notifications
