Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
മൂക്കില്‍ നിന്ന് രക്തം വരുന്നത് തടയാം
പല കാരണങ്ങളാല്‍ മൂക്കില്‍ നിന്ന് രക്തം വരാം. മിക്കപ്പോഴും ഇത് വലിയൊരു പ്രശ്നമായിരിക്കില്ല. എന്നിരുന്നാലും പതിവായി ധാരാളം രക്തം മൂക്കില്‍ നിന്ന് വരുന്നുവെങ്കില്‍ അതിന്റെ കാരണം കണ്ടെത്തുന്നതിന് വൈദ്യസഹായം തേടണം.
മൂക്കിലെ അലര്‍ജി, ചെറിയ മുറിവുകള്‍, ജലദോഷം, പനി, വളരെ ഉയരത്തിലായിരിക്കുക,വായുവിലെ വരള്‍ച്ച, മൂക്കിന്റെ അമിതമായ ഉലച്ചില്‍ തുടങ്ങിയവ മൂക്കില്‍ നിന്ന് രക്തം വരാനിടയാക്കുന്നതാണ്.
മൂക്കില്‍ നിന്ന് രക്തം വരുന്നത് പരിഹരിക്കാനുള്ള ചില വീട്ടുചികിത്സകള്‍ അറിഞ്ഞിരിക്കുക.

1. വെള്ള വിനാഗിരി
വിനാഗിരി മൂക്ക് വൃത്തിയാക്കുകയും രക്തം വരാനിടയാക്കുന്ന മുറിവ് ഉണക്കുകയും ചെയ്യും. ഒരു കോട്ടണ്‍ ബോള്‍ വിനാഗിരിയില്‍ മുക്കി മൂക്കില്‍ വെയ്ക്കുക.

2. ആവി
മൂക്കളയും മൂക്കടയ്ക്കലും മൂലമുള്ള രക്തസ്രാവം ഒഴിവാക്കാന്‍ ആവി പിടിക്കുന്നത് ഫലപ്രദമാണ്. ഞെരുങ്ങി നില്ക്കുന്ന രക്തക്കുഴലുകളുടെ ആയാസം കുറയ്ക്കാനും ഇത് സഹായിക്കും.

3. ഉപ്പ്
മുക്കിലെ ചൊറിച്ചിലും രക്തം വരാനിടയാക്കും. ചൊറിച്ചിലും അലര്‍ജിയും തടയാന്‍ ഉപ്പ് വെള്ളം ഉപയോഗിക്കുക. ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി മൂക്ക് കഴുകുക.

4. ഐസ്
പരുക്ക് മൂലമാണ് മൂക്കില്‍ നിന്ന് രക്തം വരുന്നതെങ്കില്‍ ഐസ് ഉപയോഗിക്കുക. ഐസ് മൂക്കിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസ്രാവം തടയുകയും വേദന രുറയ്ക്കുക ഇല്ലാതാക്കുകയും ചെയ്യും. ഏതാനും ഐസ്ക്യൂബുകള്‍ ഉടച്ച് പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ടൗവ്വല് കൊണ്ട് പൊതിയുക. ഇത് മൂക്കിന്റെ പാലത്തില്‍ പതിയെ അമര്‍ത്തുകയും രകതം വരുന്നത് നിലയ്ക്കുന്നത് വരെ ഇങ്ങനെ പിടിക്കുകയും ചെയ്യുക.

5. വിറ്റാമിന്‍ ഇ
മൂക്കിലെ വരള്‍ച്ച രക്തം വരാനിടയാക്കും. ഇങ്ങനെ സംഭവിച്ചാല്‍ ഒരു വിറ്റാമിന്‍ ഇ ക്യാപ്സൂളെടുത്തി അതിലെ ഓയില്‍ മൂക്കിലൊഴിക്കുക. ഇത് മൂക്കിന് നനവ് നല്‍കും. മൂക്കിലെ മുറിവുകള്‍ ഉണങ്ങാനും ഇത് സഹായിക്കും.

6. സമ്മര്‍ദ്ധം
ചിലപ്പോള്‍ മൂക്കില്‍ അല്പം സമ്മര്‍ദ്ധം ചെലുത്തുന്നത് രക്തം വരുന്നത് തടയാന്‍ സഹായിക്കും. രക്തം വരുന്ന നാസാദ്വാരത്തില്‍ ഒരു ടിഷ്യു പേപ്പര്‍ അല്ലെങ്കില്‍ കര്‍ച്ചീഫ് ഉപയോഗിച്ച് അമര്‍ത്തുക. പല തവണ പതിയെ അമര്‍ത്തുന്നത് ഫലം നല്‍കും.

7. വിറ്റാമിന്‍ സി
പുതിയ കൊലാജന്റെ രൂപീകരണം വഴി മുറിവുകള്‍ ഭേദമാക്കുന്ന ഏക വിറ്റാമിനാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി മൂക്കില്‍ നിന്ന് രക്തം വരുന്നത് തടയുകയും, മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications
