Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേല്ക്കുവാനേ പലര്ക്കു മടിയാണ്. ഉണര്‍ന്നാലും കിടക്കയില്‍ നിന്ന് നിലംതൊടണമെങ്കില് കാപ്പിയോ ചായയോ വേണം. വീണ്ടും മടി പിടിച്ച്, ഇഴഞ്ഞിഴഞ്ഞ് ഒച്ചിനെപ്പോലെ..
ഉന്മേഷത്തോടെ ഉണര്ന്നെഴുന്നേല്ക്കാന് മനസു മാത്രം പോരാ, ശരീരം അനുവദിക്കുകയും വേണം. രാത്രിയിലെ ചിട്ടകളും പ്രഭാതത്തിലെ ഉണര്‍ച്ചയെയും ദിനകര്മങ്ങളേയും ബാധിക്കും.
ഇതിനു വേണ്ട ചില വഴികളെക്കുറിച്ചറിയൂ

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
നല്ല പോലെ ഉറങ്ങിയെങ്കിലേ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും സാധിക്കൂ.

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
അത്താഴവും ഇതിന് പ്രധാനം. ഉറങ്ങുന്നതിന് രണ്ടു മണിക്കാര്‍ മുന്‍പെങ്കിലും അത്താഴം കഴിയ്ക്കുക. ഇതും ലളിതമായി. ദഹനത്തെ ഇത് സഹായിക്കും. നല്ല ദഹനം ഉറക്കത്തെയും സ്വാധീനിക്കും.

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
രാത്രി മദ്യം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഉറക്കത്തെ സഹായിക്കുമെന്ന് സാക്ഷ്യപ്പെടുത്തലും. യഥാര്‍ത്ഥത്തില്‍ മദ്യം ഉറക്കത്തെ സഹായിക്കുകയല്ലാ, ശരീരത്തെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായാണ് ക്ഷീണിച്ച ഉറക്കമാണ് ലഭിക്കുന്നത്. പിന്നേറ്റ് കാലത്തെഴുന്നേല്‍ക്കാന്‍ വളരെ ബുദ്ധിമുട്ടും. മദ്യം ഇടയ്ക്കിടെ മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാക്കുമെന്നതിനാല് ഉറക്കവും തടസപ്പെടും.

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. നീണ്ട മണിക്കൂറുകള്‍ വെള്ളം കുടിയ്ക്കാത്തത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ക്ഷീണം തോന്നാതിരിക്കാന്‍ ഇത് പ്രധാനമാണ്

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
സൂര്യപ്രകാശം ലഭിച്ചാല്‍ തലച്ചോറിലെ പീനിയല്‍ ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും മെലാട്ടനിന്റെ ഉല്പാദനം കുറയുകയും ചെയ്യും. മെലാട്ടനിന്‍ ഉന്മേഷം കെടുത്തുന്ന ഒന്നാണ്.

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
യോഗ, വ്യായാമം എന്നിവ ശരീരത്തിനും മനസിലും കൂടുതല്‍ ഊര്‍ജം നല്‍കും. ദിവസത്തേക്കു മുഴുവനുമുള്ള ഊര്‍ജം കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കും.

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
പ്രഭാതഭക്ഷണം പ്രധാനം. യാതൊരു കാരണവശാലും ഇത് ഉപേക്ഷിക്കരുത്. മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിനൊടുവില്‍ ശരീരത്തിന് ഭക്ഷണം ആവശ്യമാണ്. നല്ലൊരു ബ്രേക് ഫാസ്റ്റിന് ദിവസം മുഴുവനുമുള്ള ഊര്‍ജം നല്‍കാനും സാധിക്കും.

ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. നീണ്ട മണിക്കൂറുകള്‍ വെള്ളം കുടിയ്ക്കാത്തത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ക്ഷീണം തോന്നാതിരിക്കാന്‍ ഇത് പ്രധാനമാണ്.



Click it and Unblock the Notifications
