Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
ക്യാന്‍സറകറ്റാന്‍ വാട്ടര്‍ തെറാപ്പി!!
രോഗങ്ങളെ തടയാനും ഭേദമാക്കാനും കഴിവുള്ളതാണ് വാട്ടര്‍ തെറാപ്പി, അഥവാ ജല ചികിത്സ. ക്യാന്‍സര്‍ ചികിത്സക്ക് ഇത് ഏറെ ഫലപ്രദമാണ്. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ജല ചികിത്സ ചെയ്യുന്നവര്‍ക്ക് പോസിറ്റീവായ ഫലം ലഭിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകണമെന്നില്ല.
എന്താണ് വാട്ടര്‍ തെറാപ്പി, എങ്ങനെ അത് ചെയ്യാം?
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ്(പല്ലുതേക്കുന്നതിനും മുമ്പ്) ഒന്നര ലിറ്റര്‍ , അതായത് 5-6 ഗ്ലാസ്സ് വെള്ളംകുടിക്കുക. അതിന് ശേഷം മുഖം കഴുകാം. ഇതിനാണ് വാട്ടര്‍ തെറാപ്പി എന്ന് പറയുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും പാനിയങ്ങളോ, ഖരാഹാരങ്ങളോ കഴിക്കരുത് എന്നതാണ്. കൂടാതെ തലേന്ന് രാത്രിയില്‍ മദ്യവും കഴിക്കരുത്.

ആവശ്യമെങ്കില്‍ തിളപ്പിച്ച് അരിച്ച വെള്ളം ഉപയോഗിക്കാം. ഒന്നര ലിറ്റര്‍ വെള്ളം ഒരുമിച്ച് കുടിക്കാനാവുമെന്ന് തോന്നുന്നുണ്ടോ? തുടക്കത്തില്‍ ഇത് പ്രയാസമായി തോന്നാമെങ്കിലും ക്രമേണ അത് എളുപ്പം സാധിക്കും.
തുടക്കത്തില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ആദ്യം നാല് ഗ്ലാസ്സ് വെള്ളം കുടിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബാക്കി രണ്ട് ഗ്ലാസ്സ് വെള്ളവും കുടിക്കുക. തുടക്കത്തില്‍ ആദ്യ മണിക്കൂറില്‍ രണ്ടോ മൂന്നോ പ്രാവശ്യം മൂത്രമൊഴിക്കേണ്ടി വരാം. എന്നാല്‍ അല്പകാലത്തിനകം ഇത് സാധാരണനിലയിലാകും.
വാട്ടര്‍ തെറാപ്പിയുടെ ഗുണങ്ങള്‍
വാട്ടര്‍ തെറാപ്പി വളരെ ലളിതമായതിനാല്‍ വിദഗ്ദരുടെ മേല്‍നോട്ടമോ നിര്‍ദ്ദേശമോ ആവശ്യമില്ല. വെള്ളത്തെ ഒരു മാന്ത്രിക പാനീയമാക്കി ഫലം നല്കുന്ന ഇതിന്റെ ഗുണഫലങ്ങളെ അറിയുക.
1. വിയര്‍പ്പും മൂത്രവും വഴി ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു.
2. തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം ലഭ്യമാക്കുന്നു.
3.ശരീരോഷ്മാവ് നിയന്ത്രിക്കുന്നു.
4.ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നു.
അനീമിയ, റൂമാറ്റിസം, പരാലിസിസ്, അമിതവണ്ണം, സന്ധിവാതം, സൈനസൈറ്റിസ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, ചുമ, ലുക്കീമിയ, ബ്രോങ്കൈറ്റിസ്, മെനിഞ്ചൈറ്റിസ്, അസിഡിറ്റി, വയറുകടി, ആന്ത്രവീക്കം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗുദഭ്രംശം, നേത്രരോഗങ്ങള്‍, ക്രമം തെറ്റിയ ആര്‍ത്തവം, തലവേദന തുടങ്ങി പല രോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി പരിഹാരം നല്‍കും.
ജപ്പാനിലും, ഇന്ത്യയിലും വാട്ടര്‍ തെറാപ്പി ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ശാസ്ത്രീയ പരീക്ഷണങ്ങളും ഇതിന്റെ ഫലം തെളിയിച്ചതാണ്. പഴക്കം ചെന്ന, ഗുരുതരമായ രോഗങ്ങള്‍ക്കും, പുതിയ രോഗങ്ങള്‍ക്കും ജാപ്പനീസ് മെഡിക്കല്‍ സൊസൈറ്റി വാട്ടര്‍ തെറാപ്പിയെ 100 ശതമാനം ഫലമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ചികിത്സാരീതി
രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് 4-6 ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പല്ല് തേച്ച് വായ വൃത്തിയാക്കുക. തുടര്‍ന്ന് 45 മിനുട്ട് സമയത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. പ്രഭാത ഭക്ഷണത്തിന് ശേഷം സാധാരണ പോലെ ഉച്ചഭക്ഷണവും, അത്താഴവും കഴിക്കാം. എന്നാല്‍ ഇവയ്ക്ക് ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. പ്രായമായവരും, രോഗികളുമായ, നാല് ഗ്ലാസ്സ് വെള്ളം ഒരുമിച്ച് കുടിക്കാന്‍ സാധിക്കാത്തവര്‍ക്ക് അല്പം അളവില്‍ തുടങ്ങി ക്രമേണ ദിവസം 4 ഗ്ലാസ്സ് എന്ന അളവിലേക്ക് എത്തിച്ചേരുക. ഇത് വഴി രോഗങ്ങളകറ്റി ആരോഗ്യകരമായ ജീവിതം സാധ്യമാക്കാം.
പ്രധാനപ്പെട്ട ചില രോഗങ്ങള്‍ വാട്ടര്‍ തെറാപ്പി വഴി ഭേദപ്പെടാന്‍ ആവശ്യമായ കാലദൈര്‍ഘ്യമാണ് ഇവിടെ പറയുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം - 30 ദിവസം
ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങള്‍ - 10 ദിവസം
പ്രമേഹം - 30 ദിവസം
മലബന്ധം - 10 ദിവസം
ക്ഷയം(ടിബി) - 90 ദിവസം
സന്ധിവാതമുള്ളവര്‍ ആദ്യ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ചികിത്സ ചെയ്യുക. പിന്നീട് ഇത് എല്ലാ ദിവസവും ചെയ്യാം. ഈ ചികിത്സക്ക് ദോഷവശങ്ങളില്ല. എന്നിരുന്നാലും ദിവസത്തില്‍ പല തവണ മൂത്രമൊഴിക്കേണ്ടതായി വരും.
ശുദ്ധജലം എങ്ങനെ ശരീരത്തെ സഹായിക്കും?
സാധാരണ വെള്ളം മനുഷ്യ ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കും. ഇത് പുതിയ രക്തം നിര്‍മ്മിക്കുന്നത് വഴി കുടലിനെ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കും. വൈദ്യശാസ്ത്രത്തില്‍ ഇതിനെ ഹെമാറ്റോ പോയെസിസ് എന്നാണ് വിളിക്കുന്നത്. കുടലിലെ സ്രവങ്ങളുടെ മടക്കുകള്‍ ഈ രീതിയില്‍ പ്രവര്‍ത്തന സജ്ജമാവുകയും അത് വഴി ഫ്രഷായ രക്തം നിര്‍മ്മിക്കപ്പെടുകയും ചെയ്യും. കുടല് ശുദ്ധീകരിക്കപ്പെട്ടാല്‍ ദിവസത്തില്‍ പല തവണ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ഈ മടക്കുകള്‍ വഴി പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇത് പുതിയ രക്തമായി മാറും. ആരോഗ്യം വീണ്ടെടുക്കുന്നതിനും രോഗങ്ങള്‍ ഭേദമാകുന്നതിനും രക്തം പ്രധാനപ്പെട്ടതാണ്. അതിന് വെള്ളം സ്ഥിരമായി ലഭിക്കേണ്ടതുണ്ട്. ഈ വഴിയിലൂടെയാണ് ഒരു ശീലമെന്ന നിലയില്‍ വാട്ടര്‍ തെറാപ്പി ശുപാര്‍ശ ചെയ്യപ്പെടുന്നത്.ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











