Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ക്യാന്‍സര്‍ പല അവയവങ്ങളേയും ബാധിയ്ക്കുന്നവയുണ്ട്. പുരുഷന്മാരേയും സ്ത്രീകളേയും ബാധിയ്ക്കുന്ന വ്യത്യസ്ത ക്യാന്‍സറുകളുമുണ്ട്.
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ഒവേറിയന്‍ ക്യാന്‍സര്‍, യൂട്രസ് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവ പ്രധാനമാണ്. കുട്ടികളുടെ ദുസ്വഭാവങ്ങള്‍ക്ക് പിന്നില്‍
ഓവറികളെ ബാധിയ്ക്കുന്ന ഒവേറിയന്‍ ക്യാന്‍സറും വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന ഒന്നു തന്നെയാണ്.
ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വയറുവേദന ഒവേറിയന്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. പെല്‍വിക് പ്രദേശത്തനുഭവപ്പെടുന്ന ഈ വേദന മറ്റു വയറുവേദനകളില് നിന്നും വ്യത്യസ്തവുമാണ്.ഇത്തരം വേദന രണ്ടാഴ്ചയില്‍ കൂടുതല്‍ നില നില്ക്കുകയാണെങ്കില് അവഗണിയ്ക്കരുത്. ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വയറുവേദനയില്‍ തുടങ്ങി നടുഭാഗത്തിനു കീഴേയ്ക്കും വേദന വ്യാപിയ്ക്കാം. ഇതും ഒവേറിയന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം തന്നെ.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ദഹനക്കേട്, മനംപിരട്ടല്‍, ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതും ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
എപ്പോഴും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍. ഇത് അണുബാധ പോലുള്ളവയുടെ ലക്ഷണമെങ്കിലും ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഈ പ്രശ്നം വര്‍ദ്ധിച്ചു വരികയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ക്യാന്‍സര്‍ അപചയപ്രക്രിയയെ ബാധിയ്ക്കും. ഇത് വിശപ്പില്ലായ്മയ്ക്കും കാരണമാകും. മറ്റു ലക്ഷണങ്ങള്‍ക്കൊപ്പം വിശപ്പു കുറവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒവേറിയന്‍ ക്യാന്‍സറുമാകാം.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
അസാധാരണമായ തളര്‍ച്ചയും മറ്റു രോഗലക്ഷണങ്ങള്‍ പോലെ ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
മലബന്ധവും വയറിളക്കവും വിപരീത അവസ്ഥകളാണ്. എന്നാല്‍ ഇവ രണ്ടും ഒരുപോലെയുണ്ടാകുന്നത് ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വയറിനും ശരീരഭാഗങ്ങള്‍ക്കും കനമനുഭവപ്പെടുന്നുണ്ടെങ്കില്, വസ്ത്രങ്ങള്‍ കൂടുതല്‍ മുറുകുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതെല്ലാം ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കൂടിയാകാം.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
പെട്ടെന്നു തന്നെ തൂക്കം കുറയുന്നതും ഒവേറിയന്‍ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.

ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
യോനിയിലൂടെയുള്ള രക്തസ്രാവമാണ് ഒവേറിയന്‍ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണം.



Click it and Unblock the Notifications
