For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറവോ?

|

ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് പ്രോട്ടീനുകള്‍. മസിലുകള്‍, മുടി, ചര്‍മം, എല്ല്, തലച്ചോര്‍ തുടങ്ങിയവയുടെ ശരിയായ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറ്റവും അത്യാവശ്യമായ ഒന്നാണിത്.

നമ്മുടെ ശരീരത്തില്‍ പ്രോട്ടീനുകള്‍ കുറവാണെങ്കില്‍ പല ലക്ഷണങ്ങളും ശരീരം തന്നെ കാണിയ്ക്കും. ഇവയെന്തൊക്കെയെന്നു നോക്കൂ,

ആര്‍ത്തി

ആര്‍ത്തി

ശരീരത്തില്‍ പ്രോട്ടീന്‍ കുറവെങ്കില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങളോട് ആര്‍ത്തിയുണ്ടാകും. മധുരമുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍.

മസില്‍, സന്ധിവേദന

മസില്‍, സന്ധിവേദന

മസില്‍, സന്ധിവേദന എന്നിവയ്ക്ക് പ്രോട്ടീന്‍ കുറവും കാരണമാകാം. സന്ധികളില്‍ സിനോവിയല്‍ ഫഌയിഡ് എ്ന്ന ഒരു ഫഌയിഡുണ്ട്. ഇത് പ്രധാനമായും പ്രോട്ടീന്‍ നിര്‍മിതമാണ്. ഇതാണ് സന്ധികളില്‍ ഈര്‍പ്പം നല്‍കി വേദനയൊഴിവാക്കുന്നത്. പ്രോട്ടീന്റെ കുറവ് ഈ ഫഌയിഡിന്റെ കുറവിനും കാരണമാകും.

ഷീണവും അസ്വസ്ഥതയും

ഷീണവും അസ്വസ്ഥതയും

പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാരയുടെ കുറവിനും വഴിയൊരുക്കും. ഇത് ക്ഷീണവും അസ്വസ്ഥതയും സ്‌ട്രെസുമെല്ലാമുണ്ടാക്കും.

ഉറക്കം

ഉറക്കം

ഉറക്കം കുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീന്‍ കുറവു കൊണ്ട് അനുഭവപ്പെടാം. ശരീരം കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റിനും പഞ്ചസാരയ്ക്കും വേണ്ടി ആഗ്രഹിയ്ക്കുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതുമാണ് കാരണം.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഇമ്യൂണോഗ്ലോബിനുകളുടെ ഉല്‍പാദനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇതിന്റെ കുറവ് അടിക്കടി അസുഖങ്ങള്‍ വരാന്‍ കാരണമാകും.

ബ്രെയിന്‍

ബ്രെയിന്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ന്യൂറോണുകള്‍, ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇവയുടെ കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിയ്ക്കും.

തടി കൂടാന്‍

തടി കൂടാന്‍

പ്രോട്ടീന്‍ കുറവ് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂടാന്‍ ഇടയാക്കും.

English summary

Warning Signs Of Low Proteins In Your Body

Know the signs of low proteins in the body. These warning signs of protein deficiency causes must be addressed. Read on to know what occurs if your protein level is low,
Story first published: Tuesday, December 22, 2015, 15:31 [IST]
X
Desktop Bottom Promotion