Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആയുസ്സിന്റെ രഹസ്യം ഇവിടെ
നാം കഴിക്കുന്ന ആഹാരവും ആയുസ്സും തമ്മില്‍ എന്താണ് ബന്ധം? എന്നാല്‍ നാം കഴിക്കുന്ന ആഹാരത്തിന് നമ്മുട ആയുസ്സ് വര്‍ദ്ധിപ്പിക്കാനുള്ള കഴിവുുണ്ട്. എന്താ വിശ്വാസം വരുന്നില്ലേ? പഴമക്കാര്‍ താളും തകരയും എല്ലാം തിന്നു ശീലിച്ചതുകൊണ്ടാണ് അവര്‍ ഇത്രയും കാലം ജീവിച്ചത്. ഫാസ്റ്റ് ഫുഡിനു പിന്നിലെ ചതിക്കുഴികള്‍
എന്നാല്‍ ഇന്ന് രുചിക്കു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പണ്ടത്തെ ആഹാര ശീലങ്ങളൊക്കെ നമുക്ക് കൈമോശം വന്നിരിക്കുകയാണ്. ഫാസ്റ്റ്ഫുഡും, ചൈനീസ് ഭക്ഷണങ്ങളും കോണ്ടിനെന്റല് ഭക്ഷണങ്ങളും നമ്മുടെ തീന്മേശയില് നിറഞ്ഞു.
സസ്യേതര വിഭവങ്ങള്‍ കുറച്ചപ്പോഴേക്കും നമുക്ക് ആശുപത്രിയില്‍ നിന്നും ഇറങ്ങാന്‍ സമയമില്ലാതായി. രോഗങ്ങള്‍ നമ്മുടെ സന്തതസഹചാരികളായി. ആരോഗ്യത്തിനായി ശീലിക്കാം ഈ മാറ്റങ്ങള്‍
അതുകൊണ്ടു തന്നെ പുതിയ കാലഘട്ടത്തിലെ പല രോഗങ്ങളും നമ്മുടെ കൂടപ്പിറപ്പുകളായി മാറി. സസ്യാഹാരം ആയുസ്സ് മാത്രമല്ല ആരോഗ്യവും കൂട്ടും. ആരോഗ്യം നന്നായിരുന്നാല്‍ തന്നെ ആയുസ്സിന്റെ കാര്യത്തില്‍ തീരുമാനമായി.

രോഗങ്ങള്‍ തടയാന്‍ സസ്യഭുക്ക്
സസ്യഭുക്കുകളില്‍ പല രോഗങ്ങളും മാംസഭക്ഷണം കഴിക്കുന്നവരേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്യാഹാരികള്‍ കൂടുതല്‍ ഫൈബര്‍ കഴിക്കുന്നു. മാത്രമല്ല അവരുടെ ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.

ക്യാന്‍സറിനെ ചെറുക്കും
ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ സസ്യാഹാരം കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ സ്തനാര്‍ബുദ സാധ്യതയും വളരെ കുറവാണ് കണ്ടെത്തിയത്. എന്നാല്‍ മാംസത്തിന്റെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിച്ചവരില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കും
സസ്യാഹാരം കഴിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണ് കണ്ടെത്തിയത്. കുറവാണെന്നല്ല അവരില്‍ ഹൃദയാഘാതത്തിന്റെ നേര്‍ത്ത ലക്ഷണം പോലും കണ്ടെത്തിയില്ല. കൂടാതെ ഇവരില്‍ കൊളസ്ട്രോളിന്റെ അളവ് വളരെ കുറവായിരുന്നു. എന്നാല്‍ മംസാഹാരികളില് കൊളസ്ട്രോള്‍ സാധ്യത വര്‍ദ്ധിക്കും.

രക്ത സമ്മര്‍ദ്ദം കുറയ്ക്കും
പൂര്‍ണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് വളരെ കുറവായിരിക്കും. കൂടാതെ സസ്യാഹാരം ശീലമാക്കാന്‍ തുടങ്ങിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ ലെവല്‍ കുറയുന്നതായിരിക്കും.

പ്രമേഹ സാധ്യത വളരെ കുറവ്
സ്ഥിരമായി സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ പ്രമേഹ സാധ്യത വളരെ കുറവായിരിക്കും. കൂടുതല്‍ കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം കുറയ്ക്കുവാനും സഹായിക്കും.

കിഡ്നിക്കും പ്രിയങ്കരം
കിഡ്നിയിലുണ്ടാവുന്ന കല്ല് മറ്റ് കിഡ്നി അസുഖങ്ങളില്‍ നിന്ന് ഇവ നമ്മെ രക്ഷിക്കും. സ്ഥിരമായി സസ്യാഹാരം കഴിക്കുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്.

ആസ്ത്മയെ അകറ്റും
ഭക്ഷണകാര്യത്തില്‍ യൊതൊരു ഒത്തു തീര്‍പ്പിനും വഴങ്ങാത്തവരാണെങ്കില് പിന്നെ വരുന്നതെല്ലാം അഅനുഭവിച്ചേ പറ്റൂ. എന്നാല്‍ സ്ഥിരമായി പച്ചക്കറി മാത്രം കഴിച്ചു ജീവിക്കുന്നവരാണെങ്കില്‍ അത് ആസ്ത്മയെ വരെ പ്രതിരോധിക്കും.

ചില അബദ്ധധാരണകള്‍
സസ്യാഹാരം മാത്രം കഴിച്ചു ജീവിക്കുന്നവരെക്കുറിച്ച് ചില അബദ്ധ ധാരണകളുണ്ട്. ഇവര്‍ക്ക് രോഗപ്രതിരോധശേഷി ഉണ്ടാകുമോ കൂടാതെ ഇവര്‍ ഏത് തരം ഭക്ഷണമാണ് ഒഴിവാക്കേണ്ടത് തുടങ്ങി നിരവധി സംശയങ്ങളും ഉണ്ടാവും.

കുട്ടികള്‍ക്ക് വളരെ നല്ലത്
സ്ഥിരമായി പച്ചക്കറി കഴിക്കുന്നത് കുട്ടികളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കും. ഇത് ക്ലാസ്സുകളിലും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ഇവരെ മിടുക്കരാക്കും.

ഗര്‍ഭിണികള്‍ക്ക് അത്യുത്തമം
ഗര്‍ഭിണികളായ സ്ത്രീകള്‍ പച്ചക്കറി ശീലമാക്കുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്. ഇത് ഇവരുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ക്കാവശ്യമായ വിറ്റാമിനുകളെല്ലാം തന്നെ ഇവര്‍ക്ക് ഈ ഭക്ഷണത്തില്‍ ലഭിക്കും.



Click it and Unblock the Notifications
