Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഉള്ളിത്തൊലിയും ഓറഞ്ച് തൊലിയും കളയേണ്ട !
ബ്രൊക്കോളിയുടെ ഇലകള്‍, ഉള്ളിയുടെ തൊലി എന്നിവ പോലെയുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ചില ഭാഗങ്ങള്‍ ആരോഗ്യഗുണങ്ങളുള്ളവയാണെങ്കിലും നമ്മള് ഒഴിവാക്കാറാണ് പതിവ്. ഇവ നമുക്ക് നിഷ്പ്രയാസം ആഹാരത്തിലുള്പ്പെടുത്താവുന്നവയാണ് എന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
നമ്മള് ആഹാരത്തിലുള്പ്പെടുത്തേണ്ട പഴങ്ങളുടെയും പച്ചക്കറികളുടെയും ഭാഗങ്ങളെക്കുറിച്ച് വെയ്റ്റ്ലോസ് റിസോഴ്സസ്.കോമിലെ ഫുഡ് ഇന്‍ഫര്‍മേഷന്‍ എക്സിക്യുട്ടീവായ ലോറന്‍സ് ബീക്കന്‍ പറയുന്നു.

1. ഉള്ളിത്തൊലി - രക്തസമ്മര്‍ദ്ധം കുറയ്ക്കുകയും ധമനികളില്‍ തടസ്സമുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്ന ക്വെര്‍സെറ്റിന്‍ എന്ന ഘടകം ഉള്ളിത്തൊലിയില്‍ അടങ്ങിയിരിക്കുന്നു. ക്വെര്‍സെറ്റിന്‍(ഫ്ലേവനോയ്ഡ്) ആന്റി ഇന്‍ഫ്ലമേറ്ററി കഴിവുള്ളതാണ്. ഹിസ്റ്റാമൈന്‍, മറ്റ് അലര്‍ജി, ഇന്‍ഫ്ലമേറ്ററി ഘടകങ്ങളുടെ ഉത്പാദനവും പുറപ്പെടുവിക്കലും തടയാനുള്ള കഴിവും ഇതിനുണ്ട്. ഇതിനര്‍ത്ഥം ജലദോഷപ്പനിക്ക് ഇത് ഫലപ്രദമാണെന്നാണ്.
ബാര്‍ബിക്യു പോലുള്ളവ തയ്യാറാക്കാന്‍ അമിതമായ ചൂടില്‍ മാംസം വേവിക്കുമ്പോള്‍ ഉള്ളി കൂടെ ചേര്‍ക്കുന്നത് കാര്‍സിനോജന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കാണിക്കുന്നത്. കഴിക്കുമ്പോള്‍ കട്ടിയുള്ള ഉള്ളിത്തൊലി നീക്കം ചെയ്താല്‍ മതി.
എങ്ങനെ ആഹാരത്തിലുള്‍പ്പെടുത്താം: മാംസം, സൂപ്പ്, സ്റ്റ്യൂ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുകയും വിളമ്പുമ്പോള്‍ നീക്കം ചെയ്യുകയും ചെയ്യുക.
2. വത്തക്കയുടെ തൊണ്ട് - രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡ് വത്തക്കയുടെ തൊണ്ടില്‍ അടങ്ങിയിട്ടുണ്ട്. സിക്കിള്‍ സെല്‍ രോഗം, ലൈംഗിക തകരാറുകള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഇത് ഉപയോഗിക്കാം.
എങ്ങനെ ആഹാരത്തിലുള്‍പ്പെടുത്താം: കാമ്പിനൊപ്പം നന്നായി അരച്ച് സ്മൂത്തിയായി ഉപയോഗിക്കാം.
3. ബ്രൊക്കോളി ഇല - കരോട്ടിനോയ്ഡ്, വിറ്റാമിന്‍ എ, സി എന്നിവയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി ഇല. വിറ്റാമിന്‍ എ 320 ശതമാനവും, വിറ്റാമിന്‍ സി 155 ശതമാനവുമാണ് ഇതിലുള്ളത്.
എങ്ങനെ ആഹാരത്തിലുള്‍പ്പെടുത്താം: കാബേജ് ഉപയോഗിക്കുന്നത് പോലെ ബ്രൊക്കോളി ഇല ഉപയോഗിക്കാം. ഇതിന്റെ തണ്ടില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ട് അരിഞ്ഞ് സ്നാക്സായി ഉപയോഗിക്കാം.
4.ചാര്‍ഡ് തണ്ട് - ഗ്ലൂട്ടാമൈന്‍, ആന്റി ഓക്സിഡന്റുകള്‍, ഫെനോലിക് കോംപൗണ്ടുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തണ്ടുകള്‍ ഇലകളെ പോലെ തന്നെ കഴിക്കാവുന്നതാണ്.
എങ്ങനെ ആഹാരത്തിലുള്‍പ്പെടുത്താം: ശതാവരി പോലെ തണ്ട് ആവിയില്‍ പുഴുങ്ങി കഴിക്കാം.
5. ഓറഞ്ച് തൊലി - ഓറഞ്ച് തൊലി ഫൈബര്‍, ഫ്ലേവനോയ്ഡുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഓറഞ്ച് തൊലിയിലെ ഒരു രാസഘടകമായ ഡി-ലിമോണീന്‍ നെഞ്ചെരിച്ചില്‍, ദഹനമില്ലായ്മ എന്നിവ പരിഹരിക്കാന്‍ സഹായിക്കുന്നതാണ്. വിറ്റാമിന്‍ സിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശ്വസനേന്ദ്രിയ സംബന്ധമായ അണുബാധ തടയുകയും ചെയ്യും.
ഓറഞ്ച് തൊലിയുടെ സത്ത് ഒരു ആന്റി ബാക്ടീരിയല്‍ ക്ലെന്‍സറായി ഉപയോഗിക്കാം. ഇത് കീടങ്ങളെ തുരത്താനും, അടുക്കള വൃത്തിയാക്കാനും ഉപയോഗിക്കാം. പല്ലുകളെ സ്വഭാവിക രീതിയില്‍ വെളുപ്പിക്കാനും ഇത് സഹായിക്കും. ഓറഞ്ച് തൊലിയുടെ ഉള്ളിലെ വെളുത്ത പാളിയിലെ പെക്ടിന്‍ എന്ന ഘടകം വിശപ്പിനെ നാലുമണിക്കൂര്‍ വരെ തടഞ്ഞ് നിര്‍ത്താന്‍ കഴിവുള്ളതാണ്.
എങ്ങനെ ആഹാരത്തിലുള്‍പ്പെടുത്താം: ഓറഞ്ച് മുഴുവനോടെ അരച്ച് രുചികരമായ ഒരു സ്മൂത്തിയാക്കി ഉപയോഗിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
