Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രക്തസമ്മര്‍ദ്ദത്തിന്റെ ഒളിച്ചിരിക്കും കാരണങ്ങള്‍
ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് രക്തസമ്മര്ദ്ദമെനന് വില്ലന്‍. അതുകൊണ്ടു തന്നെ എന്നും എപ്പോഴും ഏത് നിമിഷവും ഈ ജീവിതശൈലീ രോഗം നമ്മളെ കടന്നാക്രമിക്കാം. സാധാരണ രീതിയില്‍ ലക്ഷണങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയാത്തതാണ് രക്തസമ്മര്‍ദ്ദം.
പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ പലതും പ്രകടമായിക്കൊള്ളണമെന്നില്ല. എന്നാല്‍ അപകടാവസ്ഥയിലേക്കെത്തുമ്പോഴാണ് രക്തസമ്മര്‍ദ്ദമെന്ന് മനസ്സിലാകുന്നതും. അപ്പോഴേക്കും ചികിത്സ ഫലിക്കാത്ത നിലയിലേക്ക് രക്ത സമ്മര്‍ദ്ദം എത്തിയിട്ടുണ്ടാകുമെന്നത് സത്യം. ലോ ബിപിയും വില്ലന്‍ തന്നെ
ഇത് പലപ്പോഴും മറ്റ് അസുഖങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്തൊക്കെയാണ് അമിത രക്തസമ്മര്‍ദ്ദത്തിന്റെ പ്രകടമാകാത്ത ലക്ഷണങ്ങള്‍ എന്നു നോക്കാം.

കടുത്ത തലവേദന
തലവേദനയെല്ലാം രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാകണമെന്നില്ല. എന്നാല്‍ പലപ്പോഴും നമ്മള് അവഗണിക്കുന്ന തലവേദന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകും. തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവില്‍ കുറവ് സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ തലവേദനയുണ്ടാകുന്നതും.

മൂക്കില്‍ നിന്നും രക്തം വരുക
മൂക്കില്‍ നിന്നും രക്തം വരുന്നതും രക്തസമ്മര്‍ദ്ദത്തിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. പലപ്പോഴും നമ്മള് അത്ര പ്രാധാന്യം നല്‍കാതെ അവഗണിക്കുന്ന ലക്ഷണങ്ങളില്‍ വലുതാണ് ഇത്.

കണ്ണുകളിലെ വേദന
കണ്ണുകളിലെ വേദനയെ നമ്മള് പലപ്പോഴും കമ്പ്യൂട്ടറിനെ കുറ്റം പറഞ്ഞ് തീര്‍ക്കും. എന്നാല്‍ ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ സൂചനയാവാം.

നിരന്തരമുള്ള ചുമ
നിരന്തരമുള്ള ചുമ ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് ഉയരുന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ടു തന്നെ ഉടന്‍ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്.

നെഞ്ചുവേദന
നെഞ്ചു വേദന പലപ്പോഴും ഹൃദ്രോഗത്തിന്റെ ഗണത്തിലാണ് നമ്മള് പെടുത്താറ്. എന്നാല്‍ പല നെഞ്ചു വേദനകളും രക്തസമ്മര്‍ദ്ദത്തിന്റെ കൂടി ലക്ഷണമാകാം.

ക്ഷീണം കൂടുതല്‍
ശാരീരികവും മാനസികവുമായ ക്ഷീണം എപ്പോഴും ഉണ്ടാവുന്നത് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതിലാണ് എന്നതിന്റെ ലക്ഷണമാണ്. ഇതിന്റെ പേരില്‍ ശരിയായ ചികിത്സ എടുക്കാതെ ദീര്‍ഘസമയ ജോലിയെ കുറ്റപ്പെടുത്തുന്നതും നല്ലതല്ല.



Click it and Unblock the Notifications
