Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ചില ചെവിക്കാര്യങ്ങള്‍
ചെവി കേള്‍വിയ്ക്കും ശരീരത്തിന്റെ ബാലന്‍സ് നില നിര്്ത്തുന്നതിനുമുള്ളൊരു അവയവമാണ്. ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ഇതെന്നു പറയാം.
ചെവിയെക്കുറിച്ചു പല കാര്യങ്ങളുണ്ട്. ശ്രദ്ധ വയ്ക്കേണ്ടതായ പല കാര്യങ്ങള്‍. ചെവി വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ പെടുന്നു.
ചെവിയെക്കുറിച്ചുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ചില ചെവിക്കാര്യങ്ങള്‍
ചെവിയില്‍ രൂപപ്പെടുന്ന വാക്സ് ചെവിയെ സംരക്ഷിയ്ക്കാനുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇത് അധികമാകുമ്പോള്‍ തനിയെ പുറന്തള്ളപ്പെടുകയും ചെയ്യും. ചെവിയിലെ സിലീയ എന്നറിയപ്പെടുന്ന ചെറുരോമങ്ങളുടെ സഹായത്തോടെയാണ് ഇത്.

ചില ചെവിക്കാര്യങ്ങള്‍
കോട്ടുവാ ഇടുമ്പോള്‍ ചെവിയില്‍ ചെറുതായി പൊട്ടുന്നതു പോലുള്ള ഒച്ചയുണ്ടാകുന്നത് സ്വാഭാവികം. ഇത് മിഡില്‍ ഇയര്‍ ബാലന്‍സ് ചെയ്യാനുള്ള സ്വാഭാവികപ്രക്രിയയാണ്.

ചില ചെവിക്കാര്യങ്ങള്‍
ശരീരം ബാലന്‍സ് ചെയ്യുന്നത് ചെവിയുടെ കൂടെ സഹായത്താലായാണ്. തലച്ചോറിനെ സ്വാധീനിച്ചാണ് ഇത്. ചെവിയിലെ വെസ്റ്റിട്യൂബുലാര് അപ്പാരറ്റസ് എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ്.

ചില ചെവിക്കാര്യങ്ങള്‍
യാത്രയില്‍ ചിലര്‍ക്ക് ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെടും. ഇത് വയറിന്റെ പ്രശ്നം കാരണമല്ല. ചെവിയിലുണ്ടാകുന്ന ബാലന്‍സിംഗ് പ്രശ്നങ്ങള്‍ കാരണമാണ്.

ചില ചെവിക്കാര്യങ്ങള്‍
നാം ഉറങ്ങുമ്പോഴും ചെവി പ്രവൃത്തി തുടര്‍ന്നു കൊണ്ടിരിയ്ക്കും. എന്നാല്‍ നാമിത് അറിയാത്തതും കേള്‍ക്കാത്തതും തലച്ചോറ് വിശ്രമിയ്ക്കുന്നതു കൊണ്ടാണ്.

ചില ചെവിക്കാര്യങ്ങള്‍
ചെവിയ്ക്കു താങ്ങാനാവുന്ന ശബ്ദത്തിന്റെ അളവ് 60 ഡെസിബെല്ലാണ്. 80 ഡെസിബെല്ലിനേക്കാള്‍ കൂടുതലാണെങ്കില്‍ ചെവി കേള്‍ക്കാതാകും. നോയ്ഡ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ചില ചെവിക്കാര്യങ്ങള്‍
ചെവിയിലെ ചെറിയ രോമങ്ങള്‍ വരെ കേള്‍വിയ്ക്കു സഹായിക്കും. ഇവ ശബ്ദതരംഗങ്ങളെ തലച്ചോറിലെത്തിയ്ക്കും.



Click it and Unblock the Notifications
