Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രഭാത ഭക്ഷണത്തിലും ഒളിഞ്ഞിരിപ്പുണ്ട് ചില രഹസ്യം
പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നാണ് പഴമക്കാര്‍ പറയുക. എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ രാജാവിനെപ്പോലെ പോയിട്ട് ഒരു സേവകനെപ്പോലെയെങ്കിലും കഴിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന് കരുതുന്നവരാണ് ഇന്ന് പലരും. അതുകൊണ്ടു തന്നെ പലര്‍ക്കും ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്കാന് പലപ്പോഴും കഴിയുന്നില്ല. ഫുഡ്കോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങള്‍ പഴകിയതാണ്
രാവിലെ തന്നെ വൈകി എഴുന്നേല്ക്കുകയും പെട്ടെന്ന് ഓഫീസിലെത്തനുള്ള തിരക്കിനിടയില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ മറക്കുന്നവരുടെ എണ്ണവും കുറച്ചൊന്നുമല്ല. ഇതൊരു ശീലമാക്കിയവരാകട്ടെ നിത്യ രോഗികളാകുമെന്നതില്‍ സംശയം വേണ്ട.
രാവിലെ തന്നെ ഭക്ഷണം ഒഴിവാക്കിയാല്‍ അത് നമ്മുടെ അന്നത്തെ ദിവസത്തെതന്നെ പ്രതികൂലമായി ബാധിക്കും. ഇത് പിന്നീട് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും അത് നമ്മുടെ ജോലിയെത്തന്നെ ബാധിക്കുകയും ചെയ്യും.
പ്രഭാതഭക്ഷണത്തില്‍ ചില രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നതു കൊണ്ടാണ് ഇവ ഒഴിവാക്കരുതെന്ന് പറയുന്നത്.

നമുക്ക് വളരണ്ടേ?
വളര്‍ച്ചയ്ക്ക് അത്യാവശ്യമായുള്ള ഘടകങ്ങള്‍ ലഭിക്കുന്നത് പ്രത്യേകിച്ചും നാം കഴിക്കുന്ന പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്. അതുകൊണ്ട് പ്രഭാത ഭക്ഷണം കുറച്ച് ആഘോഷമാക്കിയാലും ഒരു കുഴപ്പവുമില്ല.

തൂക്കം കൃത്യമായി നിലനിര്‍ത്തും
വിശ്വസിക്കാന്‍ പ്രയാസമോ? പ്രഭാത ഭക്ഷണം സ്ഥിരമായി കഴിക്കുന്ന ഒരാള്‍ തികച്ചും ആരോഗ്യവാനും കൃത്യമായ തൂക്കം ഉള്ളയാളുമായിരിക്കും. നമ്മുടെ പ്രായത്തിനനുസരിച്ചുള്ള കൃത്യമായ തൂക്കം പ്രഭാത ഭക്ഷണം നമുക്ക് നല്കുന്നു.

പോഷകങ്ങളാല്‍ സമ്പുഷ്ടം
പ്രഭാത ഭക്ഷണം കഴിക്കുന്നതു തന്നെ ഒരു തരത്തില്‍ ആരോഗ്യമുള്ള ശരീരത്തെ പ്രദാനം ചെയ്യുന്നു. എന്നാല്‍ ആ ഭക്ഷണത്തില്‍ അല്പം പയറു വര്‍ഗ്ഗങ്ങളും, പാല്, മുട്ട എന്നിവയും കൂടി ഉള്‍പ്പെടുത്തിയാല്‍ സംഗതി ഉഷാറാകും. പക്ഷേ അവിടേയും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട് അവയിലൊന്നാണ് ജങ്ക് ഫുഡ്.

ഏകാഗ്രത, ശ്രദ്ധ
നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ പ്രഭാത ഭക്ഷണം നല്കാന് എന്നും എപ്പോഴും ടീച്ചര്‍മാരുടെ ഉപദേശം ഉണ്ടാകും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്ന ഒരു കുട്ടിക്ക് ഏകാഗ്രത, ശ്രദ്ദ തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടാകും. ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുക, ഡസ്കില്‍ ചാരി ഉറക്കം തൂങ്ങിയിരിക്കുക തുടങ്ങിയ കലാപരിപാടികള്‍ പതിവായിരിക്കും. ഇതിനു പരിഹാരമെന്നോണമാണ് പ്രഭാതഭക്ഷണം പലരും നിര്‍ദ്ദേശിക്കുന്നത്.

സ്വഭാവത്തിലും മാറ്റം?
വിശന്നിരിക്കുമ്പോള്‍ ഞാന്‍ ഞാനല്ലാതായി മാറുമെന്ന് പലരും പറഞ്ഞ് നാം കേട്ടിട്ടുണ്ട്. പറഞ്ഞു കേള്‍ക്കുക മാത്രമല്ല പലര്‍ക്കും അനുഭവവുമുണ്ടായിരിക്കും. എന്നാല്‍ നാം കൃത്യസമയത്ത് പ്രഭാത ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ നമ്മുടെ സ്വഭാവത്തില്‍ തന്നെ ഒരു പോസിറ്റീവ് മാറ്റം വരും. അതു കൊണ്ട് തന്നെ എന്തൊക്കെ ഒഴിവാക്കിയാലും പ്രഭാത ഭക്ഷണം നാം ഒരിക്കലും ഉപേക്ഷിക്കരുത്.



Click it and Unblock the Notifications
