Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രോഗം ഭക്ഷണം, വെള്ളം വഴിയാകുമ്പോള്‍...
ലോകാരോഗ്യ സംഘടനയുടെ ആഹാരക്രമീകരണ ലക്ഷ്യം നേടാന്‍ കഴിയില്ല: പഠനം.സാര്‍ക് രാജ്യങ്ങള്‍ പരമ്പരാഗത ഔഷധങ്ങള്‍ക്കായി കാത്തിരിക്കുന്നു. പരിഷ്കരിച്ച ബ്രോക്കോളി കൊളസ്ട്രോള്‍ കുറയ്ക്കും... ഗ്യാസ് അനുഭവപ്പെടുന്നുണ്ടോ? ഇങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ്.
ചൂടാണ് മറ്റൊരു പ്രധാന വെല്ലുവിളി.നഗരങ്ങളിലെ ചുട്ടു പൊള്ളുന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ വഴികള്‍ ഒന്നുമില്ല. ചൂടിനെ മറികടകക്കാന്‍ ആളുകള്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് .
ചൂടിന് അല്പം ആശ്വാസം കിട്ടാന്‍ വഴിയോരത്ത് കാണുന്ന പഴക്കടകളില്‍ നിന്നും നാരങ്ങ വെള്ളവും ജ്യൂസുകളും നിരവധി പേര് വാങ്ങി കുടിക്കുന്നുണ്ട്. എന്നാല്‍, ഈ സമയത്ത് ഏറ്റവും അപകടകരമായ ജല ജന്യരോഗങ്ങള്‍ ഉണ്ടാവാന്‍ ഇത് കരണമായേക്കും. ഇവ പടരാതെ സൂക്ഷിക്കണം.

ബാക്ടീരിയയും വൈറസും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്നാണ് ഇത്തരം അസുഖങ്ങള്‍ വരുന്നത്. വയറിളക്കവും വയര്‍ വേദനയും ആണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
ഇത്തരം രോഗങ്ങള്‍ അകറ്റാന്‍ ചില ലളിതമായ മാര്്ഗങ്ങള്

- അടുക്കളയും ബാത്റൂമും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ നിന്നണ് അസുഖങ്ങള്‍ വ്യാപിക്കുന്നത്. അണുനാശിനികള്‍ ഉപയോഗിച്ച് നനഞ്ഞ സാധനങ്ങള്‍ എല്ലാ വൃത്തിയാക്കുക.

- കൈ വൃത്തിയാക്കാന്‍ എപ്പോഴും സാനിറ്റെസര്‍ കൊണ്ടു നടക്കുക. പന്നിപനി പടരാന്‍ സാധ്യത ഉള്ളതിനാല്‍ അണുബാധ ഉണ്ടാകുന്നത് തടയുക. കൈകള്‍ നന്നായി കഴുകി ഉണക്കുക.

- ആഹാരം വിളമ്പുന്നതിന് മുമ്പ് കൈകഴുകുന്നത് ശീലമാക്കുക. പാത്രങ്ങള്‍ കഴുകുമ്പോള്‍ കൈ ഉറ ധരിക്കുക.

-പഴങ്ങളും പച്ചക്കറികളും തൊലികളഞ്ഞും അരിഞ്ഞും ദീര്‍ഘനേരം തുറന്നു വയ്ക്കരുത് . ഇവ ചീത്തയാകാന്‍ ഇട വരുത്തും. ഉപയോഗിക്കുന്നതിന് തൊട്ട് മുമ്പ് മാത്രം മുറിക്കുക.

- കുടിക്കാനും പാകം ചെയ്യാനുമുള്ള വെള്ളം നന്നായി തിളപ്പിക്കുക. വിശ്വാമുള്ള സ്ഥലത്തു നിന്നും മാത്രം പാലുത്പന്നങ്ങള്‍ വാങ്ങുക.

- ആഹാര സാധനങ്ങള്‍ നന്നായി വേവിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. വേവിക്കാത്ത ഇറച്ചി വയറിന് ദോഷകരമാണ്.

-യാത്ര ചെയ്യുമ്പോള്‍ ഒരു കുപ്പി വെള്ളം കൈയില്‍ കരുതുക. പുറത്തു നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആണ്കുഞ്ഞു വേണമെങ്കില്‍ ഇവ പരീക്ഷിയ്ക്കൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

