Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ദഹനക്കേടിന് ആയുര്‍വേദ വഴി
നിറഞ്ഞിരിക്കുകയാണെന്ന തോന്നലോടെ വയറിനുണ്ടാകുന്ന അസ്വസ്ഥതയാണ് ദഹനക്കേട്. പലസമയങ്ങളിലായി എല്ലാവര്ക്കും ഇത് അനുഭവപ്പെടാറുണ്ട്.
അജീര്‍ണ്ണം എന്നും അറിയപ്പെടുന്ന ഇത് വയറ്റിലെ ദഹന നീര് സ്രവിക്കുന്നതിലെ പ്രശ്നം മൂലം ഉണ്ടാകുന്നതാണ്.
ദഹനക്കേടിന്റെ ലക്ഷണങ്ങളില്‍ നിന്നും പെട്ടന്ന് ആശ്വാസം ലഭിക്കാനുള്ള പ്രതിവിധികള്‍ നിങ്ങളുടെ അടുക്കളിയില്‍ തന്നെ ഉണ്ട്. ദഹനക്കേടിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ ആദ്യം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ല ആശ്വാസം നല്‍കും. വയറ്റിലെ ആസിഡുകളെ വെള്ളം നേര്പ്പിക്കുന്നതിനാല് വയറ് വീര്‍ക്കലിനും നെഞ്ചെരിച്ചിലിനും ആശ്വാസം നല്‍കും. ഇത്തരത്തില്‍ ദഹനക്കേടിന് പരിഹാരം നല്കുന്ന പലതും അടുക്കളിയില്‍ ഉണ്ട്.

അടുക്കള ഔഷധങ്ങള്‍
ദിവസേനയുള്ള വിഭവങ്ങളില്‍ പെരുഞ്ചീരകം, മല്ലി, ജീരകം,കുരുമുളക്, കായം പോലുള്ള അടുക്കള ഔഷധങ്ങള്‍ കൂടുതല്‍ ചേര്‍ക്കുക. പച്ചമുളക്, ഇഞ്ചി എന്നിവയ്ക്കൊപ്പം പുതിനയും മല്ലിയും ചേര്‍ത്ത് ചട്നി ഉണ്ടാക്കുക. നാരങ്ങ നീരും ദഹനത്തിന് നല്ലതാണ്. പച്ച ഇഞ്ചി കഷ്ണത്തില്‍ നാരങ്ങനീരും കാരുപ്പും ചേര്‍ത്ത് കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ക്ക് പെട്ടന്ന് ആശ്വാസം നല്‍കും.
മോരില്‍ വറുത്ത ജീരകവും ഉണക്കിയ മല്ലിയും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

മല്ലി
ദഹനക്കേടിന് പരിഹാരം നല്കാന് ഏറ്റവും ഫലപ്രദമാണ് മല്ലി. വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് ദിവസം രണ്ട് നേരം കുടിക്കുക. കൂടാതെ വറുത്ത മല്ലി, ഏലക്ക, ഗ്രാമ്പു എന്നിവ ചേര്‍ത്തരച്ചും ഉപയോഗിക്കാം.

ഔഷധചായ
വയര്‍ നിറയെ ഭക്ഷണം കഴിച്ചതിന് ശേഷം ഔഷധ ചായ കുടിക്കുന്നത് ദഹനക്കേട് കുറയ്ക്കും. ചൂട് വെള്ളത്തില്‍ ഹെര്‍ബല്‍ ടീ ബാഗ് മുക്കിയിട്ട് അഞ്ച് മിനുട്ട് അടച്ച് വയ്ക്കുക. ചൂടോടെ തന്നെ ഇത് കുടിക്കുക. പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് പുതിന, റാസ്ബെറി,ബ്ലാക്ബെറി എന്നിവ അടങ്ങിയ ഔഷധ ചായ പരീക്ഷിച്ചു നോക്കുക. കര്‍പ്പൂരതുളസി, കമൊമൈല്‍ എന്നിവ അടങ്ങിയ ചായകളും വയറിനെ ശാന്തമാക്കും, പ്രത്യേകിച്ച് അമിതമായി കഴിച്ചതിന് ശേഷം.

തേനും നാരങ്ങയും
ചൂടു വെള്ളത്തില്‍ അല്പം തേനും നാരങ്ങാ നീരും ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ
കറ്റാര്‍ വാഴയുടെ സത്ത മിക്കവാറും എല്ലാ ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കും. ദിവസം 10 മുതല്‍ 20 എംഎല് കഴിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. കറ്റാര്‍വാഴ ഇലയില്‍ നിന്നും നേരിട്ട് എടുക്കുന്ന നീര് സന്തുലിതമാണ്. എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്ന നീരുകള്‍ ഒഴിവാക്കുക. സിട്രിക് ആസിഡാണ് ഇവ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത് . അസിഡിറ്റി മൂലമുള്ള ദഹനക്കേടാണെങ്കില് ഇത് പ്രശ്നം കൂടുതല്‍ വഷളാക്കും.

പെരുഞ്ചീരകം
വയറിന്റെ അസ്വസ്ഥതകള്‍ കുറച്ച് ദഹനം സന്തുലിതമാക്കാന്‍ വറുത്ത പെരുഞ്ചീരകം മികച്ചതാണ്. ഭക്ഷണങ്ങള്ക്കിടയിലായി ദിവസം മൂന്ന് തവണ കാല് ടീസ്പൂണ്‍ വറുത്ത പെരുഞ്ചീരകം കഴിക്കുക.

ആപ്പിള്‍
ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ പോലുള്ള ആഹാരങ്ങള്‍ ദഹനക്കേടിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ കഴിക്കുന്നത് നല്ലതാണ്. തൊലിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മികച്ച ഫലം ലഭിക്കുന്നതിന് തൊലിയോടു കൂടി കഴിക്കുക. ഫൈബര്‍ ദഹന സംവിധാനത്തിന്റെ സ്തംഭനം മാറ്റി മിനുട്ടുകള്‍ക്കുള്ളില്‍ വയറ് വേദന കുറയക്കാന്‍ സഹായിക്കും.

മുന്തിരിങ്ങ
വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള മുന്തിരിങ്ങ ദഹനക്കേട് മൂലം വയറ്റില്‍ അനുഭവപ്പെടുന്ന എരിച്ചിലും അസ്വസ്ഥതകളും കുറയ്ക്കും. ദഹനനീരിന്റെ ഒഴുക്ക് മെച്ചപ്പെടുത്തി ദഹന സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. മുന്തിരിങ്ങയുടെ തൊലി ചുരണ്ടി എടുത്ത് വെയിലത്ത് കുറച്ച് നേരം വച്ച് ഉണക്കി എടുക്കുക. വയറ് വേദന ഉണ്ടാകുമ്പോള്‍ ഈ ഉണങ്ങിയ മുന്തിരിതൊലി അര ടീസ്പൂണ്‍ കഴിക്കുക.

കറുവപ്പട്ട
ദഹനക്കേട് അനുഭവപ്പെടുമ്പോള്‍ എളുപ്പം ലഭ്യമാകുന്ന ഈ സുഗന്ധവ്യജ്ഞനം ആശ്വാസം നല്‍കും. കറുവപ്പട്ട ദഹനത്തെ സഹായിക്കുകയും വയറ് വലിച്ചിലിനും വീര്‍ക്കലിനും പെട്ടന്ന് ആശ്വാസം നല്‍കുകയും ചെയ്യും. ഏലക്ക ഇട്ട് ചായയും ഉണ്ടാക്കാം. ചൂട് വെള്ളത്തില്‍ അരടീസ്പൂണ്‍ ഏലക്ക പൊടി ഇടുക. പൊടി വെള്ളത്തിലലിയാന് ഏതാനം മിനുട്ട് കാത്തിരിക്കുക. മികച്ച ഫലം ലഭിക്കാന്‍ ഇത് ചൂടോടെ തന്നെ കുടിക്കുക.

അയുര്‍വേദ മരുന്നുകള്‍
ഹിഗ്വാഷ്ടക ചൂര്‍ണം, ത്രിഫല ചൂര്‍ണം, ലസൂണ് വടി, കുമാര്യാസവം തുടങ്ങിയ ആയുര്‍വേദ മരുന്നുകളും ദഹനക്കേടിന് പരിഹാരം നല്‍കും.

ദഹനക്കേട് പരിഹരിക്കാന്‍ ജീവിതശൈലീ മാറ്റങ്ങള്‍
ഭക്ഷണം ചെറുതും ലളിതവും ആക്കുക . ദിവസം 4-5 തവണ ചെറുതും അതേസമയം ആരോഗ്യദായകവുമായ ഭക്ഷണങ്ങള്‍ കഴിക്കുക. ശാന്തമായി ആഹാരം കഴിക്കുക. സാവധാനം നന്നായി ചവച്ച് വേണം ആഹാരം കഴിക്കാന്‍. ധാരാളം വെള്ളം കുടിക്കുക. പതിവായി വ്യായാമം ചെയ്യുക. ഏത് ഭക്ഷണമാണ് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തി അവ ഒഴിവാക്കുക. മദ്യം ഒഴിവാക്കുക. സമ്മര്‍ദ്ദം ഒഴിവാക്കുക.
ഭക്ഷണം ഒഴിവാക്കരുത്. അമിതമായും കഴിക്കരുത്. ഊണ് കഴിച്ചതിന് തൊട്ടു പിന്നാലെ പഴങ്ങള്‍ കഴിക്കരുത്. തണുപ്പും ചൂടും ഉള്ള ആഹാരങ്ങള്‍ ഇടകലര്‍ത്തി കഴിക്കരുത്. പുകവലിക്കരുത്. ആസ്പിരിനോ ഇവ അടങ്ങിയ മരുന്നുകളോ കഴിക്കരുത്. കഴിച്ചതിന് തൊട്ടു പിന്നാലെ കിടക്കരുത്. രാത്രി ഏറെ വൈകിയും കഴിക്കരുത്.
പലരും ദഹനക്കേടിന് ശരിയായ ചികിത്സ തേടാറില്ല. ദഹനക്കേട് ആവര്‍ത്തിക്കുകയാണെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുക.



Click it and Unblock the Notifications