Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്‍ ശരീരത്തില്‍ വിഷം കയറ്റുന്നു....
ആരോഗ്യത്തിന് വിഷാംശം നല്ലതല്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരെങ്കിലും ശരീരത്തില്‍ അറിഞ്ഞു കൊണ്ട് വിഷം എത്തിയ്ക്കാന്‍ ശ്രമിയ്ക്കുമോയെന്ന സംശയം തോന്നിയേക്കാം.
എന്നാല്‍ നാമറിയാതെ തന്നെ നമ്മുടെ ശരീരത്തില്‍ നാം തന്നെ ദിവസവും വിഷാംശം എത്തിയ്ക്കുന്നുണ്ട്.
വിഷാംശമെന്നു പറഞ്ഞാല്‍ ആരോഗ്യത്തിനു ദോഷം വരുത്തുന്ന, അസുഖങ്ങള്‍ വരുത്തുന്നവ. ഇതെങ്ങനെയെന്നു നോക്കൂ. അബ്നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജ് കാരണങ്ങള്‍

പ്രോസസ്ഡ്, പാക്ക്ഡ് ഭക്ഷണങ്ങള്‍
പ്രോസസ്ഡ്, പാക്ക്ഡ് ഭക്ഷണങ്ങള്‍ നാം കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ ട്രാന്‍സ്ഫാറ്റ് എത്തുന്നു. ഇവ പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍ക്കു വഴിയൊരുക്കും.

കൃത്രിമ നിറങ്ങള്‍
കൃത്രിമ നിറങ്ങള്‍ അടങ്ങിയ ഭക്ഷണം നാം കഴിയ്ക്കുന്നുണ്ട്. ഇതും ആരോഗ്യത്തിനു നല്ലതല്ല. ഇവ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കു കാരണമാകും.

മധുരം
മധുരം തന്നെ ശരീരത്തിന് നല്ലതല്ല. കൃത്രിമ മധുരങ്ങള്‍ ഏറെ ദോഷം ചെയ്യും. ഇവ തടി കൂട്ടും. പലതരം അസുഖങ്ങള്‍ക്കും വഴിയൊരുക്കും.

ജങ്ക് ഫുഡ്
മിക്കവാറും ജങ്ക് ഫുഡുകളില്‍ സോഡിയും നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കു കാരണമാകും.

നോണ്‍സ്റ്റിക്
നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ടെഫ്ളോണ്‍ എന്നൊരു കെമിക്കലുണ്ട്. ഇത് ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല, കൂടുതല്‍ ചൂടാക്കുമ്പോള്‍ ഇത്തരം പാത്രങ്ങളിലെ കെമിക്കലുകള്‍ ഭക്ഷണത്തില്‍ കൂടുതലായി ചേരുന്നു.

ഉപ്പ്
ഉപ്പ് ദിവസവും നമ്മുടെ ശരീരത്തിലെത്തുന്നു. ഇത് അമിതമാകുന്നത് ഹൈ ബിപി, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയ്ക്കു കാരണമാകും.

രാസവസ്തുക്കള്‍
നമുക്ക് ഇന്ന് ലഭിയ്ക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമെല്ലാം ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍, വന്ധ്യതാ പ്രശ്നങ്ങള്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കു വഴി വയ്ക്കുന്നു.

കഫീന്‍
കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഇവ പലതരം ആരോഗ്യപ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.

പുകവലി
പുകവലിയ്ക്കുന്ന ശീലമുള്ളവര്‍ നിക്കോട്ടിന് പോലുള്ള വിഷവസ്തുക്കള്‍ ശരീരത്തില്‍ എത്തിയ്ക്കുകയാണ് ചെയ്യുന്നത്.

മദ്യം
മദ്യം ആരോഗ്യത്തിന് ദോഷം വരുത്തുന്ന മറ്റൊന്നാണ്. ശരീരത്തിന് ഇത് വിഷമെന്നു തന്നെ പറയാം. പ്രത്യേകിച്ചു നിലവാരമില്ലാത്ത മദ്യം.



Click it and Unblock the Notifications
