Latest Updates
-
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മരണം നിങ്ങളുടെ തൊട്ടു പുറകിലോ??
നിശബ്ദ കൊലയാളി രോഗങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ചില രോഗങ്ങള്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെയാവും മരണത്തിലേക്ക് നയിക്കും.
ഇവയെയാണ് നിശബ്ദ കൊലയാളി രോഗങ്ങള്‍ എന്ന് പറയുന്നത്. ഇത്തരം രോഗങ്ങളെ സംബന്ധിക്കുന്ന പത്ത് കാര്യങ്ങള്‍ മനസിലാക്കുക.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
മരണകാരണമാകാവുന്നതും, കുറഞ്ഞ ലക്ഷണങ്ങള്‍ മാത്രം അല്ലെങ്കില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗങ്ങളായിരിക്കും ഇവ.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിസമ്മര്ദ്ധം, പ്രമേഹം എന്നിവയൊക്കെ നിശബ്ദ കൊലയാളി രോഗങ്ങളാണ്.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
പ്രൈമറി ആമിലോയിഡോസിസ്, വൃക്കയിലെ ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി അണുബാധ തുടങ്ങിയവ അധികം അറിയപ്പെടാത്ത ഇത്തരം രോഗങ്ങളാണ്.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
നിശബ്ദ കൊലയാളി രോഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹൃദയരോഗങ്ങളാണ്. രക്താതിസമ്മര്ദ്ധം, പുകവലി, അലസമായ ജീവിതശൈലി, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയാണ് ഇവയ്ക്കുള്ള പ്രധാന രോഗകാരണങ്ങള്‍.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
രണ്ടാം സ്ഥാനത്ത് നില്ക്കുന്ന നിശബ്ദകൊലയാളി രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ മൂലം ഒരു വര്‍ഷം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം 6.2 മില്യണാണ്. 8 ല്‍ 1 മരണം ക്യാന്‍സര്‍ മൂലം സംഭവിക്കുമ്പോള്‍ ബാക്കി എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവ വഴിയാണ്.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ പോലുള്ള നിശബ്ദ കൊലയാളി രോഗങ്ങള്‍ക്കിടയാക്കുന്ന ഒരു പ്രധാന ഘടകമാണ് പുകവലി. ശ്വാസകോശ ക്യാന്‍സറില്‍ 87 ശതമാനവും സംഭവിക്കുന്നത് പുകവലി മൂലമാണ്.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
പ്രധാനമായും ആസ്ബറ്റോസ് ഫൈബര്‍ ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് മെസോതെലിയോമ. വളരെ ഗുരുതരമായ ഈ ക്യാന്‍സറിന് നിലവില്‍ ചികിത്സയില്ല.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
ലോകത്തില്‍ 246 മില്യണ്‍ ആളുകള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. എല്ലാ വര്‍ഷവും 3.2 മില്യണ്‍ ആളുകള്‍ പ്രമേഹമോ അതുമായി ബന്ധപ്പെട്ട കാരണങ്ങളാലോ മരണമടയുന്നു.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
അപകടകരമായ വിധത്തിലുള്ള ഉറക്കമില്ലായ്മ ഹൃയാഘാതത്തിനും ഉറക്കത്തിനിടയിലുള്ള മരണത്തിനും കാരണമാകുന്നതാണ്. അമിതവണ്ണവും അപകടകരമാണ്.

നിങ്ങളെ നിശബ്ദമായി കൊല്ലുന്നവ......
ലക്ഷണങ്ങള്‍ കാണിക്കാത്ത ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി വൈറസുകള്‍ വഴി കരളിനുണ്ടാകുന്ന അണുബാധ പോലുള്ള സാംക്രമിക രോഗങ്ങള്‍ മരണകാരണമാകുന്നതാണ്. സിറോസിസ്, കരളിലെ ക്യാന്‍സര്‍, മരണം എന്നിവയ്ക്ക് ഇത് ഇടയാക്കും. ലോകത്തിലാകമാനം 530 മില്യണ്‍ ആളുകളെ ഈ വൈറസുകള്‍ ബാധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 3 മുതല്‍ 4 മില്യണ്‍ ആളുകള്‍ക്ക് ഈ വൈറസ് ബാധയേല്‍ക്കുന്നു. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് സി അണുബാധയ്ക്ക് ചികിത്സയോ വാക്സിനുകളോ ഇല്ല.



Click it and Unblock the Notifications