Latest Updates
-
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ!
പുകവലിക്കാര്‍ക്ക് മാത്രമല്ല ശ്വാസകോശാര്‍ബുദം
നമ്മള് സിനിമ കാണാന്‍ തീയേറ്ററില്‍ പോകുമ്പോള്‍ പരസ്യം കാണാറില്ലേ, നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യ വാചകം കേള്‍ക്കുമ്പോഴേ നമ്മള് ചിരി തുടങ്ങും. എന്നാല്‍ പലപ്പോഴും ഇതിന്റെ തീവ്രതയെക്കുറിച്ചോ അപകടത്തെക്കുറിച്ചോ നമ്മള് ചിന്തിക്കാറില്ല. ലംഗസ് ക്യാന്‍സര്‍ കാരണങ്ങള്‍
ക്യാന്‍സര്‍ മരണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് ശ്വാസകോശാര്‍ബുദം അഥവാ ലങ് ക്യാന്‍സര്‍. സിഗരറ്റ് വലിയ്ക്കുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി പറയുന്നത്. എന്താണ് ശ്വാസകോശാര്‍ബുദം എന്തൊക്കെയാണ് കാരണങ്ങള്‍ എന്താണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍. ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അറിഞ്ഞിരിയ്ക്കൂ

സിഗരറ്റാണോ കരണം
ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണം സിഗരറ്റാണോ? പുകവലി ഒരു പ്രശ്നമാണെങ്കിലും മറ്റു കാരണങ്ങളും ക്യാന്‍സറിന് കാരണമാകും. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള കെമിക്കല്‍ ശ്വാസകോശാവരണത്തെ നശിപ്പിക്കുകയും ഇതിലൂടെ വൈറസ്, ബാക്ടീരിയ തുടങ്ങിയവയ്ക്ക് യഥേഷ്ഠം വിഹരിക്കാന്‍ സ്ഥലം ഒരുക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍
നിര്‍ത്താത്ത ചുമ, നെഞ്ചു വേദന, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍, രക്തത്തോടു കൂടി കഫം, വിട്ടു മാറാത്ത പനി എന്നിവയാണ് പ്രധാനമായും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍.

വിവിധ തരത്തിലുള്ള ക്യാന്‍സര്‍
ശ്വാസകോശാര്ബുദമാണെങ്കിലും വിവിധ തരത്തില്‍ ഉണ്ട്. പുകവലിക്കുന്നവരിലും പുകവലിക്കാത്തവരിലും ഇത്തരത്തിലുള്ള ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കാണപ്പെടും. പുകവലിക്കുന്നവരില്‍ കാണപ്പെടുന്ന ക്യാന്‍സര്‍ പെട്ടെന്നു തന്നെ ശ്വാസകോശത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കും. എന്നാല്‍ പുകവലിക്കാത്തവരുടെ ശ്വാസകോശത്തിലുണ്ടാവുന്ന ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റാവുന്നതും പതുക്കെ വളരുന്നതുമായിരിക്കും.

ക്യാന്‍സര്‍ ഘട്ടങ്ങള്‍
ശ്വാസകോശാര്‍ബുദത്തിന്റെ ഓരോ ഘട്ടങ്ങളും വ്യത്യസ്തമാണ്. സ്മാള്‍ ലങ്സ് ക്യാന്‍സര്‍ ആണ് ആദ്യത്തേത്. ഇതില്‍ തന്നെ ലിമിറ്റഡ് എക്സറ്റന്‍സീവ് എന്ന രണ്ടു വിഭാഗവും.

രോഗത്തെ തോല്‍പ്പിക്കുന്നവര്‍
ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കണക്കനുസരിച്ച് ശ്വാസകോശാര്‍ബുദത്തെ തോല്‍പ്പിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 2010-ല്‍ ഇത് 54 ശതമാനമായി ഉയര്‍ന്നിരുന്നു.

ചികിത്സ നേരത്തേ
ശ്വാസകോശാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ട്യൂമര്‍ വളര്‍ന്നു വരുന്ന ഭാഗം എടുത്തു കളയുക എന്നതാണ് ആകെയുള്ള പോംവഴി.

രോഗത്തിനു ശേഷം ജീവിതം
രോഗത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. രോഗം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആവശ്യമായ ചികിത്സ തേടുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ രോഗിയായല്ലോ എന്നാലോചിച്ച് സ്വയം പഴിക്കുകയല്ല ചെയ്യേണ്ടത്.

പുകവലിക്കാര്‍ക്കു മാത്രമല്ല
പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല ശ്വാസകോശാര്‍ബുദം ഉണ്ടാവുകയുള്ളൂ. പുകവലിക്കാരുടെ സന്തതസഹചാരികള്‍ക്കും ശ്വാസകോശാര്‍ബുദം ഉണ്ടാവാം. ഇത്തരക്കാരില്‍ അര്‍ബുദ സാധ്യത 30 ശതമാനമാണ്.

അന്തരീക്ഷ മലിനീകരണവും കാരണം
പുകവലി മാത്രമല്ല ശ്വാസകോശാര്‍ബുദത്തിന് കാരണം അന്തരീക്ഷ മലിനീകരണവും ഇത്തരത്തില്‍ അര്‍ബുദത്തിന് കാരണമാണ്. ഫ്കാടറി, പവര്‍പ്ലാന്റ് തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങള്‍ തന്നെ.

പാരമ്പര്യം
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പാരമ്പര്യവും ശ്വാസകോശാര്‍ബുദത്തിന് കാരണമാകും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ക്യാന്‍സര്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ആര്‍ക്കെങ്കിലും പകര്‍ന്നു നല്‍കാനും കാരണമാകും.

പ്രതിരോധം
ഇതിനെതിരെ ആദ്യം ചെയ്യേണ്ടത് പുകവലി നിര്‍ത്തുക എന്നതാണ്. പുകവലി നമ്മെ മാത്രമല്ല ഒരു സമൂഹത്തെ മൊത്തത്തിലാണ് നശിപ്പിക്കുന്നത് എന്ന കാര്യം നമ്മള് മറക്കരുത്.



Click it and Unblock the Notifications