For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധ ശേഷി തകര്‍ക്കും ഭക്ഷണം

|

രോഗങ്ങളെ പ്രതിരോധിയ്ക്കാനുള്ള കഴിവാണ് നമുക്ക് ആദ്യം വേണ്ടത്. അല്ലാത്ത പക്ഷം അത് നമ്മുടെ ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ രോഗപ്രതിരോധശേഷി തകര്‍ക്കുന്നത് നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്.

ശരിയായ ഉറക്കം ലഭിയ്ക്കാനും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഭക്ഷണക്രമം തന്നെയാണ്. എന്നാല്‍ ഇതിലുണ്ടാകുന്ന പാളിച്ചകള്‍ പലപ്പോഴും നമ്മുടെ രോഗപ്രതിരോധ ശേഷിയെ പ്രശ്‌നത്തിലാക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശേഷി തകര്‍ക്കുന്നതെന്നറിയേണ്ടേ? എളുപ്പത്തില്‍ രോഗപ്രതിരോധശേഷി നേടൂ

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റിന്റെ ഉപയോഗം നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇത് കഴിയ്ക്കുന്നതിലൂടെ ശരീരത്തിന്റെ ദഹനാവസ്ഥ പ്രശ്‌നത്തിലാകുകയും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

ഫ്രൈഡ് ഫുഡ്

ഫ്രൈഡ് ഫുഡ്

ഫ്രൈഡ് ഫുഡ് ആണ് മറ്റൊരു വില്ലന്‍. ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിന്റെ പല സ്വാഭാവിക കഴിവിനേയും ഇല്ലാതാക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ ആരോഗ്യഘടനയില്‍ കാര്യമായ മാറ്റം സംഭവിയ്ക്കുന്നു.

 സോഡ

സോഡ

കൊച്ചു കുട്ടികള്‍ വരെയാണ് ഇപ്പോള്‍ സോഡ കുടിയ്ക്കുന്നത്. ദഹനത്തിന് നല്ലതാണെങ്കിലും ഇതിന്റെ അമിതോപയോഗം നമ്മുടെ രോഗപ്രതിരോധ ശേഷി എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

മധുര പദാര്‍ത്ഥങ്ങള്‍

മധുര പദാര്‍ത്ഥങ്ങള്‍

മധുര പദാര്‍ത്ഥങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരത്തിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നു. ഇത് പ്രമേഹത്തിനെ എത്രയും പെട്ടെന്ന് നമ്മുടെ കൂടപ്പിറപ്പാക്കി മാറ്റാന്‍ സഹായിക്കുന്നു.

പ്രോസസ്സ്ഡ് ഫുഡ്

പ്രോസസ്സ്ഡ് ഫുഡ്

പലപ്പോഴും അപകടം ഉണ്ടാക്കുന്നതാണ് പ്രോസ്സസ്സ്ഡ് ഫുഡ്. ഈ തിരക്കിനിടയില്‍ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ പ്രോസസ്സ്ഡ് ഫുഡ് പണി തരുന്നതും. രോഗപ്രതിരോധ ശേഷിയെ കാര്യമായി തന്നെ ഇത് ബാധിയ്ക്കും.

English summary

Top five Foods That Destroy Your Immune System

Food plays a large role in supporting or destroying immune system function, and knowing which ones to avoid may be helpful for reducing disease risk.
Story first published: Friday, December 4, 2015, 17:46 [IST]
X
Desktop Bottom Promotion