Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രോഗപ്രതിരോധ ശേഷി തകര്‍ക്കും ഭക്ഷണം
രോഗങ്ങളെ പ്രതിരോധിയ്ക്കാനുള്ള കഴിവാണ് നമുക്ക് ആദ്യം വേണ്ടത്. അല്ലാത്ത പക്ഷം അത് നമ്മുടെ ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ രോഗപ്രതിരോധശേഷി തകര്‍ക്കുന്നത് നമ്മള് കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്.
ശരിയായ ഉറക്കം ലഭിയ്ക്കാനും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഭക്ഷണക്രമം തന്നെയാണ്. എന്നാല്‍ ഇതിലുണ്ടാകുന്ന പാളിച്ചകള്‍ പലപ്പോഴും നമ്മുടെ രോഗപ്രതിരോധ ശേഷിയെ പ്രശ്നത്തിലാക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശേഷി തകര്ക്കുന്നതെന്നറിയേണ്ടേ? എളുപ്പത്തില്‍ രോഗപ്രതിരോധശേഷി നേടൂ

റെഡ് മീറ്റ്
റെഡ് മീറ്റിന്റെ ഉപയോഗം നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതില്‍ മുന്നിട്ടു നില്ക്കുന്നു. ഇത് കഴിയ്ക്കുന്നതിലൂടെ ശരീരത്തിന്റെ ദഹനാവസ്ഥ പ്രശ്നത്തിലാകുകയും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

ഫ്രൈഡ് ഫുഡ്
ഫ്രൈഡ് ഫുഡ് ആണ് മറ്റൊരു വില്ലന്‍. ഇത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിന്റെ പല സ്വാഭാവിക കഴിവിനേയും ഇല്ലാതാക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ ആരോഗ്യഘടനയില്‍ കാര്യമായ മാറ്റം സംഭവിയ്ക്കുന്നു.

സോഡ
കൊച്ചു കുട്ടികള്‍ വരെയാണ് ഇപ്പോള്‍ സോഡ കുടിയ്ക്കുന്നത്. ദഹനത്തിന് നല്ലതാണെങ്കിലും ഇതിന്റെ അമിതോപയോഗം നമ്മുടെ രോഗപ്രതിരോധ ശേഷി എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

മധുര പദാര്‍ത്ഥങ്ങള്‍
മധുര പദാര്‍ത്ഥങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരത്തിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നു. ഇത് പ്രമേഹത്തിനെ എത്രയും പെട്ടെന്ന് നമ്മുടെ കൂടപ്പിറപ്പാക്കി മാറ്റാന്‍ സഹായിക്കുന്നു.

പ്രോസസ്സ്ഡ് ഫുഡ്
പലപ്പോഴും അപകടം ഉണ്ടാക്കുന്നതാണ് പ്രോസ്സസ്സ്ഡ് ഫുഡ്. ഈ തിരക്കിനിടയില്‍ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ പ്രോസസ്സ്ഡ് ഫുഡ് പണി തരുന്നതും. രോഗപ്രതിരോധ ശേഷിയെ കാര്യമായി തന്നെ ഇത് ബാധിയ്ക്കും.



Click it and Unblock the Notifications
