Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
എങ്ങനെ ആരോഗ്യത്തോടെയിരിക്കാം എന്നത് സംബന്ധിച്ച് നിങ്ങള്‍ ഏറെ വായിച്ചിട്ടുണ്ടാവും. എന്നാല്‍ മറ്റുള്ളവരുടെ ഇത്തരം ഉപദേശങ്ങള്‍ നിങ്ങള്‍ നടപ്പാക്കാറുണ്ടോ?
ഓഫീസ് വ്യായാമങ്ങളും, ഡെസ്ക് യോഗാസനങ്ങളും നിങ്ങള്‍ ചെയ്യാറുണ്ടോ? ഓഫീസിലിരുന്ന് എങ്ങനെ വ്യായാമങ്ങള്‍ ചെയ്യാമെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ മനസിലാക്കുക. ഇവ ലളിതവും, ഫലപ്രദവുമായ ആരോഗ്യസംരക്ഷണോപാധികളാണ്.
വ്യായാമത്തില്‍ തല്പരരായവരെ സംബന്ധിച്ച് ഇവ മികച്ച ജോലി- ആരോഗ്യസംരക്ഷണ സന്തുലനം നല്‍കുന്നതാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിലുള്ള പ്രയാസം അകറ്റാന്‍ വ്യായാമം ചെയ്യുക.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
ഇരിക്കുന്നത് മനുഷ്യനെ സംബന്ധിച്ച് ഒരു സ്വഭാവികമായ ശാരീരിക നിലയല്ല. മണിക്കൂറുകളോളം ഇരിക്കുന്നത് പല പേശികളും മുറുക്കമുള്ളതാക്കുകയും സ്ഥിരമായ സങ്കോചത്തിന് അല്ലെങ്കില്‍ വികാസത്തിന് കാരണമാകും. ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിന് കസേരയില്‍ നിന്ന് എഴുന്നേറ്റ് ശരീരത്തിന്റെ താഴ്ഭാഗത്തെ പേശികള്‍ക്കായുള്ള വ്യായാമം ചെയ്യുക.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
നിര്‍ജ്ജലീകരണം ഒഴിവാക്കുക. ഇത് ആഹാരത്തോട് താല്പര്യം വര്‍ദ്ധിപ്പിക്കും. ഏറെ ആളുകളും ഭക്ഷണത്തോടൊപ്പമോ, ഭക്ഷണം കഴിച്ച് കഴിഞ്ഞോ ആണ് വെള്ളം കുടിക്കുക. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവന്‍ സ്ഥിരമായി വെള്ളം ആവശ്യമാണ്. ഒരു കുപ്പി വെള്ളവും ഒരു കപ്പും മേശയ്ക്കരികില്‍ സൂക്ഷിക്കുക. ഓരോ 45-60 മിനുട്ടിലും വെള്ളം കുടിക്കുക.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
നിവര്‍ന്നിരിക്കുക - നിങ്ങളുടെ കസേരയും ഡെസ്കും സ്ക്രീനും കീബോര്‍ഡും ക്രമീകരിക്കുക. തെറ്റായ രീതിയില്‍ ഇരിക്കുന്നത് ഒഴിവാക്കുക. തെറ്റായ വിധത്തില്‍ ഇരിക്കുന്നത് ചുമല് താഴ്ന്ന് ഇരിക്കാന്‍ ഇടയാക്കുകയും പല വിധത്തിലുള്ള അനാരോഗ്യകരമായ പ്രശ്നങ്ങള്‍ക്കും ഇടയാക്കും.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
അസ്വസ്ഥതയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക - എത്രത്തോളം ഇഷ്ടമാണെങ്കിലും നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന അനാരോഗ്യകരമായ ജങ്ക്ഫുഡുകള്‍ കാന്റീനില്‍ നിന്നും ഫാസ്റ്റ് ഫുഡ് കഫേകളില്‍ നിന്നും കഴിക്കുന്നത് ഒഴിവാക്കുക.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
സജീവമായി ഇരിക്കുക - ഫോണ്‍കോളുകള്‍ വരുമ്പോള്‍ നടന്നു കൊണ്ട് സംസാരിക്കുക. ശരീരം സജീവമായിരിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ഒരു ഫോണ്‍ കോള്‍ വന്നാല്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് നടന്നുകൊണ്ടോ നിന്നുകൊണ്ടോ സംസാരിക്കുക.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
ടു ഡു ലിസ്റ്റ് - നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനുണ്ടെന്ന് നിങ്ങളുടെ മനസിനെയും ശരീരത്തെയും ഓര്‍മ്മിപ്പിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ് ടു ഡു ലിസ്റ്റുകള്‍. അനാവശ്യമായ പരദൂഷണ സംസാരങ്ങള്‍, ദീര്‍ഘിച്ച ഉച്ചഭക്ഷണ-ചായ ഇടവേളകള്‍, ശല്യം ചെയ്യുന്ന ട്വീറ്റുകള്‍, ഫേസ്ബുക്ക് നോട്ടം എന്നിവയൊക്കെ വിലയേറിയ സമയം അപഹരിക്കുന്നത് ഒഴിവാക്കുക.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
പുകവലി ഒഴിവാക്കുക - നിങ്ങള്‍ പുകവലിക്ക് അടിമപ്പെട്ട ആളാകാം. അതിന് പകരം മറ്റ് മാര്‍ഗ്ഗങ്ങളെന്തെങ്കിലും കണ്ടെത്തുക. എന്നാല്‍ ഇത് അല്പം വിഷമം പിടിച്ച കാര്യമാണ്. പുകവലിക്കാരായ സുഹൃത്തുക്കളില്‍ നിന്ന് അകന്ന് നില്ക്കുന്നതും തുടക്കത്തില്‍ നല്ല മാര്‍ഗ്ഗമാണ്.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
ഓഫീസ് ശുചിത്വം - നിങ്ങള്‍ ഏറിയ സമയവും ഓഫീസില്‍ ചെലവഴിക്കുന്നതിനാല്‍ അവിടെ എല്ലാ നല്ല വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. കീബോര്‍ഡ്, കസേര, ഡെസ്ക്ടോപ്പ്, സ്ക്രീന്‍ തുടങ്ങിയവയെല്ലാം വൃത്തിയായി സൂക്ഷിക്കുക.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
ഒരു നേരത്തേക്കുള്ള ഭക്ഷണമെങ്കിലും വീട്ടില്‍ നിന്ന് കൊണ്ടുപോവുക. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം ഓഫീസില്‍ കഴിക്കാനായി കൊണ്ടുപോവുക. ഇത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും.

ഓഫീസ് ആരോഗ്യം കളയാതിരിയ്ക്കാന്‍....
സമ്മര്‍ദ്ദം ഒഴിവാക്കുക - അനുദിന ഓഫീസ് ജീവിതത്തില്‍ മാനസികസമ്മര്‍ദ്ദം അകറ്റി നിര്‍ത്താന്‍ ശ്രദ്ധ പുലര്‍ത്തുക.



Click it and Unblock the Notifications
